കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12 ബിജെപി എംപിമാര്‍ കേന്ദ്രസര്‍ക്കാരിനെതിരെ വോട്ട് ചെയ്തു!

Google Oneindia Malayalam News

ദില്ലി: ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പോലും ഒരു നിമിഷം ഞെട്ടിപ്പോയി. എന്‍ ഡി എ സര്‍ക്കാരിന്റെ അഭിമാനമായ ചരക്കു സേവന നികുതി ബില്ലിനെതിരെ ബി ജെ പി എം പിമാര്‍ വോട്ട് ചെയ്തിരിക്കുന്നു. അതും ഒന്നും രണ്ടുമല്ല, ഒരു ഡസന്‍ ബി ജെ പി എം പിമാരാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. എന്നാല്‍ സര്‍ക്കാരിനെ എതിര്‍ത്തായിരുന്നില്ല ഇവര്‍ വോട്ട് ചെയ്തത് എന്നറിഞ്ഞപ്പോഴാണ് രംഗം ഒന്ന് തണുത്തത്.

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രമാണ് ബി ജെ പി എം പിമാര്‍ക്ക് പണി കൊടുത്തത്. കാര്യം മനസിലായതോടെ സ്പീക്കര്‍ സുമിത്ര മഹാജനെ സ്വാധീനിച്ച് വീണ്ടും വോട്ടെടുപ്പ് നടത്താനുളള ശ്രമത്തിലായി അരുണ്‍ ജെയ്റ്റ്‌ലി. എന്തുവന്നാലും വോട്ടെടുപ്പ് വീണ്ടും നടത്തില്ലെന്ന് പ്രതിപക്ഷം ബഹളം വെച്ചു. പാര്‍ലമെന്ററി കാര്യമന്ത്രി രാജീവ് പ്രതാപ് റൂഡി എം പിമാര്‍ക്ക് വോട്ടു ചെയ്യേണ്ടത് എങ്ങനെ എന്ന് കാണിച്ചുകൊടുത്തു. സ്പീക്കറുടെ അനുവാദത്തോടെ അവര്‍ വോട്ടും ചെയ്തു.

bjp

വോട്ടിംഗ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ ഉണ്ടായിരുന്നില്ല എന്നതാണ് രസകരമായ മറ്റൊരു കാര്യം. ഭക്ഷണം കഴിക്കാനായി പുറത്ത് പോയതായിരുന്നു മോദി. ചീഫ് വിപ്പ് അര്‍ജുന്‍ മേഘവാള്‍ ഇക്കാര്യം അരുണ്‍ ജെയ്റ്റ്‌ലിയെ അറിയിച്ചപ്പോഴേക്കും വോട്ടിംഗ് തുടങ്ങാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍, ആര്‍ എസ് എന്നീ കക്ഷികള്‍ ബില്ലിനെ പിന്തുണച്ച് വോട്ടുചെയ്തു. കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബില്‍ അംഗീകരിച്ചതായി സ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിക്കുകയായിരുന്നു. ഭാവിയില്‍ വിലക്കയറ്റം കുറയ്ക്കാന്‍ സഹായിക്കും ചരക്കു സേവന നികുതി നിയമമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സഭയില്‍ പറഞ്ഞു. 2016 ഏപ്രില്‍ ഒന്നു മുതലാണ് നിയമം നിലവില്‍ വരുക.

English summary
12 BJP MPs voted against a clause for the Goods and Services Tax Bill by mistake, later corrected.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X