കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മി സര്‍ക്കാര്‍ ദില്ലിയിലെ ദിവസക്കൂലി 50% വര്‍ധിപ്പിക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഒട്ടേറെ ജനകീയ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും നടപ്പാക്കുകയും ചെയ്ത ദില്ലിയിലെ ആം ആദ്മി സര്‍ക്കാര്‍ സാധാരണക്കാരായ തൊഴിലാളികളുടെ ശമ്പളത്തില്‍ വര്‍ധനവ് വരുത്തുന്നു. ഏതാണ്ട് 50 ശതമാനത്തോളമാണ് വര്‍ധന. തൊഴിലാളികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ശമ്പളവര്‍ധനവ് വരുത്തുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പ്രത്യേക കഴിവുള്ളവരാണ് ആദ്യത്തെ വിഭാഗത്തില്‍ പെടുന്നവര്‍. ഇവരുടെ സഹായികളായവര്‍ രണ്ടാമത്തെ വിഭാഗത്തിലും ലേബര്‍മാരെ മൂന്നാമത്തെ വിഭാഗത്തിലും ഉള്‍പ്പെടുത്തും. ഒരു കമ്പനിയില്‍ മെക്കാനിക്, വെല്‍ഡര്‍ തുടങ്ങിയവരെ ആദ്യ വിഭാഗത്തില്‍പെടുത്തും. ഇവരുടെ സഹായികളെ രണ്ടാവിഭാഗത്തിലും കമ്പനിയിലെ സാധാരണ തൊഴിലാളികളെ മൂന്നാമത്തെ വിഭാഗത്തിലും ഉള്‍പ്പെടുത്താമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

aap-arvind-kejriwal

ആദ്യ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 11,622 രൂപ ലഭിച്ചുകൊണ്ടിരുന്നത് 17,033 ആയി ഉയര്‍ത്തും. രണ്ടാംവിഭാഗത്തിലുള്ളവര്‍ക്ക് 10,582ല്‍ നിന്നും 15,471 ആയും മൂന്നാം വിഭാഗത്തില്‍പെടുന്നവര്‍ക്ക് 9,596ല്‍ നിന്നും 14,052 ആയും ഉയര്‍ത്താനും ആണ് തീരുമാനം. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

നിലവില്‍ അത്യധ്വാനം ചെയ്യുന്നവര്‍ക്കും കൂലി കുറവാണ് ലഭിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പാവങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക സര്‍ക്കാരിന്റെ പ്രധാന പരിപാടികളിലൊന്നാണ്. ശമ്പള വര്‍ധന കൂടാതെ കൂടുതല്‍ ജനകീയ പദ്ധതികള്‍ വരും ദിവസങ്ങളും പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

English summary
AAP govt to raise minimum wages by 50% for Delhi’s workforce
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X