Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ ജയിക്കുന്നത് ബിജെപിയുടെ തന്ത്രം?

ദില്ലി: കോണ്‍ഗ്രസിന്റെ അഴിമതിഭരണത്തെക്കുറിച്ച് ക്യാംപെയ്ന്‍ നടത്തി അവരെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുക. എന്നിട്ട് അതേ കോണ്‍ഗ്രസിന്റെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കി ഭരിക്കുക. തലസ്ഥാന നഗരമായ ദില്ലിയിലെ ആം ആദ്മി പാര്‍ട്ടിയുടെ തന്ത്രങ്ങളില്‍ ജനങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നോ എന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാകില്ല. ബി ജെ പിയുടെ രാഷ്ട്രീയക്കളിയാണ് ഇത്തരമൊരു സംശയമുയര്‍ത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ജനങ്ങളെ ആം ആദ്മി പാര്‍ട്ടി വഞ്ചിച്ചു എന്നാണ് പ്രധാന പ്രതിപക്ഷ കക്ഷിയായ ബി ജെ പി ആരോപിക്കുന്നത്. ദില്ലി തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു ബി ജെ പി. എന്നാല്‍ കേവലഭൂരിക്ഷത്തിന് മൂന്ന് സീറ്റുകളുടെ കുറവ് നേരിട്ട അവര്‍ സര്‍ക്കാരുണ്ടാക്കാന്‍ ധൃതി കൂട്ടിയില്ല. സ്വാഭാവികമായും രണ്ടാമത്തെ വലിയ കക്ഷിയായ ആം ആദ്മി പാര്‍ട്ടിയിലെത്തി അവസരം.

aap

എന്നാല്‍ തങ്ങള്‍ ആര്‍ക്കും പിന്തുണ നല്‍കില്ല, ആരില്‍ നിന്നും പിന്തുണ വാങ്ങില്ല എന്നായിരുന്നു ആപ്പിന്റെ തുടക്കം മുതലുള്ള മുദ്രാവാക്യം. ദില്ലിയില്‍ പ്രസിഡണ്ട് ഭരണമോ വീണ്ടും തിരഞ്ഞെടുപ്പോ എന്ന സ്ഥിതിയിലെത്തിയപ്പോഴാണ് കോണ്‍ഗ്രസ് ആപ്പിന് പിന്തുണയുമായി രംഗത്തുവരുന്നത്. ഇതോടെ ആം ആദ്മി പാര്‍ട്ടി പ്രതിസന്ധിയിലായി. കോണ്‍ഗ്രസ് വാഗ്ദാനം നിരസിച്ചാല്‍ ഭരണ പ്രതിസന്ധിക്ക് കാരണമായി എന്നും ആപ്പ് കാരണം വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടി വന്നു എന്നും കേള്‍ക്കേണ്ടി വരും.

ഈ സാഹചര്യത്തിലാണ് വീണ്ടും ജനഹിതം തേടി കെജ്രിവാളും കൂട്ടരും ഭരണം ഏറ്റെടുക്കാന്‍ തീരുമാനിക്കുന്നത്. അപ്പോഴാണ് ആം ആദ്മി പാര്‍ട്ടി ജനങ്ങളെ വഞ്ചിച്ചു എന്ന ആരോപണവുമായി ബി ജെ പി രംഗത്തെത്തിയിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ ഭരണത്തോടുള്ള ആര്‍ത്തിയാണ് ഈ തീരുമാനത്തിലൂടെ പുറത്തുവന്നിരിക്കുന്നത് എന്ന് ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ഡോ ഹര്‍ഷവര്‍ദ്ധന്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+