തമിഴ്‌നാട്ടില്‍ 20കാരിയെ ആണ്‍സുഹൃത്തിന് മുന്നില്‍വച്ച് കൂട്ടബലാത്സംഗം ചെയ്തു; 5 പേര്‍ അറസ്റ്റില്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ സഹപാഠിയായ ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം തടഞ്ഞുനിര്‍ത്തി കൂട്ടബലാത്സംഗം ചെയ്തു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 20 കാരിയയെ ആറ് പേര്‍ ചേര്‍ന്നാണ് ആണ്‍സുഹൃത്തിന്റെ മുന്നില്‍ വച്ച് ബലാത്സംരഗത്തിനിരയാക്കിയത്.

വ്യാഴാഴ്ച സഹപാഠിയായ ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് വഴിയിലുണ്ടായിരുന്ന മദ്യപിച്ച് മാസ്‌ക് ധരിച്ചെത്തിയ രണ്ട് പേര്‍ ഇവരെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ആണ്‍സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷം കത്തിചൂണ്ടി ഭീഷണിപ്പെടുത്തി വിജനമായ സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു. പിന്നാലെ നാല് പേര്‍ കൂടി ഇവരോടൊപ്പം എത്തി.

തുടര്‍ന്ന് ഓരോരുത്തര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ മാറി മാറി പീഡിപ്പിക്കുകയായിരുന്നു. പ്രതികളില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആറാമതുള്ള ആള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ആറ് പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും പോലീസ് കേസെടുത്തു, അതില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു, ആറാമനായി തിരച്ചില്‍ തുടരുകയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറ

അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കോട് 22കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ജ്യൂസില്‍ ലഹരി മരുന്ന് കലര്‍ത്തി പീഡിപ്പിച്ചെന്നാണ് പരാതി. കോഴിക്കോട് പന്തീരങ്കാവിലാണ് സംഭവം. അറസ്റ്റ് ചെയ്തവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. മറ്റൊരു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

രണ്ട് ദിവസം മുമ്പാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും തുടര്‍ന്ന് ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പരാതി ലഭിച്ച ശേഷം പൊലീസ് വിശദമായി അന്വേഷണം നടത്തി. ഇന്നലെയാണ് പൊലീസ് കേസെടുത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.












Click it and Unblock the Notifications