കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി പണം ഗോവയില്‍ പ്രചാരണത്തിനായി എഎപി ഉപയോഗിച്ചു; ഞെട്ടിച്ച് ഇഡിയുടെ കണ്ടെത്തല്‍

ആംആദ്മി പാര്‍ട്ടിയുടെ സര്‍വേ ടീമിന്റെ ഭാഗമായ വളണ്ടിയേഴ്‌സിന് 70 ലക്ഷം രൂപയാണ് പാര്‍ട്ടി നല്‍കിയത്. ഇത് ക്യാഷ് പേമെന്റായിട്ടാണ് നല്‍കിയതെന്ന് ഇഡി ആരോപിക്കുന്നു

Google Oneindia Malayalam News
enforcement

ദില്ലി: ആംആദ്മി പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വെളിപ്പെടുത്തല്‍. ദില്ലിയിലെ മദ്യ അഴിമതിയിലൂടെ അനധികൃതമായി സമ്പാദിച്ച പണം എഎപി ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

തിരഞ്ഞെടുപ്പില്‍ ഇതുവരെ കണ്ടെത്തിയ കാര്യങ്ങളാണിത്. എഎപി അനധികൃത ഫണ്ടുകള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. എഎപി വെറും രണ്ട് സീറ്റുകള്‍ മാത്രമാണ് നേടിയത്. വലിയ അഴിമതികള്‍ തന്നെയാണ് നടന്നതെന്നാണ് ഇഡി സ്ഥിരീകരിക്കുന്നത്.

ആംആദ്മി പാര്‍ട്ടിയുടെ സര്‍വേ ടീമിന്റെ ഭാഗമായ വളണ്ടിയേഴ്‌സിന് 70 ലക്ഷം രൂപയാണ് പാര്‍ട്ടി നല്‍കിയത്. ഇത് ക്യാഷ് പേമെന്റായിട്ടാണ് നല്‍കിയത്. എഎപിയുടെ കമ്മ്യൂണിക്കേഷന്‍സ് ഇന്‍ ചാര്‍ജ് വിജയ് നായര്‍ പ്രചാരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട കുറച്ച് വ്യക്തികളോട് തുക പണമായി തന്നെ വാങ്ങാനായിരുന്നു നിര്‍ദേശിച്ചത്.

enforcement

വിജയ് നായര്‍ എഎപിയുടെ പേരില്‍ നൂറ് കോടിയോളം രൂപയുടെ ഫണ്ട് ഒരു ഗ്രൂപ്പില്‍ നിന്ന് ലഭിച്ചിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി മഗുന്ത ശ്രീനിവാസുലു റെഡ്ഡി, മകന്‍ രാഘവ് മഗുന്ത, അരവിന്ദോ ഫാര്‍മ ഡയറക്ടര്‍ പി ശരത് ചന്ദ്ര റെഡ്ഡി, തെലങ്കാന മുഖ്യമന്ത്രി കെസിആറിന്റെ മകള്‍ കവിത എന്നിവര്‍ ഈ ഗ്രൂപ്പിന്റെ ഭാഗമാണെന്നും ഇഡി പറയുന്നു.

പറക്കുംതളികയില്‍ നിന്ന് വീണ്ടും സിഗ്നല്‍; അന്യഗ്രഹജീവികള്‍ വരുന്നു, ഭൂമിക്ക് അടുത്തെന്ന് കണ്ടെത്തല്‍പറക്കുംതളികയില്‍ നിന്ന് വീണ്ടും സിഗ്നല്‍; അന്യഗ്രഹജീവികള്‍ വരുന്നു, ഭൂമിക്ക് അടുത്തെന്ന് കണ്ടെത്തല്‍

ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനായ അഭിഷേക് ബോയിനപ്പള്ളിയാണ് ഈ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയത്. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അദ്ദേഹത്തിന്റെ സഹായി ദിനേഷ് അറോറയും ചേര്‍ന്നാണ് ഇതിന് സൗകര്യമൊരുക്കിയതെന്നും ഇഡി പറഞ്ഞു.

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല

അധിക കുറ്റപത്രമാണ് ഇഡി കേസില്‍ സമര്‍പ്പിച്ചത്. ദില്ലിയെ റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ശരത് റെഡ്ഡി, വിജയ് നായര്‍, അഭിഷേക് ബോയിനപ്പള്ളി, അമിത് അറോറ, എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.

ബാബ വംഗയെ വെല്ലുന്ന പ്രവചനം; ലോകം നിന്ന് കത്തും, ആകാശത്ത് നിന്ന് അക്കാര്യം ഭൂമിയിലേക്ക് എത്തും!!ബാബ വംഗയെ വെല്ലുന്ന പ്രവചനം; ലോകം നിന്ന് കത്തും, ആകാശത്ത് നിന്ന് അക്കാര്യം ഭൂമിയിലേക്ക് എത്തും!!

മനീഷ് സിസോദിയയുടെ പേര് കുറ്റപത്രത്തില്‍ ഇല്ല.കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഇഡി കോടതിയെ അറിയിച്ചു. വെറും സാങ്കല്‍പ്പികം മാത്രമാണ് ഇഡി പറഞ്ഞ കാര്യങ്ങളെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

English summary
aap used delhi liquor scam money to the campaign in goa assembly election says ed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X