Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏകീകൃത സിവില്‍ കോഡില്‍ കേന്ദ്രത്തിന് എഎപിയുടെ പിന്തുണ; ഇക്കാര്യങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്താകെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ആംആദ്മി പാര്‍ട്ടി. സര്‍ക്കാരിനെ ഈ വിഷയത്തില്‍ പിന്തുണയ്ക്കാന്‍ തയ്യാറാണ്. പക്ഷേ അതിന് ചില നിബന്ധനകളുണ്ട്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായി സംസാരിച്ച് ഒരു തീരുമാനത്തിലെത്താന്‍ ബിജെപിക്ക് സാധിക്കണം. ഇതിലൂടെ മനസ്സ് മാറിയാല്‍ മാത്രമേ അനുകൂലമായ പിന്തുണ ആംആദ്മി പാര്‍ട്ടി നല്‍കൂ എന്നും പാര്‍ട്ടി നേതാവ് സന്ദീപ് പഥക് പറഞ്ഞു.

രാജ്യത്താകെ ഏകീകൃതമായ ഒരു സിവില്‍ കോഡ് ഉണ്ടാവാന്‍ എഎപി എതിരല്ല. അതിനെ പിന്തുണയ്ക്കുന്നു. പക്ഷേ എല്ലാ മതങ്ങളുമായും, രാഷ്ട്രീയ പാര്‍ട്ടികളുമായും, സംഘടനകളുമായിട്ടില്ലൊം ചര്‍ച്ചകള്‍ നടത്തിയ സമവായത്തിലെത്തണം. അവരുടെ കൂടി വിശ്വാസം നേടികൊണ്ടായിരിക്കണം സിവില്‍ കോഡ് നടപ്പാക്കേണ്ടതെന്നും സന്ദീപ് പഥക് വ്യക്തമാക്കി.

modi-kejriwal

കഴിഞ്ഞ ദിവസം ഏകീകൃത സിവില്‍ കോഡിനെ ആവശ്യകതയെ കുറിച്ച് മോദി സംസാരിച്ചിരുന്നു. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. രാജ്യം എങ്ങനെയാണ് രണ്ട് തരം നിയമങ്ങളിലൂടെ മുന്നോട്ട് പോവുക. ഭരണഘടന തുല്യ അവകാശങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. സുപ്രീം കോടതിയും യുസിസി നടപ്പാക്കാനാണ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ പ്രതിപക്ഷ പാര്‍ട്ടികള്‍ അതിന്റെ പേരില്‍ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. രാജ്യത്തെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങളാണ് മോദി നടത്തുന്നതെന്നും, വിലക്കയറ്റം, തൊഴിലില്ലായ്മ പോലുള്ള വിഷയങ്ങളില്‍ മോദി പ്രതികരിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.അതേസമയം ഏകീകൃത സിവില്‍ കോഡിന് പിന്നില്‍ ബിജെപി ലക്ഷ്യമിടുന്ന രാഷ്ട്രീയത്തെ ബിജെപി വിമര്‍ശിച്ചു.

പ്രധാനമന്ത്രി യുസിസി കാര്യം ഉന്നയിക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ഇത്തരം സങ്കീര്‍ണമായ വിഷയങ്ങള്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഉന്നയിക്കുന്നത് ബിജെപിയുടെ ശീലമാണെന്നും സന്ദീപ് പഥക് പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങള്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്. അതാണ് ഇതിന് പിന്നിലെന്ന ആരോപണമാണ് എഎപി ഉന്നയിച്ചത്. യുസിസി നടപ്പാക്കാനോ, ആ പ്രശ്‌നം പരിഹരിക്കാനോ ബിജെപിക്ക് യാതൊരു താല്‍പര്യവുമില്ല. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിനും, വിഭജനത്തിനുമാണ് അവര്‍ ശ്രമിക്കുന്നത്. അതിലൂടെ അവര്‍ക്ക് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും പഥക് ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഒന്‍പത് വര്‍ഷം എന്തെങ്കിലും തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും, അതിന്റെ പേരില്‍ അദ്ദേഹത്തിന് പിന്തുണ ലഭിക്കുമായിരുന്നു. എന്നാല്‍ യാതൊന്നും ചെയ്യാത്തത് കൊണ്ട് പിന്തുണ ലഭിക്കുന്നില്ല. അതുകൊണ്ടാണ് യുസിസി പോലുള്ള വൈകാരിക വിഷയങ്ങളിലൂടെ പിന്തുണ തേടാന്‍ മോദി ശ്രമിക്കുന്നതെന്നും പഥക് പറഞ്ഞു. അതേസമയം പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ് അടക്കം യുസിസി തുറന്ന് എതിര്‍ക്കുമ്പോഴാണ് എഎപി കേന്ദ്രത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിപക്ഷ നിരയില്‍ എഎപിയുടെ നിലപാട് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+