ആപ് നേതാവ് സോമനാഥ് ഭാരതിക്കെതിരെ ഭാര്യയുടെ പീഡന പരാതി
ദില്ലി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചെന്ന പേരില്‍ ആം ആദ്മിയുടെ നിയമ മന്ത്രിയെ പോലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടു പിന്നാലെ ആം ആദ്മി പാര്‍ട്ടി വീണ്ടും വിവാദത്തില്‍. ദില്ലി മുന്‍ നിയമന്ത്രിയും ആം ആദ്മി എംഎല്‍എയുമായ സോംനാഥ് ഭാരതിക്കെതിരെ ഭാര്യ ഗാര്‍ഹിക പീഡന പരാതിയുമായാണ് രംഗത്തെത്തിയിരിക്കുന്നത്.
2010ല്‍ മുതല്‍ താന്‍ സോംനാഥില്‍ നിന്നും ഗാര്‍ഹികപീഡനവും മാനസികപീഡനവും നേരിടുകയാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ലിപിക ഭാരതി വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് ഈ മാസം 26ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട സോംനാഥിന് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു.

മക്കള്‍ക്കൊപ്പം മാന്യമായി ജീവിക്കാന്‍ വിവാഹ മോചനം വേണമെന്നും ലിപിക 26 പേജുള്ള പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2010ല്‍ വിവാഹം കഴിഞ്ഞതുമുതല്‍ സോമനാഥിന്റെ പീഡനം ഉണ്ടാകുന്നുണ്ടെന്നും ലിപികയുടെ പരാതിയിലുണ്ട്. ലിപിക കണ്ണീരോടെയാണ് ഇക്കാര്യത്തില്‍ തങ്ങള്‍ക്കുമുന്നില്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കുന്നു.
അതേസമയം, ഭാര്യയുടെ പരാതി തന്നെ ഞെട്ടിച്ചുവെന്ന് സോംമനാഥ് ഭാരതി പ്രതികരിച്ചു. തനിക്കെതിരെ ഗൂഡാലോചനയുണ്ടെന്നും ഭാര്യയ്ക്ക് പിന്നില്‍ മറ്റാരോ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഭാര്യയുടെ പരാതി പ്രകാരം സോമനാഥിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായാണ് വിവരം. നേരത്തെ മന്ത്രിയായിരുന്നപ്പോള്‍ ഉഗാണ്ട സ്വദേശികളുടെ താമസസ്ഥലം റെയ്ഡ് ചെയ്തതിനെ തുടര്‍ന്ന് സോംമനാഥ് ഭാരതി വിവാദത്തില്‍ അകപ്പെട്ടിരുന്നു.












Click it and Unblock the Notifications