തന്നെ മര്‍ദ്ദിച്ചപ്പോള്‍ തിരിച്ചടിക്കുക മാത്രമാണ് ചെയ്തതെന്ന് ബിജെപി എംഎല്‍എ
ദില്ലി: ബിജെപി എംഎല്‍എ ഒപി ശര്‍മ ജെഎന്‍യു വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. പട്യാല കോടതി പരിസരത്തുവെച്ചായിരുന്നു സംഘര്‍ഷം നടന്നത്. തന്നെ മര്‍ദ്ദിച്ചവരെ താനും കൈകാര്യം ചെയ്തുവെന്നാണ് ഒപി ശര്‍മ പറയുന്നത്. സിപിഐ പ്രവര്‍ത്തകനായ അമീഖ് ജമായിയെ ശര്‍മ മര്‍ദ്ദിക്കുന്ന ഫോട്ടോയും വീഡിയോയും പുറത്തുവന്നിരുന്നു.
ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് ശര്‍മ വിശദീകരണവുമായി രംഗത്തെത്തിയത്. ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് കോടതി പരിസരത്ത് പ്രതിഷേധം ആളിക്കത്തിയിരുന്നു. ഇതിനിടയിലാണ് ശര്‍മയും അമീഖ് ജമായിയും തമ്മില്‍ വാക്കേറ്റമുണ്ടായത്.

കോടതിയില്‍ നിന്നിറങ്ങിയപ്പോള്‍ ചിലര്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതു കേട്ടുവെന്നും ശര്‍മ പറയുന്നു. ഇതിനെതിരെയാണ് താന്‍ പ്രതികരിച്ചത്. പിന്നീട് തന്റെ തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നു. മര്‍ദ്ദനമേറ്റത് കൊണ്ടാണ് തിരിച്ചടിച്ചതെന്നും ശര്‍മ വ്യക്തമാക്കുന്നു. അടി കൊണ്ട് നില്‍ക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതി പരിസരത്തുവെച്ച് ഒരു സംഘം ബിജെപി നേതാക്കളും അഭിഭാഷകരും വിദ്യാര്‍ത്ഥികളും തമ്മില്‍ അടിപിടിയാണുണ്ടായത്. ആം ആദ്മി എംഎല്‍എയോട് മോശമായി പെരുമാറിയതിന് ഒപി ശര്‍മയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്.












Click it and Unblock the Notifications