കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ 22 സൈനികര്‍ കൊല്ലപ്പെട്ടു, 31 പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇന്നലെയാണ് ഏറ്റുമുട്ടലുണ്ടായത്. കടുത്ത പോരാട്ടമാണ് നടന്നത്. ബീജാപൂര്‍ എസ്പി കാമലോചന്‍ കശ്യപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 31 സൈനികര്‍ക്ക് പരിക്കേറ്റതായും എസ്പി പറഞ്ഞു. ഒരു സൈനികനെ ഇപ്പോഴും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതുവരെ 17 സൈനികരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. 18ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ ഇപ്പോഴും കണ്ടെത്താനുണ്ടെന്ന് പോലീസ് പറയുന്നു. ബിജാപൂര്‍ ജില്ലയിലാണ് ഏറ്റമുട്ടല്‍ നടന്നത്. ഇന്നലെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഇന്നാണ് മരണ നിരക്ക് ഉയര്‍ന്നതെന്ന് ഛത്തീസ്ഡ് പോലീസിലെ നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ ഡിഐജി അശോക് ജുനേജ പറഞ്ഞു.

1

രണ്ടായിരത്തോളം വരുന്ന സുരക്ഷാ സേനാംഗങ്ങളാണ് മാവോയിസ്റ്റുകളുമായി വലിയൊരു ഏറ്റുമുട്ടല്‍ നടത്തിയത്. ബിജാപൂര്‍, സുഖ്മ ജില്ലകളില്‍ കേന്ദ്രീകരിച്ചായിരുന്നു ഓപ്പറേഷന്‍. ദക്ഷിണ ബസ്തര്‍ വനമേഖലകളിലാണ് ഈ ജില്ലകളുള്ളത്. ഇത് മാവായിസ്റ്റ് ശക്തികേന്ദ്രമാണ്. ഉച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് മണിക്കൂറോളം ഈ ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ വിളിച്ചിരുന്നു. സ്ഥിതി വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിംഗിനോട് ഛത്തീസ്ഗഡില്‍ സന്ദര്‍ശനം നടത്തി വിവരങ്ങള്‍ അന്വേഷിക്കാനും അമിത് ഷാ നിര്‍ദേശിച്ചിരുന്നു.

കേന്ദ്രവും സംസ്ഥാനവും സമാധാന വിരുദ്ധര്‍ക്കെതിരെ പോരാടുമെന്ന് അമിത് ഷാ പറഞ്ഞു. അതേസമയം ഇരുപതോളം സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നത്. പതിനഞ്ചിലധികം മാവോവാദികളിലും കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഒരു വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം മാത്രമാണ് കണ്ടെത്തിയത്. അതേസമയം ഭൂപേഷ് ബാഗല്‍ ഇത്തരമൊരു സംഭവം നടക്കുമ്പോള്‍ അസമില്‍ പ്രചാരണത്തിനായി പോയിരിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ജനങ്ങളെ കുറിച്ചും സംസ്ഥാനത്തെ കുറിച്ചും ബാഗലിന് യാതൊരു ചിന്തയുമില്ലെന്ന് ബിജെപി എംപി ദിലീപ് സായിക്കിയ പറഞ്ഞു.

കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ കോഴിക്കോട്ട് സംഘടിപ്പിച്ച റോഡ്‌ഷോയില്‍, ചിത്രങ്ങൾ കാണാം

പരിക്കേറ്റ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഏഴ് പേര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവരെ റായ്പൂരിലേക്ക് മാറ്റി. കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ രക്തസാക്ഷിത്വം ഈ രാജ്യം മറക്കില്ല. പോരാട്ടം തുടരുമെന്നും അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു. അവരുടെ ജീവത്യാഗം ഒരിക്കലും വിസ്മരിക്കപ്പെടില്ല. പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കഴിഞ്ഞ പത്ത് ദിവസമായി മാവോയിസ്റ്റ് നേതാവ് മാദ്വി ഹിദ്മയെ കുറിച്ചുള്ള വിവരങ്ങള്‍ സുരക്ഷാ സേനയ്ക്ക് ലഭിച്ചിട്ടുണ്ട്. അതാാണ് ഈ തിരച്ചിലിന് പിന്നില്‍. സുപ്രധാന മാവോയിസ്റ്റ് ആക്രമണത്തിന് പിന്നിലെ കണ്ണിയാണ് ഹിദ്മ. 2013ലെ ജിരം ഘാട്ടി കൊലപാതകങ്ങളില്‍ അദ്ദേഹത്തിന് പങ്കുണ്ട്. ജിരം ഘാട്ടി ആക്രമണം മുപ്പത്തിലധികം സീനിയര്‍ കോണ്‍ഗ്രസ് നേതാക്കല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ആരാധകരെ ഞെട്ടിച്ച് അനന്യാമണിയുടെ ധാവണി ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം

English summary
8 security personnels killed in encounter with maoists in chattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X