പഞ്ചാബിൽ ആം ആദ്മിയുടെ അടുത്ത വിക്കറ്റ് തെറിച്ചു; മറ്റൊരു എംഎൽഎ കൂടി കോൺഗ്രസിൽ
ദില്ലി; 2017 ൽ പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് ലഭിച്ച് 20 സീറ്റുകളായിരുന്നു, അതും കന്നി പോരാട്ടത്തിൽ. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നിരവധി എം എൽ എമാർ പാർട്ടി വിട്ട് മറ്റ് പാർട്ടികളിലേക്ക് ചേക്കേറി. നിലവിൽ 13 പേരാണ് പാർട്ടിയുടെ നിയമസഭാംഗങ്ങൾ.
കാവ്യയുടേയും ദിലീപിന്റേയും സിനിമാറ്റിക്ക് എൻട്രി.. നാണിച്ച് നിറഞ്ഞ് ചിരിച്ച് കാവ്യ..വൈറൽ ചിത്രങ്ങൾ
ഇപ്പോഴിതാ നിയമസഭ തിരഞ്ഞെടുപ്പിന് വെറും മാസങ്ങൾ മാത്രം ശേഷിക്കേ ആം ആദ്മിയിൽ നിന്നും കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് രൂക്ഷമായിരിക്കുകയാണ്. ഏറ്റവും ഒടുവിലായി മറ്റൊരു എം എൽ എ കൂടി ആം ആദ്മി വിട്ട് കോൺഗ്രസിൽ ചേർന്നു. വിശദമായി വായിക്കാം

ഇത്തവണ ശക്തമായ പോരാട്ടം നടക്കുന്ന പഞ്ചാബിൽ സംസ്ഥാന ഭരണം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാർട്ടി. നേതൃത്വത്തിന് പ്രതീക്ഷ നൽകി പുറത്തുവന്ന സർവ്വേകളെല്ലാം പാർട്ടിയുടെ വലിയ മുന്നേറ്റവും പ്രവചിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന നേതൃത്വത്തിന് പ്രതിസന്ധി തീർക്കുകയാണ് എം എൽ എമാരുടെ കൂടുമാറ്റം. ഒടുവിലായി റായിക്കോട്ട് എം എൽ എ ജഗ്താർ സിംഗ് ജഗ്ഗിയാണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നിരിക്കുന്നത്. മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവും ജഗ്ഗയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

നേരത്തേ തന്നെ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു ജഗ്ഗാർ സിംഗ്.തന്റെ അതൃപ്തി വ്യക്തമാക്കി ഈ മാസമാദ്യം പഞ്ചാബ് നിയമസഭാ സമ്മേളനത്തിനിടെ ജഗ്ഗി നേതൃത്വത്തിനെതിരെ രംഗത്തെത്തുകയും മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നിയെ ആം ആദ്മിയുടെ നേതാവെന്ന് അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ അദ്ദേഹം കോൺഗ്രസിലേക്ക് ചേർന്നേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

കഴിഞ്ഞ ആഴ്ച ആം ആദ്മി ബട്ടിൻഡ റൂറൽ എം എൽ എയും വനിതാ നേതാവുമായ രൂപീന്ദർ കൗർ റൂബിയും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.
അതേസമയം ജഗ്ഗിക്ക് പിന്നാലെ മറ്റ് മൂന്ന് എം എൽഎമാർ കൂടി കോൺഗ്രസിലേക്ക് ചേക്കേറിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ട്. സുഖ്പാൽ ഖൈറ, ജഗ്ദേവ് സിംഗ് കമാലു, പിർമൽ സിംഗ് ഖൽസ, നാസർ സിംഗ് മഷാഹിയ എന്നിവരാണ് ഇതുവരെ ആം ആദ്മി ബന്ധം ഉപേക്ഷിച്ചത്.അതേസമയം ആം ആദ്മി നേതാക്കളുടെ പാർട്ടിയിലേക്കുള്ള ഒഴുക്ക് തങ്ങൾക്ക് കൂടുതൽ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

കെജരിവാളിനെതിരെ ആഞ്ഞടിച്ച് ചരൺ ജിത്ത് ചന്നി
അതിനിടെ കൂടതൽ നേതാക്കൾ ഉടൻ ആം ആദ്മിയിൽ നിന്ന് കോൺഗ്രസിൽ ചേരുമെന്ന് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി അവകാശപ്പെട്ടു. ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജരിവാളിനെതിരേയും അദ്ദേഹം ആഞ്ഞടിച്ചു. പഞ്ചാബ് ഭരിക്കാനുള്ള ആഗ്രഹം മൂത്ത് കെജരിവാൾ സംസ്ഥാനത്തെ ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് ചന്നി വിമർശിച്ചു. പഞ്ചാബി ജനതയ്ക്ക് തങ്ങളുടെ ഭൂമിയോടുള്ള സ്‌നേഹത്തിന് ചരിത്രം എക്കാലവും സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് കെജ്‌രിവാളും കൂട്ടാളികളും ഓർക്കണം. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് പുറത്തുനിന്നുള്ളവരെ അവർ ഭരിക്കാൻ അനുവദിക്കില്ല, ചന്നി പഞ്ഞു. ഡൽഹി മോഡൽ നിലവിലില്ലെന്നും കോൺഗ്രസിന്റെ പഞ്ചാബ് മോഡൽ ജനങ്ങൾക്ക് ഏറ്റവും മികച്ചത് എത്തിക്കുകയാണെന്നും മുഖ്യമന്ത്രി ചന്നി കൂട്ടിച്ചേർത്തു. അടുത്ത വർഷം ആദ്യമാണ് പഞ്ചാബ് തിരഞ്ഞെടുപ്പ്. 117 അംഗ നിയമസഭയിൽ നിലവിൽ 76 എംഎൽഎമാരുമായി കോൺഗ്രസ് ആണ് ഭരണത്തിൽ.












Click it and Unblock the Notifications