കുറഞ്ഞ ശമ്പളം അരലക്ഷം? പക്ഷെ സർക്കാർ ജീവനക്കാർ 2028 വരെ സ്വപ്നം കാണേണ്ടി വരും; കേന്ദ്ര തീരുമാനമായില്ല
കഴിഞ്ഞ ജനുവരിയില്‍ പുറത്തുവന്ന എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്നുവെന്ന പ്രഖ്യാപനം വലിയ പ്രതീക്ഷകളാണ് കേന്ദ്ര സർക്കാർ ജീവനാക്കാരില്‍ ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ പ്രഖ്യാപനം നടത്തിയിട്ട് ഒൻപത് മാസം പിന്നിട്ടിട്ടും കമ്മീഷൻ രൂപീകരണവുമായി ബന്ധപ്പെട്ട യാതൊരു ഔദ്യോഗിക നടപടിയും കേന്ദ്രം ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതോടെ ജീവനക്കാർക്കും പെൻഷൻ ലഭിക്കുന്നവർക്കും ഇടയില്‍ വലിയ ആശയക്കുഴപ്പവും നിലനിൽക്കുന്നു.
സാധാരണയായി, ഓരോ പത്ത് വർഷത്തിലും ഒരിക്കൽ ശമ്പള കമ്മീഷൻ രൂപീകരിച്ച് ശമ്പള ഘടനയും അലവൻസുകളും പുതുക്കുന്നതാണ് പതിവാണ്. ഏഴാം ശമ്പള കമ്മീഷൻ 2014-ലാണ് രൂപീകരിക്കപ്പെട്ടത്, അത് 2016 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു. ഇതിന്റെ തുടർച്ചയായി എട്ടാം കമ്മീഷന്റെ ശുപാർശകളും 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കരുതിയിരുന്നു. അതിന് 2025 അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയുന്ന തരത്തിൽ ഇപ്പോഴേക്കും കമ്മീഷൻ രൂപീകരിക്കേണ്ടതായിരുന്നു. എന്നാൽ ഇതുവരെ കേന്ദ്രം അതുസംബന്ധിച്ച് യാതൊരു അറിയിപ്പും നൽകിയിട്ടില്ല.

രാജ്യത്താകമാനം 50 ലക്ഷംത്തിലധികം കേന്ദ്ര സർക്കാർ ജീവനക്കാരും 70 ലക്ഷം പെൻഷനർമാരുമാണ് ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. പ്രതീക്ഷിച്ച സമയക്രമം പാലിക്കാതെ പോയാൽ പുതിയ ശമ്പള ഘടന നടപ്പിലാക്കുന്നത് വൈകാൻ സാധ്യതയുണ്ടെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ വിലയിരുത്തൽ.
മുന്‍ ശമ്പള കമ്മീഷനുകളുടെ മാതൃകയിൽ, ഈ തവണയും അടിസ്ഥാന ശമ്പള വർധനയോടൊപ്പം ഡിയർനെസ് അലവൻസ്, ട്രാൻസ്പോർട്ട് അലവൻസ്, ഹൗസ് റന്റ് അലവൻസ് തുടങ്ങിയവയിലു മാറ്റം പ്രതീക്ഷിക്കുന്നു. നിലവിൽ ഡിഎ 46% ആയതോടെ, ജീവനക്കാർക്ക് അത് 50% കടന്നാൽ പുതിയ അടിസ്ഥാന ശമ്പള കണക്കുകൂട്ടലുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.
ജീവനക്കാരുടെ സംഘടനകൾ ആവർത്തിച്ച് കേന്ദ്രസർക്കാരിനോട് കമ്മീഷൻ ഉടൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രതികരണം ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് വർഷമായതിനാൽ സർക്കാർ ഈ വിഷയത്തിൽ സൂക്ഷ്മമായ സമീപനം സ്വീകരിക്കുന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ സമയബന്ധിതമായി നടപടിയെടുക്കാതിരിക്കുന്നത് ജീവനക്കാരുടെ പ്രതിഷേധത്തിലേക്കും വ്യാപകമായ തൊഴിലാളി സംഘടനാ സമരങ്ങളിലേക്കും വഴിതെളിയാമെന്ന് മുന്നറിയിപ്പുകൾ ഉയരുന്നുണ്ട്.
കേന്ദ്രസർക്കാരിന്റെ അനിശ്ചിത നിലപാടാണ് ഇപ്പോൾ ജീവനക്കാരുടെ പ്രധാന ആശങ്ക. 2026 ജനുവരി 1 മുതൽ പുതിയ ശമ്പള ഘടന പ്രാബല്യത്തിൽ വരണമെങ്കിൽ, റിപ്പോർട്ട് തയ്യാറാക്കാനും ശുപാർശകൾ പരിശോധിക്കാനും സമയം മതിയാകാൻ ഇപ്പോഴേക്കും കമ്മീഷൻ രൂപീകരിക്കേണ്ടതായിരുന്നു. എന്നാൽ അതിനായി യാതൊരു നീക്കവും നടക്കാത്തതോടെ, എട്ടാം ശമ്പള കമ്മീഷൻ വീണ്ടും അനിശ്ചിതത്വത്തിലാണെന്നതാണ് ജീവനക്കാരുടെ വിലയിരുത്തൽ.
കമ്മീഷന്‍ രൂപീകരിച്ചാല്‍ തന്നെ റിപ്പോർട്ട് തയ്യാറാക്കാനും അത് സർക്കാർ പരിഗണിക്കാനും നടപ്പിലാക്കാനുമൊക്കെ രണ്ട് മുതല്‍ മൂന്ന് വരെ വർഷം എടുക്കാറുണ്ട്. ഈ വർഷം തന്നെ ശമ്പള കമ്മീഷന്‍ രൂപീകരിച്ചാലും അത് നടപ്പില്‍ വരാന്‍ 2028 വരെ കാത്തിരിക്കേണ്ടി വരും. അന്നാണ് നടപ്പിലാക്കുന്നതെങ്കിലും 2026 ജനുവരി ഒന്ന് മുതല്‍ എന്ന മുന്‍കാല പ്രാബല്യത്തോടെ പുതുക്കിയ ശമ്പളം കുടുശ്ശികയായി ലഭിക്കും.
ശമ്പളം എത്രത്തോളം ഉയരുമെന്ന ചോദ്യവും ഇപ്പോള്‍ ജീവനക്കാർക്കിടയില്‍ ശക്തമാണ്. ഫിറ്റ്‌മെന്റ് ഘടകം 2.86 ആയാലും 1.92 ആയാലും അടിസ്ഥാന ശമ്പളത്തെ മാത്രമേ ബാധിക്കുകയുള്ളൂ. ഫിറ്റ്‌മെന്റ് ഘടകം 1.92 ആയി നിശ്ചയിച്ചാല്‍ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം ഏകദേശം 34,560 രൂപയായി ഉയരും. എന്നാല്‍ എട്ടാം ശമ്പള കമ്മീഷൻ 2.86 വരെ ഫിറ്റ്മെന്റ് ഘടകം നടപ്പാക്കിയാല്‍ ലെവൽ-1 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 51,000 രൂപയായി ഉയരുമെന്നാണ് ചില റിപ്പോർട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
-
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം












Click it and Unblock the Notifications