സേവനത്തിന്റെ 9 വര്‍ഷം; ഓരോ നടപടിയും ജനജീവിതം മെച്ചപ്പെടുത്താനായിരുന്നുവെന്ന് പ്രധാനമന്ത്രി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഇന്ന് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാക്കി. ഒന്‍പത് വര്‍ഷത്തെ സേവനം എന്നാണ് മോദി ഇതിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ ഒന്‍പത് വര്‍ഷം എടുത്ത ഓരോ നടപടിയും, ജനജീവിതം മെച്ചപ്പെടുത്താനായിരുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു.
സന്തോഷവും, അഭിമാനവും നിറഞ്ഞ് നില്‍ക്കുകയാണ്. ഓരോ തീരുമാനവും, ഓരോ നടപടിയും, ജനജീവിതം മെച്ചപ്പെടുത്തുക എന്ന ആഗ്രഹത്തില്‍ നിന്നുണ്ടായതാണ്. വികസിത ഇന്ത്യ സാധ്യമാക്കാനായി, ഞങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യുമെന്നും മോദി ട്വീറ്റ് ചെയ്തു. സേവനത്തിന്റെ ഒന്‍പത് വര്‍ഷങ്ങള്‍ എന്ന ഹാഷ്ടാഗും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട് ട്വീറ്റില്‍.

അതേസമയം ബിജെപി ഒരു മാസം നീളുന്ന പ്രത്യേക ക്യാമ്പയിന്‍ തന്നെ രാജ്യത്തൊട്ടാകെ നടത്താന്‍ പോവുകയാണ്. ഇന്നാണ് അത് ആരംഭിക്കുന്നത്. മോദിയുടെ ഒന്‍പത് വര്‍ഷ കാലയളവില്‍ അഭൂതപൂര്‍വമായ വികസനത്തിനായി രാജ്യത്തിലെ ഓരോ മേഖലയിലും ഉണ്ടായതെന്ന് ബിജെപി അവകാശപ്പെട്ടു.
രാഷ്ട്രം പ്രഥമം എന്ന രീതിയാണ് കേന്ദ്രം പിന്തുടര്‍ന്നതെന്നും അവര്‍ പറഞ്ഞു. സര്‍വ മേഖലയിലുമുള്ള വികസനം സര്‍ക്കാരിലൂടെ സാധ്യമായി. അതുകൊണ്ടാണ് ലോകത്തെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരും, അനലിസ്റ്റുകളും, 21ാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് പറയാന്‍ കാരണമെന്നും ബിജെപി പറഞ്ഞു.
മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പറഞ്ഞ് വിവിധയിടങ്ങളില്‍ മന്ത്രിമാര്‍ അടക്കമുള്ളവരാണ് എത്തിയത്. ആധാര്‍, ജന്‍ധന്‍ പോലുള്ള മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള സര്‍ക്കാര്‍ പദ്ധതികളിലൂടെ, പൊതുജനത്തിന്റെ പണം ഒന്നും പാഴാവാതെ അവരുടെ കൈകളിലേക്ക് തന്നെ എത്തുന്നുവെന്ന് മോദി സര്‍ക്കാര്‍ ഉറപ്പാക്കിയെന്ന് കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു. മധ്യപ്രദേശില്‍ വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
സംസ്ഥാന അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മയും സര്‍ക്കാര്‍ നേട്ടങ്ങളെ പ്രകീര്‍ത്തിച്ചു. നേരത്തെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗം ധനഷ്ടം വരാറുണ്ടായിരുന്നു. അതിലൂടെ നഷ്ടം ജനങ്ങള്‍ക്കായിരുന്നു. ഇപ്പോള്‍ നേരിട്ട് പണം ജനങ്ങള്‍ക്ക് ലഭിക്കുന്നത് കൊണ്ട് ധനനഷ്ടമില്ലെന്നും വിഷ്ണു ദത്ത് ശര്‍മ പറഞ്ഞു.
രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ പണത്തിന് സുരക്ഷ നല്‍കാന്‍ മോദി സര്‍ക്കാരിന് സാധിച്ചു. ജന്‍ ധന്‍ പദ്ധതി പ്രകാരം 48.27 കോടി ആളുകള്‍ക്കാണ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചത്. 25 ലക്ഷം കോടിയില്‍ അധികം രൂപ നേരിട്ട് അവരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചുവെന്നും വിഷ്ണു ശര്‍മ പറഞ്ഞു. കൊവിഡിന്റെ സമയത്ത് 220 കോടി വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്.
മറ്റ് രാജ്യങ്ങളിലേക്കും ഇന്ത്യ വാക്‌സിനുകള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മോദി സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷം ജനങ്ങളെ കൊള്ളയടിക്കുകയായിരുന്നു. രാജ്യത്തെ ജനങ്ങളെ കഠിനമായ വിലക്കയറ്റത്തിലേക്ക് തള്ളിയിട്ടുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.












Click it and Unblock the Notifications