കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആമിര്‍ ഖാന്‍ രാജ്യദ്രോഹിയാണ്'... ഇപ്പോഴിതാ സുരക്ഷയും കുറച്ചു?

Google Oneindia Malayalam News

ദില്ലി/മുംബൈ: അസഹിഷ്ണുത വിവാദത്തില്‍ ബോളിവുഡ് താരം ആമിര്‍ ഖാനെതിരെ ബിജെപിയും സംഘപരിവാറും നടത്തിയ 'ആക്രമണങ്ങള്‍' എല്ലാം അവസാനിച്ചു. ഒടുവില്‍ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്റ് അംബാസഡര്‍ പദവിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ പ്രശ്‌നങ്ങള്‍ ഇതുകൊണ്ടൊന്നും അവസാനിയ്ക്കുന്നില്ല.

ആമിര്‍ ഖാനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ കാമ്പനിയില്‍ നിന്ന് ഒഴിവാക്കിത് നല്ല കാര്യമാണെന്നാണ് ബിജെപി എംപി മനോജ് തിവാരി പറഞ്ഞത്. അത്രയും പറഞ്ഞ് തിവാരി അവസാനിപ്പിച്ചിരുന്നെങ്കില്‍ കുഴപ്പമില്ല, ആമിര്‍ ഖാന്‍ രാജ്യദ്രോഹിയാണെന്ന് കൂടി പറഞ്ഞു തിവാരി.

ഒരു രാഷ്ട്രീയ പ്രസംഗത്തിലായിരുന്നില്ല ഇത്. പാര്‍ലമെന്റിന്റെ വിനോദ സഞ്ചാര സ്ഥിരം സമിതി യോഗത്തിലാണ് തിവാരി ഇങ്ങനെ പറഞ്ഞത്. ഇതിനിടെ മുംബൈ പോലീസ് ആമിറിന്റെ സുരക്ഷയും വെട്ടിക്കുറച്ചു.

ടൂറിസം സ്ഥിരം സമിതി

ടൂറിസം സ്ഥിരം സമിതി

പാര്‍ലമെന്റിന്റെ വിനോദസഞ്ചാര സ്ഥിരം സമിതി യോഗത്തിലാണ് ബിജെപി എംപി മനോജ് തിവാരി ആമിര്‍ ഖാനെതിരെ മോശമായി സംസാരിച്ചത്. ഇത് യോഗത്തില്‍ വലിയ പ്രശ്‌നമാവുകയും ചെയ്തു.

രാജ്യദ്രോഹി

രാജ്യദ്രോഹി

ഇന്‍ക്രെഡിബിള്‍ ഇന്ത്യ കാമ്പയിനില്‍ നിന്ന് ആമിര്‍ഖാനെ ഒഴിവാക്കിയത് നല്ലകാര്യമാണ്. ആമിര്‍ ഒരു രാജ്യദ്രോഹിയാണ്- എന്നാണ് നോജ് തിവാരി പറഞ്ഞത്.

വലിയ ചര്‍ച്ച

വലിയ ചര്‍ച്ച

ടൂറിസം സ്ഥിരം സമിതിയില്‍ ഇന്‍ക്രെഡിബിള്‍ ഇന്ത്യ വലിയ ചര്‍ച്ചയായി. വിവാദങ്ങള്‍ സംബന്ധിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സ്ഥിരം സമിതി അധ്യക്ഷനും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ആയ കെഡി സിങ് ടൂറിസം മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 പുതിയ ആളും 'ഫ്രീ' ആണോ

പുതിയ ആളും 'ഫ്രീ' ആണോ

ഇന്‍ക്രെഡിബിള്‍ ഇന്ത്യക്ക് വേണ്ടി ആമിര്‍ ഖാന്‍ പ്രതിഫലം ഒന്നും വാങ്ങിയിരുന്നില്ല. പുതിയ ബ്രാന്‍ഡ് അംബാസഡറും അതുപോലെ തന്നെ ആകുമോ എന്നാണ് സിപിഎം എംപി റിതബ്രത ബാനര്‍ജി ചോദിച്ചത്.

അണ്‍പാര്‍ലമെന്ററി

അണ്‍പാര്‍ലമെന്ററി

ആമിര്‍ ഖാനെ കുറിച്ച് മനോജ് തിവാരി നടത്തിയ പരമാര്‍ശം തീര്‍ത്തും 'അണ്‍ പാര്‍ലമെന്ററി' ആണെന്നാണ് സമിതി അംഗങ്ങളായ റിതബ്രത ബാനര്‍ജിയും കെസി വേണുഗോപാലും പ്രതികരിച്ചത്. ഇതോടെ മനോജ് തിവാരി നിശബ്ദനായി.

സുരക്ഷയും കുറച്ചു

സുരക്ഷയും കുറച്ചു

ഈ വിവാദവുമായി ബന്ധമൊന്നുമില്ലെങ്കിലും, ആമിര്‍ ഖാന്റേയും ഷാറൂഖ് ഖാന്റേയും സുരക്ഷ മുംബൈ പോലീസ് വെട്ടിക്കുറച്ചുവെന്ന വാര്‍ത്തയും പുറത്ത് വന്നു.

പോലീസില്‍ ആളില്ല

പോലീസില്‍ ആളില്ല

പോലീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര ജീവനക്കാരെ കിട്ടുന്നില്ലെന്ന് പറഞ്ഞാണ് ബോളിവുഡ് താരങ്ങള്‍ക്കുള്ള സുരക്ഷ മുംബൈ പോലീസ് വെട്ടിക്കുറച്ചത്. ആമിറിനും ഷാറൂഖിനും മാത്രമല്ല, 25 ബോളിവുഡ് താരങ്ങള്‍ക്കായിരുന്നു മുംബൈ പോലീസ് സുരക്ഷ നല്‍കിയിരുന്നത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Aamir Khan a ‘traitor’, says BJP MP at parliamentary panel meet. BJP MP Manoj Tiwari said that, "It is good that Aamir Khan has been taken out of the campaign... he is a traitor (deshdrohi) ... ." in the meeting of the parliamentary standing committee for tourism, culture and transport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X