Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ എഎപിക്ക് ക്ഷണം

ദില്ലി: ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ദില്ല നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ആം ആദ്മി പാര്‍ട്ടിക്കും ക്ഷണം. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സന്നദ്ധമല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് എഎപിയെ ക്ഷണിച്ചത്.

ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ക് ആണ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ സര്‍ക്കാര്‍ രൂപീകരണത്തിനായി ക്ഷണിച്ചത്. ഡിസംബര്‍ 14 ശനിയാഴ്ച കെജ്രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും.

Aravind Kejriwal

വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ബിജെപിയെ പിന്തുണക്കുന്നതില്‍ തെറ്റില്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നെങ്കിലും പിന്നീട് പാര്‍ട്ടി ഉറച്ച നിലപാടെടുത്തു. കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കില്ലെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപിക്ക് 32 സീറ്റും എഎപിക്ക് 28 സീറ്റും കോണ്‍ഗ്രസ്സിന് 8 സീറ്റും ആണ് ദില്ലി തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ഭൂരിപക്ഷം ആര്‍ക്കും ഇല്ലാത്ത സ്ഥിതിക്ക് ഇനി രണ്ട് സാധ്യതകള്‍ മാത്രമേ ദില്ലിയില്‍ അവശേഷിക്കുന്നുള്ളു. ഒന്നുകില്‍ രാഷ്ടരപതി ഭരണം, അല്ലെങ്കില്‍ ഉടനടി വീണ്ടും തിരഞ്ഞെടുപ്പ്.

വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം എന്നതാണ് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാം എന്ന വിശ്വാസം എഎപിക്കുണ്ട്. എന്നാല്‍ ബിജെപിയും കോണ്‍ഗ്രസ്സും ഇതിനെ പിന്തുണക്കാന്‍ സാധ്യത കുറവാണ്. തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഉണ്ടാക്കിയ മുന്നേറ്റത്തില്‍ ഇരു പാര്‍ട്ടികളും ആശയക്കുഴപ്പത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+