കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിക്കാരെ പിടികൂടാന്‍ എഎപിയുടെ ഹെല്‍പ്ലൈന്‍

  • By Aswathi
Google Oneindia Malayalam News

ദില്ലി: അരവിന്ദ് കെജ്രിവാളും എഎപി സര്‍ക്കാരും കച്ചമുറുക്കി. അഴിമതിമുക്തഭാരതം യാഥാര്‍ത്ഥ്യമാക്കാന്‍ കെജ്രിവാള്‍ സര്‍ക്കാര്‍ അടുത്ത പടിയിലേക്ക് കാലെടുത്തുവച്ചു. ഇത്തവണ സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് അഴിമതിക്കാരെ കണ്ടെത്തുന്നത്. അതിനായി ഹെല്‍പ് ലൈന്‍ നമ്പറും അവതരിപ്പിച്ചു.

സര്‍ക്കാര്‍ ജീവനക്കാരോ സ്ഥാപനങ്ങളോ പൊതുജനങ്ങളില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെടുകയോ സേവനം നിഷേധിക്കുകയോട ചെയ്താല്‍ അത്തരം ഉദ്യോഗസ്ഥരെ കുറിച്ച് വിവരം നല്‍കുന്നതിന് വേണ്ടിയാണ് ഹെല്‍പ് ലൈന്‍ നമ്പര്‍ അവതരപ്പിച്ചിരിക്കുന്നത്. 001-27357169 എന്ന നമ്പറില്‍ വിളിച്ച് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാം.

Kejriwal

കൈക്കൂലി ആവശ്യപ്പെടുന്നവരെ പിടികൂടാന്‍ നിര്‍ദ്ദേശം ലഭിക്കാനുള്ള ഹൈല്‍പ്‌ലൈന്‍ നമ്പര്‍ മാത്രമാണിതെന്നും പരാതി നല്‍കുന്നതിനുള്ള നമ്പറല്ലെന്നും മുഖ്യമന്ത്രി കെജ്രിവാള്‍ വ്യക്തമാക്കി. നമ്പറില്‍ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെതിരായ പ്രാഥമിക തെളിവുകള്‍ ശേഖരിക്കാനുള്ള നിര്‍ദേശങ്ങള്‍ ലഭിക്കും. ഇതിനായി സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തണം.

ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളോ സംഭാഷണമോ അവരറിയാതെ പകര്‍ത്തണം. ഈ ദൃശ്യങ്ങളും ശബ്ദ രേഖകളും പ്രാഥമിക തെളിവായി സ്വീകരിച്ച് സര്‍ക്കാരിന്റെ ആന്റി കറപ്ഷന്‍ ബ്യൂറോ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് നടപടിയെടുക്കും. ഈ രീതിയിലാണ് ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രവര്‍ത്തിക്കുന്നെത്ന്ന് മുഖ്യമന്ത്രി വശദീകരിച്ചു.

എല്ലാ ദിവസവും രാവിലെ എട്ട് മണിമുതല്‍ രാത്രി പത്ത് മണിവരെ ഹല്‍പ് ലൈന്‍ലൈന്‍ നമ്പറിലേക്ക് വിളിക്കാവുന്നതാണ്. തെളിവുകള്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ വിവരങ്ങള്‍ വിജിലന്‍സിനു കൈമാറുകയും 24 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കുകയും ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസിനു കീഴിലാണ് പുതിയ സംവിധാനം നിലവില്‍ വന്നിരിക്കുന്നത്. നമ്പര്‍ ഓര്‍ത്തുവയ്ക്കാന്‍ എളുപ്പത്തിന് വേണ്ടി ദിവസങ്ങള്‍ക്കുള്ളില്‍ ഇത് നാലക്കമായി ചുരുക്കമെന്ന് കെജ്രിവാള്‍ അറിയിച്ചു.

English summary
Delhi government launched an anti-corruption helpline number on Wednesday where people, who are harassed for bribes, will be advised on how to conduct sting operations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X