Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമിതര്‍ക്കം: 80കാരനെ മരുമകന്‍ കൊലപ്പെടുത്തി!!!

പ്രതി സ്വമേധയാ പോലീസില്‍ കീഴടങ്ങി

ദില്ലി: ഭൂമിയെ ചൊല്ലിയുള്ള വാക്തര്‍ക്കത്തിന്റെ പേരില്‍ 80 കാരനെ മരുമകന്‍ കൊലപ്പെടുത്തി. ഇന്ദ്ര സിങ്ങ്(80) ആണ് കൊല്ലപ്പെട്ടത്. വടക്കന്‍ ദില്ലിയിലെ ബിന്ദാപ്പൂരില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. സംഭവത്തില്‍ 54 കാരനായ മരുമകന്‍ വിജേന്ദര്‍ സിങ്ങ് അറസ്റ്റ് ചെയ്യപ്പെട്ടു. സ്വത്തിന്റെ പേരില്‍ മരുമകന്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി ഒരു മാസം മുന്‍പ് ഇന്ദ്ര സിങ്ങ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വിജേന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാള്‍ക്ക് ജാമ്യം ലഭിക്കുകയായിരുന്നു.

സംഭംവം നടന്ന് ഏഴു മണിക്കൂറുകള്‍ക്കു ശേഷം ഇയാള്‍ സ്വയം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി നടന്ന കാര്യങ്ങള്‍ വിവരിക്കുകയായിരുന്നു. ഭൂമിയെച്ചൊല്ലി കഴിഞ്ഞ കുറേ മാസങ്ങളായി അമ്മായി അച്ഛനുമായി തര്‍ക്കങ്ങള്‍ തുടരുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് വിജേന്ദറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിജേന്ദര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് വീടിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തി.

death

ഇന്ദ്ര സിങ്ങ് വീട്ടില്‍ ഒറ്റക്കായിരുന്ന സമയം നോക്കിയാണ് വിജേന്ദര്‍ സിങ്ങ് എത്തിയത്. രാവിലെ എട്ടു മണിക്ക് കൃത്യം നടത്തിയതിനു ശേഷം എന്തു ചെയ്യണമെന്നറിയാതെ ഇയാള്‍ കുഴങ്ങുകയായിരുന്നു. പിന്നീട് കീഴടങ്ങാനുള്ള തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 70 ലക്ഷത്തിനും 80 ലക്ഷത്തിനും ഇടയില്‍ വില വരുന്ന ഇന്ദ്ര സിങ്ങിന്റെ വീടിനെ ചൊല്ലിയായിരുന്നു തര്‍ക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+