കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുമുഖങ്ങളില്ല, ദില്ലിയിൽ പഴയ മന്ത്രിസഭയുമായി കെജ്രിവാൾ മുന്നോട്ട്

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് ഹാട്രിക് വിജയം നേടിയ ആം ആദ്മി പഴയ മന്ത്രിസഭയെ തന്നെ ഇക്കുറിയും നിലനിർത്തിയേക്കുമെന്ന് സൂചന. രാഘവ് ചദ്ദ, അതീഷി എന്നീ പുതുമുഖങ്ങളെക്കൂടി ആം ആദ്മി ഇത്തവണ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ മന്ത്രിസഭയിൽ പഴയ മന്ത്രിമാരെ തന്നെ നിലനിർത്താൻ ആം ആദ്മി തീരുമാനിച്ചിരിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്.

ദില്ലിയില്‍ വീണ കോണ്‍ഗ്രസ് കര്‍ണാടകയില്‍ കുതിച്ചുയര്‍ന്നു; തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയംദില്ലിയില്‍ വീണ കോണ്‍ഗ്രസ് കര്‍ണാടകയില്‍ കുതിച്ചുയര്‍ന്നു; തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയം

പഴയ മന്ത്രിമാരുടെ ഭരണ നേട്ടങ്ങളാണ് ഭരണത്തുടർച്ച നേടാൻ സഹായിച്ചതെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അഭിപ്രായം. അതിനാൽ തന്നെ പഴയ മന്ത്രിസഭ തുടരാനാണ് സാധ്യതയെന്ന് മുതിർന്ന ആം ആദ്മി നേതാവ് പ്രതികരിച്ചു. ഇതോടെ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ, ഗോപാൽ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്ര പാൽ ഗൗതം തുടങ്ങിയവർ എന്നിവർ മന്ത്രിസഭയിൽ തുടരാനാണ് സാധ്യത.

aap

70 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 62 സീറ്റുകൾ നേടിയാണ് ആം ആദ്മി ഭരണം ഉറപ്പിച്ചത്. കഴിഞ്ഞ തവണ 3 സീറ്റുകൾ നേടിയ ബിജെപി ഇത്തവണ 8 സീറ്റുകളിലാണ് വിജയിച്ചത്. കോൺഗ്രസാകട്ടെ സംപൂജ്യരായി. ഞായറാഴ്ചയാണ് ദില്ലി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാൾ സത്യപ്രതിജ്‍ഞ ചെയ്യുന്നത്. രാാഘവ് ചദ്ദയ്ക്ക് ധനകാര്യവകുപ്പും അതീഷിയ്ക്ക് വിദ്യാഭ്യാസ വകുപ്പും നൽകിയേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.

English summary
AAP may retain old cabinet in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X