കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗംഗയില്‍ മുങ്ങിയാല്‍ കാന്‍സര്‍?

Google Oneindia Malayalam News

ദില്ലി: പുണ്യനദിയെന്നാണ് ഗംഗയുടെ പേര്. ഗംഗയില്‍ മുങ്ങിയാല്‍ സര്‍വ പാപങ്ങളും നശിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ വിശ്വാസത്തിലൊന്നും വലിയ കഥയില്ല, ഇപ്പോള്‍ ഗംഗയില്‍ മുങ്ങിയാല്‍ കാന്‍സര്‍ വരെ വന്നേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഗംഗയെ മലിനമുക്തമാക്കാന്‍ വേണ്ടി പ്രത്യേകം മന്ത്രിയെ വെച്ചിട്ടുണ്ട് എന്‍ ഡി എ സര്‍ക്കാര്‍. ഗംഗയില്‍ തുപ്പിയാലും മാലിന്യം വലിച്ചെറിഞ്ഞാലും പിഴ ഈടാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്‍ ഡി എ സര്‍ക്കാരിന്റെ ഈ ശ്രമങ്ങളും മതിയാകില്ല ഇന്ത്യയിലെ ഏറ്റവും വലിയ നദിയായ ഗംഗാനദിയെ രക്ഷിക്കാന്‍ എന്‍ സി സി എമ്മിന്റെ (നാഷണല്‍ സെന്റര്‍ ഫോര്‍ കോംപോസിഷനല്‍ കാരക്ടറൈസേഷന്‍ ഓഫ് മെറ്റീരിയല്‍സ്) പരിശോധന ഫലങ്ങള്‍ പറയുന്നത്. ബാബ ആറ്റോമിക് റിസര്‍ച്ച് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ സി സി എം ഗംഗയില്‍ നിന്നുമുള്ള ജലം പരിശോധിച്ച ശേഷമാണ് ഫലം പുറത്ത് വിട്ടത്.

ganga-river

2013 ലെ കുംഭമേളക്കാലത്താണ് എന്‍ സി സി എം ഗംഗാനദിയില്‍ നിന്നും സാമ്പിള്‍ ജലം ശേഖരിച്ചത്. പൂജയ്ക്ക് വേണ്ടി ഭക്തര്‍ ഗംഗയില്‍ നിന്നും എടുക്കുന്ന വെള്ളത്തില്‍ ക്രോമിയത്തിന്റെ അംശമുണ്ട്. സാധാരണ കാണപ്പെടുന്നതിനെക്കാള്‍ അമ്പത് ശതമാനം കൂടുതലാണ് ഇത്. ക്രോമിയത്തിന്റെ ഇത്രയും കൂടുതല്‍ സാന്നിധ്യം അര്‍ബുദം അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും - എന്‍ സി സി എം തലവന്‍ ഡോ. സുനില്‍ ജയ് കുമാര്‍ പറഞ്ഞു.

കാണ്‍പൂര്‍ ഫാക്ടറികളില്‍ നിന്നാണ് ഗംഗയില്‍ ഭൂരിഭാഗം മാലിന്യവും അടിയുന്നത്. കെമിക്കല്‍ വേസ്റ്റുകളില്‍ നിന്നും ഗംഗാനദിയെ രക്ഷിക്കാന്‍ ആക്ഷന്‍ പ്ലാന്‍ ആവശ്യമാണ്. എക്‌സ് റേ ഫിലിം, സി ഡി, ബാറ്ററികള്‍ തുടങ്ങിയ ആശുപത്രി മാലിന്യങ്ങളും ഗംഗാ നദിയില്‍ വന്‍ തോതില്‍ അടിയുന്നുണ്ട്. അനുവദനീയമായതിലും 100 മടങ്ങാണ് ജലത്തില്‍ മെര്‍ക്കുറിയുടെ സാന്നിധ്യം. 22 ഘടകങ്ങളാണ് എന്‍ സി സി എം പരിശോധിച്ചത്. ആറ് മാസം മുന്‍പ് ഹൈദരാബാദിലെ മൗലാ അലിയിലാണ് പരിശോധന നടത്തിയത്.

English summary
NCCM study shows that a dip in river Ganga may cause cancer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X