ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 14 സീറ്റ്?
ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഇത്തവണ 14 സീറ്റുകളെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. ദില്ലി തിരഞ്ഞെടുപ്പിനെ കുറിച്ച് സമഗ്ര പഠനം നടത്തിയ ശേഷമാണ് ഐ ബി ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 14 മുതല്‍ 16 സീറ്റുകള്‍ വരെയായിരിക്കും ആപ്പിന് ദില്ലിയില്‍ കിട്ടുക എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആപ്പിന് ദില്ലിയില്‍ 28 സീറ്റുകളാണ് കിട്ടിയിരുന്നത്. അത് വെച്ച് അവര്‍ 49 ദിവസം ദില്ലി ഭരിക്കുകയും ചെയ്തു. ഇത്തവണ പല പ്രമുഖരും തോല്‍ക്കാന്‍ സാധ്യതയുണ്ട് എന്നും റിപ്പോര്‍ട്ട് പറയുന്നു. തോല്‍ക്കുന്ന പ്രമുഖരില്‍ പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളും ഉണ്ടാകുമോ. റിപ്പോര്‍ട്ടിലെ വിശദ വിവരങ്ങള്‍ കാണൂ.

ആപ്പിന് കനത്ത തിരിച്ചടി
സീറ്റുകള്‍ പകുതിയാകും എന്ന് പറയുമ്പോള്‍ തന്നെ അറിയാം ആം ആദ്മി പാര്‍ട്ടിക്ക് ഈ തിരഞ്ഞെടുപ്പ് കനത്ത തിരിച്ചടിയാകുമെന്ന്. ബി ജെ പിയെ തോല്‍പിച്ച് ദില്ലിയില്‍ ഭരണം പിടിക്കാം എന്ന പ്രതീക്ഷയിലാണ് കെജ്രിവാളും കൂട്ടരും ഇപ്പോള്‍.

കേന്ദ്രത്തിലെ ഭരണം തിരിച്ചടി
കഴിഞ്ഞ തവണ ആപ്പ് മത്സരിക്കുമ്പോള്‍ യു പി എ സര്‍ക്കാരായിരുന്നു കേന്ദ്രത്തില്‍. ദില്ലിയിലാകട്ടെ ഷീല ദീക്ഷിതിന്റെ ഭരണവും. രണ്ടിന് നേരെയും ഒരുപാട് അഴിമതി ആരോപണങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇത്തവണ ആപ്പിന് അഴിമതി ആരോപിക്കാന്‍ ഒരു അവസരവും ഇല്ല, കേന്ദ്രത്തില്‍ ബി ജെ പിയാണ് ഭരിക്കുന്നത്

കെജ്രിവാളും തോല്‍ക്കുമോ
ആപ്പിന്റെ പല പ്രമുഖരും തോല്‍ക്കും എന്നാണ് ഐ ബി റിപ്പോര്‍ട്ട്. സിറ്റിംഗ് എം എല്‍ എമാര്‍ പലരും ഇതിനോടകം ആപ്പ് വിട്ടുപോയിക്കഴിഞ്ഞു. ശേഷിക്കുന്നവരില്‍ ആരൊക്കെ ജയിക്കും. ആരൊക്കെ തോല്‍ക്കും.

ബേദി ഘടകമാണ്
കിരണ്‍ ബേദിയെ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയത് ആപ്പിന് തിരിച്ചടിയായി. ബേദി മുഖ്യമന്ത്രിയായാല്‍ ബി ജെ പി സുസ്ഥിരമായ ഭരണം കാഴ്ചവെക്കുമെന്ന് ജനങ്ങള്‍ കരുതുന്നുണ്ട്.


Click it and Unblock the Notifications