Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ സര്‍വേയില്‍ ഭരണം ഉറപ്പിച്ച എഎപിക്ക് പണി പാളി, മുഖ്യമന്ത്രി പോര്, വെല്ലുവിളി ഭഗവന്ത് മന്‍

ദില്ലി: പഞ്ചാബില്‍ കോണ്‍ഗ്രസിനെ വീഴ്ത്തി അധികാരത്തിലെത്തുമെന്ന് സര്‍വേകള്‍ പ്രവചിച്ച ആംആദ്മി പാര്‍ട്ടിക്ക് അടിതെറ്റുന്നു. പാര്‍ട്ടിയില്‍ കടുത്ത വിഭാഗീയത ആരംഭിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയാണ് പോര് തുടങ്ങിയത്. അധികാരം കിട്ടുമെന്ന സൂചനയ വന്നതോടെ പാര്‍ട്ടിയുടെ മുഖം ആരാകുമെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടത് പോലെ പഞ്ചാബിലും ഒരു മുഖം വേണമെന്നാണ് ആവശ്യം. ഒന്നിലധികം നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി നോട്ടമിടുന്നുണ്ട്. ഇവര്‍ പാര്‍ട്ടിയുടെ തന്നെ അടിത്തറ തകര്‍ക്കാനാണ് സാധ്യത.

1

അതേസമയം നിലവില്‍ 20 സീറ്റുകളോടെ പഞ്ചാബിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് എഎപി. മുഖ്യ പ്രതിപക്ഷവും അവര്‍ തന്നെയാണ്. വലിയ മുന്നേറ്റം അവര്‍ക്ക് പ്രവചിക്കുന്നുണ്ടെങ്കില്‍ ഒരു ശക്തമായ മുഖം അവര്‍ക്കില്ല. അമരീന്ദര്‍ സിംഗ് തന്നെയാണ് പഞ്ചാബിലെ ഇപ്പോഴത്തെ പോപ്പുലര്‍ നേതാവ്. കോണ്‍ഗ്രസിന് സീറ്റ് കുറയുമെങ്കിലും തോല്‍ക്കാനുള്ള സാഹചര്യം പഞ്ചാബില്‍ ഇല്ല. നവജ്യോത് സിദ്ദുവുമായുള്ള പ്രശ്‌നം പരിഹരിച്ചാല്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന് വന്‍ നേട്ടവും ഉണ്ടാക്കാം. പ്രധാന പാര്‍ട്ടിയായ ശിരോമണി അകാലിദള്‍ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ആ ഇടത്തേക്കാണ് എഎപി വന്നിരിക്കുന്നത്. എന്നാല്‍ അമരീന്ദറിനെ വെല്ലുവിളിക്കാന്‍ പറ്റിയ നേതാവ് അവര്‍ക്കില്ല.

ആംആദ്മി പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വവും പഞ്ചാബ് ഘടകത്തിന്റെ അധ്യക്ഷനുമായ ഭഗവന്ത് മന്നും തമ്മിലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നത്. നേരത്തെ നവജോത് സിദ്ദുവിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു എഎപി ശ്രമിച്ചത്. ഇതിനായി കെജ്രിവാള്‍ വരെ ശ്രമിച്ചിരുന്നു. ഇതിനൊക്കെ തടയിട്ടത് ഭഗവന്ത് മന്നും കൂടി ചേര്‍ന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് തന്നെ പാര്‍ട്ടിയുടെ മുഖമായി മാറ്റാനാണ് മന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഒരു നേതാവിനെയും മുന്നില്‍ നിര്‍ത്താതെ തന്നെ മുന്നോട്ട് പോകാനാണ് കെജ്രിവാളിന്റെ ശ്രമം. എന്നാല്‍ സിഖ് വിഭാഗത്തില്‍ നിന്നുള്ളയാളായിരിക്കും മുഖ്യമന്ത്രിയാവുക എന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ച് കഴിഞ്ഞതാണ്.

ഇത്രയൊക്കെയാണെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മന്നിനെ പ്രഖ്യാപിക്കുക അസാധ്യമായ കാര്യമാണെന്ന് കെജ്രിവാള്‍ പറയുന്നു. പാര്‍ട്ടിക്ക് കിട്ടുന്ന സീറ്റുകളുടെ അടിസ്ഥാനത്തിലാവും മുഖ്യമന്ത്രി സ്ഥാനം നല്‍കുക. ഭഗവന്ത് മന്നിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭയവും എഎപിക്കുണ്ട്. തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കാണണമെന്ന് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ആഗ്രഹമുണ്ടെന്നാണ് തുടര്‍ച്ചയായി ഭഗവന്ത് മന്‍ തന്നെ അവകാശപ്പെടുന്നത്. അതുകൊണ്ട് പ്രഖ്യാപനം വൈകിക്കേണ്ട എന്ന നിര്‍ദേശമാണ് അദ്ദേഹം ദില്ലിയിലെ നേതൃത്വത്തിന് നല്‍കുന്നത്. ഇതാണ് കെജ്രിവാളിന് തലവേദനയായിരിക്കുന്നത്.

ഭഗവന്ത് പറഞ്ഞതെല്ലാം ശരിക്കും വാസ്തവമാണ്. എംപിമാരും എംഎല്‍എമാരും അദ്ദേഹത്തിന് പിന്നില്‍ ഒറ്റക്കെട്ടാണ്. പല ഘട്ടങ്ങളിലായി ഇവര്‍ ഭഗവന്തിനെ പിന്തുണച്ച് രംഗത്തുവരികയും ചെയ്തതാണ്. എന്നാല്‍ പാര്‍ട്ടി വഴങ്ങിയിട്ടില്ല. നേരത്തെ കെജ്രിവാളിന്റെ സാന്നിധ്യത്തില്‍ പ്രമുഖ അകാലിദള്‍ നേതാവിനെ എഎപി കൊണ്ടുവന്നിരുന്നു മന്‍. ഈ ചടങ്ങില്‍ വെച്ച് കെജ്രിവാള്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാത്തതില്‍ ഭഗവന്ത് കലിപ്പിലാണ്. പാര്‍ട്ടി പഞ്ചാബിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കണം. പ്രവര്‍ത്തകര്‍ എന്താണ് മനസ്സില്‍ കണ്ടിരിക്കുന്നതെന്ന് അറിയണം. എന്നിട്ട് പാര്‍ട്ടിയുടെ മുഖം ആരാകണമെന്ന് തീരുമാനിക്കണമെന്നും മന്‍ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
    How Nipah virus is varies from corona ? | Oneindia Malayalam

    കെജ്രിവാള്‍ ഈ പരാമര്‍ശങ്ങളില്‍ ചൊടിച്ചിരിക്കുകയാണ്. കേന്ദ്ര നേതൃത്വത്തെ സമ്മര്‍ദത്തിലാക്കാനുള്ള പ്ലാനൊന്നും നടക്കില്ലെന്ന് കെജ്രിവാള്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്. നിരവധി എംഎല്‍എമാര്‍ കൈവശമുള്ളതിനാല്‍ മന്നിനെ പിണക്കാന്‍ കെജ്രിവാള്‍ തയ്യാറല്ല. പലരും അദ്ദേഹത്തിന്റെ വീട്ടില്‍ ചര്‍ച്ചയ്ക്കായി എത്തുന്നുണ്ട്. വ്യക്തിപരമായ താല്‍പര്യമാണ് ഭഗവന്തിന്റേതെന്ന നിലപാടിലാണ് എഎപി. പഞ്ചാബില്‍ വന്‍ ജനപ്രീതി അദ്ദേഹത്തിനുണ്ടെന്നും കെജ്രിവാള്‍ വിശ്വസിക്കുന്നില്ല. പാര്‍ട്ടിയില്‍ വിഭാഗീയതയ്ക്കാണ് മന്‍ തുടക്കമിട്ടിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയരുമെന്ന് ഉറപ്പാണ്. രാഘവ് ചദ്ദയെയാണ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കാണുന്നതെന്നാണ് സൂചന. ഇയാള്‍ നിലവില്‍ ദില്ലി എംഎല്‍എയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+