ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വേണ്ട; വന്‍ നീക്കത്തിനൊരുങ്ങി 87% ഇന്ത്യക്കാര്‍; ഈ ബ്രാന്‍ഡുകള്‍ ഇനി ഇല്ല
ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്ത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ബോയ്‌കോട്ട് ക്യാമ്പയിനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തി. ചൈനീസ് ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന റസ്റ്റോറന്റ് മുതല്‍ ഇലക്ടോണിക് ഉപകരണങ്ങള്‍ വരെ ബഹിഷ്‌കരിക്കണമെന്നാണ് മുന്നോട്ട് വെക്കുന്ന ആവശ്യം. ഇതിന് കൂടുതല്‍ സാധൂകരിക്കുന്നതാണ് പുതിയ സര്‍വേ ഫലങ്ങളും.

സര്‍വ്വേ
ഇന്ത്യന്‍ ജനതയുടെ 87 ശതമാനം പേരും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാണെന്നാണ് പുതിയ സര്‍വ്വേഫലം കാണിക്കുന്നത്. ലോക്കല്‍സര്‍ക്കിള്‍സ് അടുത്തിടെ നടത്തിയ സര്‍വ്വേയില്‍ രാജ്യത്തെ 235 ജില്ലകളിലായി 32000 പേരുടെ പ്രതികരണങ്ങളാണ് രേഖപ്പെടുത്തിയത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് അടുത്ത വര്‍ഷത്തേക്ക് നിങ്ങള്‍ ബഹികരിക്കുമോയെന്നായിരുന്നു സര്‍വ്വേ.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാം
ഈ ചോദ്യത്തിന് മാത്രം എട്ടായിരം പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. അവരില്‍ ഭൂരിപക്ഷവും ഇതിനെ അനുകൂലിക്കുന്ന മറുപടിയായിരുന്നു നല്‍കിയത്. 87 ശതമാനം പേര്‍ അടുത്ത ഒരു വര്‍ഷത്തേക്ക് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് നിര്‍ത്താന്‍ തയ്യാറാണ്. ഇതോടൊപ്പം ചൈനീസ് നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ ഉടനടി ബഹിഷ്‌കരിക്കുന്നതും ഇതിനകം വാങ്ങിയ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതും തമ്മില്‍ വ്യക്തമായ വ്യത്യാസവും സര്‍വേയില്‍ വ്യക്തമാക്കി.

ടിക്ടേക്ക് ഉള്‍പ്പെടെ
ഇന്ത്യന്‍ വിണയില്‍ കാര്യമായി വിറ്റഴിക്കുന്നതും പ്രമുഖവുമായ ഷഓമി, ഓപ്പോ, വിവോ, വണ്‍പ്ലസ്, ക്ലബ് ഫാക്ടറി, ആലിഎക്‌സ്പ്രസ്, ടിക്ടോക്, വിചാറ്റ് തുടങ്ങിയ ചൈനീസ് കമ്പനികളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതും വില്‍ക്കുന്നതും ബഹിഷ്‌കരിക്കുമോയെന്നും സര്‍വ്വേയില്‍ അന്വേഷണം നടത്തി. 58 ശതമാനം പേരുടേയും പ്രതികരണം ഇനി മുതല്‍ ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങില്ലായെന്നായിരുന്നു.
Recommended Video

ആത്മനിര്‍ഭര്‍ ഭാരത്
സര്‍വ്വേയില്‍ 97 ശതമാനം പേരും ചൈനീസ് ബ്രാന്‍ഡുകള്‍ ബഹിഷ്‌കരിക്കുകയും പകരം ആത്മനിര്‍ഭര്‍ ഭാരത് ദൗത്യത്തില്‍ രാജ്യത്തെ സ്വയം ആശ്രയിക്കാന്‍ സഹായിക്കുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് തീരുമാനം. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ബിഐഎസ്, സിആര്‍എസ്, സിഡിഎസ്‌കോ, എഫ്എസ്എസ്എഐ സര്‍ട്ടിഫിക്കേഷനുകള്‍ ഉണ്ടായിരിക്കണമെന്ന് സര്‍വേയില്‍ പങ്കെടുത്ത 90 ശതമാനം പേരും ആവശ്യപ്പെട്ടപ്പോള്‍ 5 ശതമാനം പേര്‍ അത് നിരസിക്കുകയായിരുന്നു.

പുല്‍വാമക്ക് ശേഷവും
പുല്‍വാമ ആക്രമണത്തിന് ശേഷവും പാക്കിസ്ഥാന്‍ പോലുള്ള രാജ്യവുമായി ഇന്ത്യാ വ്യാപാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്നുള്ള ചരക്കുകളുടെ 200 ശതമാനം ഇറക്കുമതി തിരുവയാണ് ഈ നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സമാനമായ ഇറക്കുമതി തിരുവ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും ഏര്‍പ്പെടുത്തണമോയെന്ന ചോദ്യവും സര്‍വേയില്‍ മുന്നോട്ട് വെച്ചിരുന്നു.

ഇറക്കുമതി തിരുവ
20 ശതമാനം പേര്‍ ഇറക്കുമതി തിരുവ ചുമത്തണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യ വലിയ അളവില്‍ ചൈനയില്‍ നിന്നും ചരക്കുകളും അസംസ്‌കൃത വസ്തുക്കളും വാങ്ങുന്നതിനാല്‍ 200 ശതമാനം ഇറക്കുമതി തിരുവ ഏര്‍പ്പെടുത്തണമെന്ന് 42 ശതമാനം പേര്‍ മാത്രമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അസംസ്‌കൃത വസ്തുക്കള്‍ക്ക് ഇത് വേണ്ടെന്ന് 36 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

പി ചിദംബരം
എന്നാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തിയിരുന്നു.
ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ളള നീക്കം ചൈനയുടെ സമ്പദ് വ്യവസ്ഥയെ ഒരു തരത്തിലൂം ബാധിക്കില്ലെന്നായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.
നാം കഴിയുന്നിടത്തോളം സ്വയം പര്യാപ്തരായിരിക്കണം, എന്നാല്‍ ഇന്ത്യയ്ക്ക് തനിച്ച് ഒരു നിലനില്‍പ്പ് സാധ്യമാകില്ലെന്നും പി ചിദംബരം പറഞ്ഞു.

ഇറക്കുമതി തീരുവ
അതേസമയം ഇന്ത്യന്‍ വിപണിയിലെ ചൈനീസ് പ്രാതിനിധ്യം കുറയ്ക്കാന്‍ ലക്ഷ്യവെച്ച് ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കൂട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. അതേസമയം ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആവശ്യം ഒറ്റയടിക്ക് നടപ്പാക്കാനാകില്ലെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications