കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞ് രുചിതയുടെ ഈ ധീരതയ്ക്ക് മുന്നില്‍ കണ്ണ് നനയും ഹൃദയം നുറുങ്ങും,രുചിതയ്ക്ക് രാജ്യത്തിന്‍റെ ആദരം

Google Oneindia Malayalam News

ദില്ലി: കണ്‍മുന്നില്‍ നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ പിടഞ്ഞ് മരിയ്ക്കുമ്പോഴും മറ്റുള്ളവരുടെ ജീവന്‍ രക്ഷിയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ നിങ്ങളുടെ മനസിന്റെ ആ ധൈര്യത്തെ അസാധ്യം എന്ന് മാത്രമേ പറയാന്‍ കഴിയൂ. എട്ടാമത്തെ വയസില്‍ ധീരതയ്ക്കുശ്ശ ഗീത ചോപ്ര വാര്‍ഡ് നേടിയ തെലങ്കാന സ്വദേശിനി രുചിതയും ഇത്തരത്തില്‍ അസാധാരണമായ മനക്കരുത്തുള്ള പെണ്‍കുട്ടിയാണ്.

തന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങി സ്‌കൂളിലേയ്ക്ക് വരുന്ന കുഞ്ഞനിയത്തിയെ മരണത്തിന് വിട്ടുകൊടുത്താണ് രുചിത രണ്ട് ജീവനുകള്‍ രക്ഷിച്ചത്. മനുഷ്യസ്‌നേഹത്തിന്റേയും ധീരതയുടേയും മാത്രമല്ല ഏറ്റവും ഉദാത്തമായ ത്യാഗത്തിന്റെ നല്ല മാതൃക കൂടിയായി മാറുകയാണ് രുചിത.

2014 ല്‍ മസൈപ്പേട്ട് ജില്ലയില്‍ ലെവല്‍ ക്രോസ് മുറിച്ച് കടക്കുകയായിരുന്ന സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ചപ്പോഴാണ് രുചിതയ്ക്ക് അനിയത്തിയെ നഷ്ടമായത്. കുഞ്ഞനിയത്തി മരിയ്ക്കുന്നത് കാണുമ്പോഴും ധൈര്യം കളയാതെ രുചിത ബസിലുണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷിച്ചു. എങ്ങനെ നമിയ്ക്കാതിരിയ്ക്കും ഈ ധീരതയെ...

ജൂലൈ ദുരന്തം

ജൂലൈ ദുരന്തം

2014 ജൂലൈയിലാണ് രുചിതയുടെ ജീവതത്തില്‍ ആ ദുരന്തം സംഭവിയ്ക്കുന്നത്. സ്‌കൂള്‍ ബസിലാണ് രുചിതയും അനിയത്തിയും യാത്ര ചെയ്യുന്നത്. ലെവല്‍ ക്രോസ് കടക്കുന്നതിനിടെ ബസ് കേടായി. സ്റ്റാര്‍ട്ട് ചെയ്യും മുന്‍പ് ട്രെയിന്‍ പാഞ്ഞ് വന്നു

മുന്നറിയിപ്പ്

മുന്നറിയിപ്പ്

ട്രെയിന്‍ വരുന്ന വിവരം രുചിത ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കി

രണ്ട് സുഹൃത്തുക്കളെ

രണ്ട് സുഹൃത്തുക്കളെ

അപകടം മണത്ത രുചിത വേഗം പുറത്തിറങ്ങി രണ്ട് സുഹൃത്തുക്കളെ ജനാല വഴി പുറത്തേയ്ക്ക് വലിച്ചിട്ടു

രക്ഷിയ്ക്കാനായില്ല

രക്ഷിയ്ക്കാനായില്ല

അനിയത്തിയെ രക്ഷപ്പെടുത്തും മുന്‍പ് ട്രെയിന്‍ ബസില്‍ ഇടിച്ചു. രുചിതയ്ക്ക് അനിയത്തിയെ നഷ്ടമായി. ആകെ 36 കുട്ടികള്‍ ഉണ്ടായിരുന്ന ബസില്‍ 18 പേര്‍ മരിച്ചപു. ഇതില്‍ 16 പേരും കുട്ടികളാണ്

ധീരത

ധീരത

മരണത്തില്‍ നിന്നും സുഹൃത്തുക്കളെ രക്ഷിച്ച ധീരതയ്ക്കാണ് രാജ്യം ഗീത ചോപ്ര പുരസ്‌ക്കാരം നല്‍കി രുചിതയെ ആദരിയ്ക്കുന്നത്. ജനവരി 24 ന് പ്രധാനമന്ത്രിയില്‍ നിന്നും രുചിത പുരസ്‌ക്കാരം ഏറ്റ് വാങ്ങും. 40000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

അഭിഭാഷക

അഭിഭാഷക

തെലങ്കാന ശിവംപേട്ട് സ്വദേശിയായ രുചിതയ്ക്ക് അഭിഭാഷകയാകണം എന്നതാണ് ആഗ്രഹം.

English summary
8-yr-old bravery award winner regrets not being able to save her sister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X