കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി സംഭാവന കൊടുക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും പണി കിട്ടും

Google Oneindia Malayalam News

ന്യൂഡല്‍ഹി:ഇനി മുതല്‍ നിയമവിരുദ്ധമായി സംഭാവന നല്‍കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും എതിരേ അഴിമതി വിരുദ്ധ നിയമപ്രകാരം നടപ്പടി സ്വീകരിക്കും. കള്ളപ്പണം തടയാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രത്യേക അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍ പ്രകാരമാണിത്.

രാജ്യത്തെ കള്ളപ്പണത്തിന്റെ നല്ലൊരു ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ,മതസംഘടനകള്‍,ചാരിറ്റി ട്രസ്റ്റുകള്‍ എന്നിവയ്ക്ക് ലഭിക്കുന്ന സംഭാവന വഴിയുള്ളതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ചെറുക്കുന്നതിന് സംഭാവനകള്‍ ചെക്ക് മുഖേനയാക്കണമെന്നും ഇടപ്പാടുകള്‍ നികുതിയില്‍ കൊണ്ടുവരണമെന്നും നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.

blackmoney

മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള സംഭാവനകള്‍ നിയത്രിക്കാന്‍ കഴിയാത്ത അവസ്ഥ നിലവിലുണ്ട്. ചിലയിടങ്ങളില്‍ ഒരു കോടിയ്ക്ക് മുകളിലാണ് സംഭാവന. കള്ളപ്പണം വെളുപ്പിക്കുന്നതിന് ഇത്തരം സംഭാവനകള്‍ പ്രധാനമായി ഉപയോഗിക്കുന്നു. ഇത് തടയാന്‍ നിയമ നിര്‍മ്മാണം ആവശ്യമാണെന്ന് പറയുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെ വാതുവെപ്പ് വഴി കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപ രാജ്യത്തിറങ്ങുന്നുണ്ട്. അതുക്കൊണ്ട് വാതുവെയ്പ്പ് പൂര്‍ണ്ണമായും തടയാനുതകുന്ന തരത്തിലുള്ള കര്‍ശന നിയമം കൊണ്ടുവാരാനും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതുപോലെ തന്നെ ഓഹരി വിപണികള്‍ക്കും, വ്യാജ കമ്പിനികള്‍, പണം കൈവശം വെക്കല്‍ എന്നിവയെയും ബാധമാകുന്ന തരത്തിലുളള നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

English summary
The Supreme Court-appointed Special Investigative Team ( SIT) on Friday submitted its report on black money in which it has recommended crackdown on money laundering through stock exchange platform and Participatory notes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X