കർണാടകത്തിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ച് പോലീസ്
ബാംഗ്ലൂർ: ഹൂബ്ലിയിൽ 5 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ ഏറ്റുമുട്ടലിലൂടെ വധിച്ചതായി പോലീസ്. 35 കാരനായ നിതീഷ് കുമാർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ ബിഹാർ സ്വദേശിയാണ്. മുന്നറിയിപ്പ് അവഗണിച്ച് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെന്നും ഓടുന്നതിനിടയിൽ വെടിയുതിർക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പ്രതിയെ തെളിവെടുപ്പിനായി സ്വന്തം സ്ഥലത്ത് എത്തിച്ചപ്പോൾ ഇയാൾ പോലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഹൂബ്ലി പോലീസ് പറഞ്ഞു. ഇയാളുടെ ആക്രമണത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റു. പോലീസ് വാഹനവും ഇയാൾ നശിപ്പിച്ചു. വെടിവെപ്പിൽ പരിക്കേറ്റ ഇയാളെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചെന്ന് പോലീസ് അറിയിച്ചു.

ഞായറാഴ്ച വൈകീട്ടോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ നീതി തേടി വലിയ പ്രതിഷേധമാണ് ഹൂബ്ലി പോലീസ് സ്റ്റേഷൻ പരിസരത്ത് നടന്നത്. കോപ്പാൽ ജില്ലയിൽ നിന്നുള്ളവരാണ് കുട്ടിയുടെ മാതാപിതാക്കൾ. അമ്മ സമീപത്തുള്ള ഒരു ബ്യൂട്ടി പാർലറിൽ ഹൗസ് ഹെൽപ് ആയി ജോലി ചെയ്യുകയാണ്. അച്ഛൻ പെയിന്റർ ആണ്.
ജോലിക്ക് പോകുമ്പോൾ പെൺകുട്ടിയേയും അമ്മ കൊണ്ടുപോയിരുന്നു. ഇവിടെ വെച്ചാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടികൊണ്ടുപോയ വീടിന് സമീപത്തുള്ള ഒരു കെട്ടിടത്തിലെ കുളിമുറിയിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥീരീകരിച്ചു. അതേസമയം സിസിടിവി പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.












Click it and Unblock the Notifications