ആധാറിൽ 'കുടുങ്ങിയത്' ഒരു ലക്ഷത്തിലധികം 'അജ്ഞാത അദ്ധ്യാപകർ', മഷിയിട്ട് നോക്കിയാലും കാണില്ല...

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്തെ കോളേജുകളിലും സർവകലാശാലകളിലും ഒരു ലക്ഷത്തിലധികം 'അ‍ജ്ഞാത' അദ്ധ്യാപകരുണ്ടെന്ന് റിപ്പോർട്ട്. മാനവ വിഭവശേഷി മന്ത്രാലയത്തിൽ കോളേജ് അദ്ധ്യാപകരുടെ ആധാർ നമ്പർ ലിങ്ക് ചെയ്തതോടെയാണ് ഇതുവരെ നടന്നുവന്നിരുന്ന തട്ടിപ്പുകൾ പുറത്തായത്.

എംഎം അക്ബറിനെതിരെ ആദ്യ കരുനീക്കി പിണറായി! എറണാകുളത്തെ പീസ് സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്, കൂടുതൽ പീസ് സ്കൂളുകൾക്ക് താഴു വീണേക്കും?

പ്രമുഖരായ മൂന്ന് വാർത്താ അവതാരകർ ലോക്സഭ സീറ്റിന് വേണ്ടി ശ്രമിക്കുന്നു? സൂചന നൽകി കെ സുരേന്ദ്രൻ...

മുഴുവൻ അദ്ധ്യാപകരുടെയും ആധാർ നമ്പറുകൾ നൽകണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം കഴിഞ്ഞവർഷമാണ് നിർദേശം പുറപ്പെടുവിച്ചത്. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മുഴുവൻ കോളേജുകൾക്കും സർവകലാശാലകൾക്കുമാണ് നിർദേശം നൽകിയത്. എന്നാൽ രാജ്യത്തെ പ്രമുഖമായ പല സർവകലാശാലകളും അദ്ധ്യാപകരുടെ ആധാർ നമ്പറുകൾ നൽകാൻ തയ്യാറായില്ല.

 പത്തു ശതമാനം കുറവ്...

പത്തു ശതമാനം കുറവ്...

കോളേജ് അദ്ധ്യാപകരുടെ ആധാർ നമ്പറുകൾ ലഭിച്ചതിന് പിന്നാലെ മാനവ വിഭവശേഷി മന്ത്രാലയം ഇതെല്ലാം ഒത്തുനോക്കിയിരുന്നു. തുടർന്നാണ് കഴിഞ്ഞവർഷം വരെ കോളേജുകളും സർവകലാശാലകളും നടത്തിവന്നിരുന്ന തട്ടിപ്പ് വെളിച്ചത്തായത്. ആധാർ നമ്പറുകൾ ലിങ്ക് ചെയ്തതോടെ രാജ്യത്തെ കോളേജ് അദ്ധ്യാപകരുടെ എണ്ണത്തിൽ 10% കുറവുണ്ടായെന്നാണ് അധികൃതർ പറയുന്നത്.

ഒരു ലക്ഷത്തിലധികം...

ഒരു ലക്ഷത്തിലധികം...

ആധാർ നമ്പറുകൾ ലിങ്ക് ചെയ്തതിലൂടെ ഒരു ലക്ഷത്തിലധികം 'അജ്ഞാത' അദ്ധ്യാപകരുണ്ടെന്നും മാനവ വിഭവശേഷി മന്ത്രാലയം കണ്ടെത്തി. 2016 വരെ മിക്ക കോളേജുകളും അദ്ധ്യാപകരുടെ എണ്ണത്തിൽ കൃത്രിമം കാണിച്ചുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

എല്ലാ വ്യാജം...

എല്ലാ വ്യാജം...

രാജ്യത്തെ മിക്ക കോളേജുകളും സർവകലാശാലകളും കൃത്യമായ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം പാലിക്കുന്നില്ലെന്നും പരിശോധനയിലൂടെ വ്യക്തമായി. കോഴ്സുകൾക്ക് അനുമതി ലഭിക്കാനും, ആനുകൂല്യങ്ങൾ കൈപ്പറ്റാനും, കൂടുതൽ സീറ്റുകൾ കിട്ടാനുമാണ് മിക്ക കോളേജുകളും അദ്ധ്യാപകരുടെ കൃത്രിമ കണക്കുകൾ നൽകുന്നത്.

 വിദ്യാഭ്യാസ നിലവാരം...

വിദ്യാഭ്യാസ നിലവാരം...

നിലവിൽ 21 വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകൻ എന്നതാണ് ഉന്നതവിദ്യാഭ്യാസ രംഗത്തെ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം. എന്നാൽ പുതിയ കണക്കുകൾ പരിശോധിച്ചാൽ സ്ഥിതി ഇതിലും മോശമാണെന്നാണ് വ്യക്തമാകുന്നത്.

കരാർ നിയമനം...

കരാർ നിയമനം...

മിക്ക കോളേജുകളിലും ആവശ്യത്തിനു വേണ്ട അദ്ധ്യാപകരില്ലെന്നതാണ് സത്യം. എന്നാൽ കോളേജിന്റെ പരസ്യത്തിലും പ്രോസ്പെക്ടസിലും പ്രശസ്തരായ പല അദ്ധ്യാപകരുടെയും പേരു വിവരങ്ങളുണ്ടാകും. ഇവരിൽ മിക്കവരും ഒന്നിലധികം കോളേജുകളുടെ പ്രോസ്പെക്ട്സുകളിൽ സ്ഥാനം പിടിച്ചവരാകാം. പക്ഷേ, ഇവരാരും ക്ലാസെടുക്കാൻ വരാറില്ല. പകരം കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന അദ്ധ്യാപകരാണ് കോളേജുകളിൽ ക്ലാസെടുക്കുന്നത്. ഇവരുടെ എണ്ണവും തുച്ഛമായിരിക്കും.

ക്ലാസെടുക്കാൻ ആളില്ല...

ക്ലാസെടുക്കാൻ ആളില്ല...

നിശ്ചിത എണ്ണം അദ്ധ്യാപകരുണ്ടെങ്കിൽ മാത്രമേ സർവകലാശാലകൾ പുതിയ കോഴ്സുകൾക്ക് അനുമതി നൽകുകയുള്ളു. എന്നാൽ നിയമപ്രകാരമുള്ള അദ്ധ്യാപകരെ നിയമിക്കുന്നത് മാനേജ്മെന്റുകൾക്ക് വൻ സാമ്പത്തിക ബാദ്ധ്യതയുമാണ്. ഇതുകൊണ്ടെല്ലാമാണ് രേഖകളിൽ അദ്ധ്യാപകരുടെ എണ്ണം കൂട്ടി കാണിക്കുന്നത്.

ഉച്ചഭക്ഷണ പദ്ധതി...

ഉച്ചഭക്ഷണ പദ്ധതി...

നേരത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലും വ്യാപക ക്രമക്കേട് നടക്കുന്നതായി മാനവ വിഭവശേഷി മന്ത്രാലയം കണ്ടെത്തിയിരുന്നു. ആധാർ നമ്പർ ലിങ്ക് ചെയ്തതിലൂടെയായിരുന്നു ഈ ക്രമക്കേടുകളും പുറത്തുവന്നത്. കുട്ടികളുടെയും അദ്ധ്യാപകരുടെയും എണ്ണം പെരുപ്പിച്ച് കാട്ടിയാണ് മിക്ക സ്കൂളുകളും കൂടുതൽ ആനുകൂല്യങ്ങൾ സ്വന്തമാക്കിയിരുന്നത്.

ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നത് ജിഷ നേരിട്ടുകണ്ടു! വിവാദ വെളിപ്പെടുത്തലുമായി നിഷ....

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
aadhaar uncovers around one lakh ghost teachers in colleges.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്