Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനെ പൂട്ടാന്‍ നോക്കിയ എഎപിക്ക് എട്ടിന്റെ പണി: വർക്കിങ് പ്രസിഡന്റ് കോണ്‍ഗ്രസില്‍ ചേർന്നു

മാസങ്ങള്‍ക്ക് അപ്പുറം നടക്കാനിരിക്കുന്ന ഉത്തരാഘണ്ഡ് തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടിയിലും ഇത്തവണ വലിയ പ്രതീക്ഷയാണ് വെച്ച് പുലർത്തുന്നത്. ഇതുവരെ ബിജെപി-കോണ്‍ഗ്രസ് പോര് മാത്രം കണ്ടിരുന്ന സംസ്ഥാനത്ത് ഇരുവരേയും അട്ടിമറിച്ച് കറുത്ത കുതിരകളായി മാറാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് ആം ആദ്മി പാർട്ടി നേതാക്കള്‍ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്.

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാനെന്നോണം പാർട്ടി ദേശീയ കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ഉത്തരാഘണ്ഡിലെത്തുന്നുണ്ട്. എന്നാല്‍ കെജ്രിവാള്‍ സംസ്ഥാനത്ത് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് എ എ പിക്ക് കന്നത്ത തിരിച്ചടി നല്‍കികൊണ്ട് സംസ്ഥാനത്തെ മുതിർന്ന നേതാവ് പാർട്ടി വിട്ടിരിക്കുന്നത്.

ആം ആദ്മി പാർട്ടി (എ എ പി) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്

ആം ആദ്മി പാർട്ടി (എ എ പി) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അനന്ത് റാം ചൗഹാനാണ് ഞായറാഴ്ച ദില്ലിയിലെ എ ഐ സി സി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ കോൺഗ്രസിൽ ചേർന്നത്. സംസ്ഥാനത്തെ പാർട്ടി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തന്നെ വിശ്വാസത്തിലെടുക്കാത്തതിനാലാണ് എ എ പിയിൽ നിന്ന് രാജിവച്ചതെന്നാണ് ചൌഹാന്‍ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്.

ഈ മാലയെങ്ങനെ പൊളിയല്ലേ: പുത്തന്‍ ലുക്കില്‍ റിമ കല്ലിങ്കല്‍

ഇന്ത്യൻ പോലീസ് സർവീസില്‍ നിന്നും വിരമിച്ചതിന് ശേഷമായിരുന്നു ചൌഹാന്‍ അ

ഇന്ത്യൻ പോലീസ് സർവീസില്‍ നിന്നും വിരമിച്ചതിന് ശേഷമായിരുന്നു ചൌഹാന്‍ അരവിന്ദ് കെജ്രിവാള്‍ നേതൃത്വം നല്‍ക്കും എ എ പിയില്‍ ചേർന്നത്. ഉത്തരാഘണ്ഡില്‍ ഗർവാൾ, കുമയൂൺ, തെരായ് മേഖലകളിൽ എ എ പിക്ക് മൂന്ന് സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമാരാണുള്ളത്. ഇതില്‍ ഗർവാള്‍ മേഖലയില്‍ നിന്നുള്ള വർക്കിങ് പ്രസിഡന്റായിരുന്നു അനന്ത് റാം ചൗഹാന്‍.

ഗർവാൾ മേഖലയുടെ ചുമതലയുള്ള സംസ്ഥാന വർക്കിംഗ് പ്രസിഡന്റായിരുന്നു

"ഗർവാൾ മേഖലയുടെ ചുമതലയുള്ള സംസ്ഥാന വർക്കിംഗ് പ്രസിഡന്റായിരുന്നു ഞാൻ," 2005-ൽ ഇന്ത്യൻ പോലീസ് സർവീസിൽ ഉൾപ്പെടുത്തിയ പ്രവിശ്യാ പോലീസ് സർവീസ് ഓഫീസർ ചൗഹാൻ പറഞ്ഞു. 2018-ൽ വിരമിച്ച അദ്ദേഹം 2020 ഡിസംബറിലാണ് എ എ പിയില്‍ ചേരുന്നത്. "എല്ലാം കൈകാര്യം ചെയ്യുന്നത് ഡൽഹിയിൽ നിന്നാണ്, എന്തുചെയ്യണം, എപ്പോൾ പത്രസമ്മേളനം സംഘടിപ്പിക്കണം തുടങ്ങിയവ. ഇവിടെ ഞങ്ങൾക്ക് ഒന്നും തീരുമാനിക്കാൻ കഴിഞ്ഞില്ല. അതിനാൽ, എനിക്ക് എ എ പിയിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുകയും കോൺഗ്രസിൽ ചേരാൻ തീരുമാനിക്കുകയും ചെയ്തു," ചൗഹാൻ പറഞ്ഞു.

ഉത്തരാഖണ്ഡിലെ മുൻ പോലീസ് ഇൻസ്‌പെക്ടർ ജനറലായിരുന്ന ചൗഹാനും മറ്റ് പലരും

ഉത്തരാഖണ്ഡിലെ മുൻ പോലീസ് ഇൻസ്‌പെക്ടർ ജനറലായിരുന്ന ചൗഹാനും മറ്റ് പലരും കോൺഗ്രസ് അംഗത്വമെടുക്കുകയും വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയും മൂലം സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും ദുരിതമനുഭവിക്കുകയാണെന്നുമായിരുന്നു സ്വീകരണ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ മീഡിയ ഇൻചാർജ് രാജീവ് മെഹ്‌റിഷി അഭിപ്രായപ്പെട്ടത്.

ചൗഹാൻ കോൺഗ്രസിൽ ചേരുന്നത് തീർച്ചയായും

ചൗഹാൻ കോൺഗ്രസിൽ ചേരുന്നത് തീർച്ചയായും പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാലും പറഞ്ഞു. അതേസമയം പാർട്ടിയിൽ നിന്ന് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നുവെന്നും അത് നിറവേറ്റപ്പെടാത്തതിനാൽ സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ ചൗഹാന് ഒരിക്കലും താൽപ്പര്യമില്ലെന്നായിരുന്നു എ എ പി നേതാവ് എസ് എസ് കലർ അഭിപ്രായപ്പെട്ടത്. "അതിനാൽ, അവൻ എളുപ്പവഴി തിരഞ്ഞെടുത്ത് കോൺഗ്രസിൽ ചേർന്നു."- അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ

ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ്. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള നേർക്ക് നേർ പോരാട്ടത്തില്‍ ഇരുപാർട്ടികള്‍ക്കും തുല്യ സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നതെങ്കിലും തങ്ങളുടെ വിജയം സുനിശ്ചിതമാണെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

2002 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍

2002 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍ 36 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. 2007 ല്‍ അധികാരം നഷ്ടമായെങ്കിലും 2021 ല്‍ വീണ്ടും ഭരണത്തില്‍ എത്താന്‍ സധിച്ചു. 2017 ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നേരിടേണ്ടി വരികയായിരുന്നു. 70 ല്‍ 57 സീറ്റും നേടിയായിരുന്നു 2017 ല്‍ ബി ജെ പി അധികാരത്തില്‍ എത്തിയത്. അന്ന് കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞതാവട്ടെ 11 സീറ്റിലും. എന്നാല്‍ ഇത്തവണ ഉറപ്പായും അധികാരം പിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+