കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയ്പൂര്‍ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു; ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 62 ആയി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ദുബായില്‍ നിന്നും മടങ്ങിയെത്തിയ 85കാരനായ ജയ്പൂര്‍ സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 62 ആയി. പുതുതായി 14 പേര്‍ക്ക് കൂടിയാണ് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 8 പേര്‍ കേരളത്തില്‍ നിന്നാണ്. മൂന്ന് കേസുകള്‍ വീതം കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

corona17-15

ഫെബ്രുവരി 28ാം തിയതിയാണ് ജയ്പൂര്‍ സ്വദേശി സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നുമെത്തിയത്. പ്രാഥമിക പരിശോധനയില്‍ കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ എസ്എംഎസ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച ഇയാളുടെ സാമ്പിളുകള്‍ വീണ്ടും ലാബിലേക്ക് അയച്ചു. ഈ പരിശോധനയുടെ ഫലം ചൊവ്വാഴ്ച രാത്രി വൈകിയാണ് ലഭിച്ചതെന്ന് ആരോഗ്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് പറഞ്ഞു. ദുബായില്‍ നിന്നും ജയ്പൂരിലേക്ക് ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്തവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇതിനായി സ്‌പൈസ് ജെറ്റ് വിമാന അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തിങ്കളാഴ്ചയാണ് ഇയാള്‍ വൈറസിന്റെ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നത്. ആദ്യ പരിശോധനയില്‍ കൊറോണയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യയെയും മകനെയും ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇരുവര്‍ക്കും കൊറോണയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇതുവരെ ഇല്ല. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 235 പേരെ കണ്ടെത്തിയിട്ടിട്ടുണ്ട്. അവരെ നിരീക്ഷിച്ച് വരികയാണ്. മാത്രമല്ല ഇവരുടെ ബന്ധപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്ച കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇറ്റാലിയന്‍ ദമ്പതികളുടെ നില മെച്ചപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

Recommended Video

cmsvideo
six new virus cases confirmed in Kerala | Oneindia Malayalam,

അതിനിടെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയുമായ നദൈന്‍ ഡോറിസിന് കൊറോണ സ്ഥിരീകരിച്ചു. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധയിലാണ് കൊറോണയാണെന്ന് വ്യക്തമായത്. പരിശോധന ഫലം പോസിറ്റീവാണെന്നും മന്ത്രി വീട്ടില്‍ ഐസൊലേഷനിലാണെന്നും അധികൃതര്‍ അറിയിച്ചു. ഡോറിസുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍ അടക്കം നൂറോളം പേരുമായി ഇവര്‍ അടുത്തിടപഴകിയിട്ടുണ്ടെന്ന് ബ്രീട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനില്‍ ഇതിനോടകം 370 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 6 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. രോഗം പടരാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഇറ്റലിയിലേക്കുള്ള എല്ലാ വിമാനങ്ങളും ബ്രിട്ടന്‍ റദ്ദാക്കി.

English summary
85-year-old man tests positive for coronavirus in Jaipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X