Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിച്ചെത്തി എന്നും മർദനം; മകനെ കൊല്ലാൻ ഒന്നരലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയ അമ്മ അറസ്റ്റിൽ

അമരാവതി: മകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ മാതാവ് അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ​ഗോദാവരി ജില്ലയിലെ ബിക്കവോലുവിൽ ആണ് സംഭവം. മകന്റെ മർദ്ദനം ലഹിക്കാനാവാതെയാണ് ഇവർ മകനെ കൊല്ലാൻ ക്വട്ടേഷൻ കൊടുക്കുന്നത്.

മദ്യപിച്ചെത്തി ഇയാൾ മാതാവിനെ എന്നും മർദ്ദിച്ചിരുന്നു. മകനെ കൊല്ലാൻ 1.30 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് മാതാവ് നൽകിയത്. സംഭവത്തിൽ മാതാവിനെ കൂടാതെ മറ്റ് മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ വിശദമായ വിവരം..

1

കാകിനാഡ ജില്ലയിലെ കാരപ്പ മണ്ഡൽ സ്വദേശിനിയായ കനക ദുർ​ഗയും ക്വട്ടേഷൻ സംഘവുമാണ് അറസ്റ്റിലായത്. ഡ്രൈവറായി ജോലി ചെയ്യുന്ന മകൻ വീര വെങ്കട ശിവ പ്രസാദ് ഭാര്യയുമായി പിണങ്ങിയിട്ടാണുള്ളത്. പിന്നീട് മാതാവിനൊപ്പമാണ് മകൻ കഴിയുന്നത്. ഇയാൾ മദ്യപിച്ച് വന്ന് മാതാവിനെ മർദിക്കുന്നത് പതിവായിരുന്നു.

2

മകന്റെ ദ്രോഹം സഹിക്കാനാവാതെയാണ് ഇയാളെ കൊല്ലാൻ മാതാവ് തീരുാമനിച്ചത്. കൊലപ്പെടുത്തകിനായി സ്ത്രീയുടെ അകന്ന ബന്ധുവായ യേഡുകൊണ്ടാലു എന്നയാളേയും സഹായിത്തിന് വിളിച്ചു. ഇയാൾ വീര വെങ്കട സത്യനാരായണ എന്നയാളോട് കൊലപാതകത്തെക്കുറിച്ച് സംസാരിച്ചു . കൊല നടത്താൻ ഇയാൾ 1.50 ലക്ഷം രൂപ ആവശ്യപ്പെട്ടു.

3

1.30 ലക്ഷം രൂപ നൽകാം എന്ന് കനക ദുർ​ഗ പറയുകയും ഇത് സമ്മതിച്ച സത്യനാരായണ ബോലെം വംശികൃഷ്ണ എന്നയാളെയും കൂട്ടി ശിവ പ്രസാദിനെ കൊല്ലാൻ പദ്ധതിയിടുകയും ചെയ്തു. ബിക്കാവോലുവിന്റെ പുറത്ത് വച്ച് കൊലപ്പെടുത്താൻ ആയിരുന്നു ഇവർ പദ്ധതിയിട്ടത്.
പദ്ധതിക്ക് പിന്നാലെ ഇരുവരും ശിവപ്രസാദിനെ ആക്രമിക്കുകയും സത്യനാരായണ ഒരു ഇരുമ്പ് കമ്പി കൊണ്ട് യുവാവിന്റെ തലയ്ക്കടിക്കുകയും ചെയ്തു.

4

ആക്രമണത്തിൽ ശിവപ്രസാദ് മരിച്ചെന്ന് കരുതി ഇവർ പോയി. എന്നാൽ അതുവഴി വന്നൊരു റെയിൽവേ ​ഗൺമാൻ അടിയേറ്റ് ചോര വാർന്നുകിടക്കുന്ന യുവാവിനെ കാണുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കനക ദുർഗ കുറ്റം സമ്മതിക്കുകയും ഇവരേയും മറ്റു പ്രതികളേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+