Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം ഗ്രാമം, പക്ഷേ ഇവിടെ എസ്പിക്ക് വോട്ടില്ല, യോഗി ആദിത്യനാഥ് പ്രിയ മുഖ്യമന്ത്രി

ദില്ലി: ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ആര്‍ക്കും പ്രവചിക്കാനാവാത്ത തലത്തിലേക്ക് മാറി കഴിഞ്ഞു. സമാജ് വാദി പാര്‍ട്ടി ഒപ്പത്തിനൊപ്പമെത്തി എന്ന് സര്‍വേകള്‍ പലതും പറയുന്നു. എന്നാല്‍ ചെറിയ മുന്‍തൂക്കം ബിജെപിക്കുണ്ട്. പക്ഷേ ഇവിടെ അമ്പരപ്പിക്കുന്ന ഒരു കാര്യം നടന്നിരിക്കുകയാണ്. മുസ്ലീം ഭൂരിപക്ഷ മേഖലകളിലും ബിജെപി ജനപ്രീതി വര്‍ധിപ്പിച്ചുവെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. പറഞ്ഞ് വരുന്ന നംഗ്ല സാഹു എന്ന മുസ്ലീം ഭൂരിപക്ഷ ഗ്രാമത്തെ കുറിച്ചാണ്. ഇവിടെ 97 ശതമാനം ജനസംഖ്യയും മുസ്ലീങ്ങളാണ്. 2014ന് ശേഷി ഇവിടെയുള്ള ഗ്രാമീണരില്‍ കുറച്ച് പേര്‍ നരേന്ദ്ര മോദിയെ ശക്തമായി പിന്തുണച്ചിരുന്നു. ഞെട്ടിക്കുന്ന തുടക്കമായിരുന്നു ഇത്.

1

യോഗി മുഖ്യമന്ത്രിയായ ശേഷം ഇവിടെ വന്‍ ജനപ്രീതിയാണ് ബിജെപിക്ക് ലഭിക്കുന്നത്. മുസ്ലീം വിഭാഗം സാധാരണ എസ്പിയുടെയോ ബിഎസ്പിയുടെയോ വോട്ടുബാങ്കാണ്. ബിജെപിയെ ആര് നേരിടുന്നുവോ അവര്‍ക്കാണ് മുസ്ലീങ്ങള്‍ വോട്ട് ചെയ്യാറുള്ളത്. എസ്പിയും ആര്‍എല്‍ഡിയും തുടര്‍ച്ചയായി ബിജെപിക്കെതിരെ ആരോപണശരങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞു. ഭിന്നതയുണ്ടാക്കി വോട്ട് തട്ടാനാണ് ബിജെപിയുടെ ശ്രമമെന്നാണ് എസ്പി സഖ്യം ആരോപിച്ചിരിക്കുന്നത്. എന്നാല്‍ ഇത് നംഗ്ല സാഹു ഗ്രാമത്തില്‍ ഫലിച്ചിട്ടില്ല. കിത്തോരെ നിയമസഭാ മണ്ഡലത്തിലാണ് നംഗ്ല സാഹു ഗ്രാമമുള്ളത്. ഇവിടെ വലിയൊരു വിഭാഗം ജനങ്ങള്‍ ഗ്രാമത്തിലെ ജനസംഖ്യയില്‍ പകുതി പേരെങ്കിലും ബിജെപിക്ക് വോട്ട് ചെയ്യുന്നുണ്ട് എന്ന് ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

മോദിയും, യോഗിയും ചേര്‍ന്നാണ് ഇവരുടെ ഗ്രാമത്തില്‍ സമാധാനം പുനസ്ഥാപിച്ചതെന്ന് ഗ്രാമീണര്‍ പറയുന്നു. ഇവിടെ എസ്പി നേതാവും എംഎല്‍എയുമായിരുന്ന ഷാഹിദ് മന്‍സൂറിനെ പുറത്താക്കി ഇവര്‍ തങ്ങളെ രക്ഷിച്ചു എന്ന് നാട്ടുകാര്‍ പറഞ്ഞു. നിരന്തരം വെടിവെപ്പ് വരെ ഇവിടെ പരസ്യമായി മുമ്പ് ഉണ്ടാവുമായിരുന്നു. ഇവിടെ ഭയമില്ലാതെ ജീവിക്കുക തന്നെ ബുദ്ധിമുട്ടായിരുന്നുവെന്നും ഗ്രാമീണരായ യുവാക്കള്‍ പറയുന്നു. 22കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി റേഹാന്‍ ചൗഹാന്‍ പറയുന്നത് കുറ്റകൃത്യങ്ങളുടെ കൂത്തരങ്ങായിരുന്നു നംഗ്ല സാഹു ഗ്രാമമെന്നാണ്. 2014ന് മുമ്പ് നിരന്തം കുറ്റകൃത്യങ്ങള്‍ നടക്കാറുണ്ട്. ഇത് 2017ന് ശേഷം വളരെ കുറഞ്ഞു. യോഗി സര്‍ക്കാര്‍ വന്നതോടെ സമാധാനം എന്തെന്ന് അറിഞ്ഞു. വൃത്തിയുള്ള പരിസരമാണ് ഇപ്പോഴുള്ളതെന്നും റേഹാന്‍ പറയുന്നു.

മറ്റൊരു മുതിര്‍ന്ന ഗ്രാമീണനായ അര്‍ഷ് മുഹമ്മദ് പറയുന്നത് ഇതേ അവസ്ഥയാണ്. ഏറ്റവും സമാധാനം നിറഞ്ഞ രാത്രികളാണ് ഇപ്പോഴുള്ളത്. യോഗിക്ക് മുമ്പ് കള്ളന്മാര്‍ ഞങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ മോഷ്ടിക്കുമായിരുന്നു. അത് പേടിച്ച് ഉറങ്ങാന്‍ പോലും സാധിക്കാറില്ലായിരുന്നു. യോഗി എന്ന് വന്നുവോ, അന്ന് കള്ളന്മാരുടെ വരവ് അവസാനിച്ചുവെന്ന് അര്‍ഷ് മുഹമ്മദ് പറഞ്ഞു. അഖിലേഷ് വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ബിജെപി ആളുകളെ ഭിന്നിപ്പിക്കുകയല്ല, ഒന്നിപ്പിക്കുകയാണെന്നും അര്‍ഷ് പറഞ്ഞു. ആരും ഇപ്പോള്‍ ഒന്നും മോഷ്ടിക്കുന്നില്ല. എല്ലാം ഹിന്ദുക്കളുടെ പാര്‍ട്ടി തന്നെയാണ്. പക്ഷേ ബിജെപിയാണ് അതില്‍ മികച്ചതെന്നും മറ്റൊരു ഗ്രാമവാസി യമീന്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 811 വോട്ടാണ് ഇവിടെ നിന്ന് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ അത് 1200 ആകുമെന്നാണ് വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+