Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്നില്‍ വലിയ അജണ്ട: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ 93 മുന്‍ ഉദ്യോഗസ്ഥരുടെ കത്ത്

ദില്ലി: ലക്ഷദ്വീപില്‍ വികസനമെന്ന പേരില്‍ നടപ്പാക്കുന്ന പുതിയ പരിഷ്‌കാരങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ ഐഎഎസ് ഓഫീസര്‍മാര്‍. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്ക് പിന്നില്‍ വലിയ അജണ്ടയുണ്ടെന്ന് അവര്‍ മോദിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നത്. ദ്വീപിനും ദ്വീപ് വാസികളുടെയും താല്‍പ്പര്യത്തിന് എതിരാണ് പുതിയ നടപടികള്‍. തങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാത്തവരാണെന്നും 93 മുന്‍ ഉദ്യോഗസ്ഥര്‍ അയച്ച കത്തില്‍ വിശദീകരിക്കുന്നു.

p

ലക്ഷദ്വീപിലെ കാര്യങ്ങളില്‍ വലിയ ആശങ്കയുണ്ട്. നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെ കരട് രൂപം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ലക്ഷദ്വീപിലെ ജനങ്ങളുമായി ചര്‍ച്ച നടത്താതെ നടപ്പാക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാനാകില്ല. നിലവിലുള്ള വ്യവസ്ഥിതിക്ക് എതിരായ നീക്കങ്ങളാണ്. പരിസ്ഥിതിക്കും ലക്ഷദ്വീപ് സമൂഹത്തിനും എതിരായ നടപടികളാണ്. വിവാദമായ എല്ലാ നടപടികളും പിന്‍വലിക്കണം. പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണം. സമ്പൂര്‍ണമായും ലക്ഷദ്വീപിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പുതിയ ആളെ നിയമിക്കണമെന്നും മുന്‍ ഉദ്യോഗസ്ഥര്‍ കത്തില്‍ ആവശ്യപ്പെടുന്നു.

കുറ്റകൃത്യങ്ങള്‍ വളരെ കുറവുള്ള ഒരു പ്രദേശത്ത് ഗുണ്ടാ ആക്ട് നടപ്പാക്കുന്നതിലെ ദുരൂഹതയാണ് നേരത്തെ പല പ്രമുഖരും ലക്ഷദ്വീപ് വിഷയത്തില്‍ ചൂണ്ടിക്കാട്ടിയത്. വിദ്യാര്‍ഥികളുടെ ഭക്ഷണത്തില്‍ നിന്ന് ബീഫ് നിരോധിച്ചതും ചെറിയ ഭൂപ്രദേശമായ ദ്വീപില്‍ വീതിയേറിയ റോഡ് നിര്‍മാണത്തിന് നീക്കം തുടങ്ങയതുമെല്ലാം വിവാദമായിരുന്നു. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതും വിവാദമായി.

ഗ്ലാമറസ് ലുക്കിൽ സാക്ഷി ദ്വിവേദി; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മാത്രമല്ല, ക്വാറന്റൈന്‍ നിബന്ധനകളില്‍ ഇളവ് നല്‍കിയ ശേഷം ഇന്ന് ദ്വീപില്‍ കൊറോണ വ്യാപനം ശക്തമാണ്. ദ്വീപ് വാസികളല്ലാത്തവരോട് പുറത്തുപോകാന്‍ നിര്‍ദേശിച്ചിരിക്കുകയാണിപ്പോള്‍. സമാധാനപരമായി പ്രതിഷേധിച്ചവരെ അറസ്്റ്റ് ചെയ്ത് ജയിലിലടച്ചതും വിവാദമായിരുന്നു. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ദ്വീപിന്റെ വികസനത്തിന് വേണ്ടിയാണ് എന്ന ന്യായീകരണമാണ് ദ്വീപ് കളക്ടര്‍ കെ അസ്‌കര്‍ അലി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+