കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊക്കം മൂന്നരയടി !; പലരും പുച്ഛിച്ച് തള്ളി; വൈകല്യങ്ങൾ ഒന്നും എനിക്ക് വിഷയമല്ല: ഇന്ന് ഞാൻ ഐഎഎസുകാരി !

Google Oneindia Malayalam News

തിരുവനന്തപുരം: മനുഷ്യൻ ആത്മാർത്ഥമായി വിചാരിക്കുന്ന കാര്യങ്ങൾ ഒരിക്കലും നടക്കാതിരിക്കില്ല. പക്ഷേ, അതിനു വേണ്ടി നാം നന്നായി പ്രയത്നിക്കണമെന്ന് മാത്രം. എന്നാൽ, അത്തരത്തിൽ പ്രയത്നിച്ചാൽ എല്ലാ ഫലങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകും. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ആർത്തി ദോഗ്ര എന്ന പെൺകുട്ടിയുടെ വേറിട്ട കഥ.

ജീവിതത്തിലെ പ്രതിസന്ധികൾ എല്ലാം തരണം ചെയ്തു നേടി എടുത്ത ഏറെ വിലമതിക്കാൻ കഴിയുന്ന വ്യക്തിത്വമാണ് ഈ ഐഎഎസുകാരി. ജന്മനാ ശാരീരിക വൈകല്യങ്ങളുള്ള പെൺകുട്ടിയാണ് ആർത്തി ദോഗ്ര. വലിയ പൊക്കം ഉണ്ടെന്ന് പറയാൻ കഴിയില്ല ഈ പെൺകുട്ടിയെ... മൂന്നടി മാത്രമാണ് ഉയരം. എന്നാൽ, തന്റെ ജീവിതത്തിന്റെ ഉയരത്തിലേക്ക് പറന്ന് ഉയരാൻ ഈ പൊക്കമൊന്നും ബുദ്ധിമുട്ടല്ലെന്ന് നേരിട്ട് കാണിച്ചു തന്നിരിക്കുകയാണ് ആർത്തി ദോഗ്ര.

india

പ്രതിസന്ധികൾ ഒരുപാട് ഉണ്ടായിരുന്നു ഈ മൂന്നടി ഉയരുമുളള പെൺകുട്ടിയ്ക്ക് ഐഎഎസുകാരി എന്ന നിലയിലേക്ക് എത്താൻ. തനിക്ക് മുന്നിൽ ഉണ്ടായ പ്രതിസന്ധികൾ സ്വന്തമായി തന്നെ ചവിട്ടിമെതിച്ച് ഐഎഎസ് എന്ന സ്വപ്നത്തിലേക്ക് കുതിച്ചു പാഞ്ഞ് എത്തുകയായിരുന്നു ഈ പെൺകുട്ടി.

"നമ്മൾ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരു കാര്യത്തിനു വേണ്ടി ഇറങ്ങി പുറപ്പെട്ടാൽ ഈ പ്രപഞ്ചം പോലും നമ്മുക്കൊപ്പം നിൽക്കും"... വിഖ്യാത എഴുത്തുകാരൻ പൗലോ കൊയ്‌ലോ പറഞ്ഞതായിരുന്നു ഇത്. ഈ വാക്കുകളെ പോലു ശെരി വെയ്ക്കുന്നതായിരുന്നു ആർത്തി ദോഗ്രയുടെ ജീവിതം.

ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിയായ ആർത്തി ദോഗ്ര. ഒരു ഐ എ എസുകാരി ആകണം എന്നതായിരുന്നു ആർത്തി ദോഗ്രയുടെ ഏറ്റവും വലിയ സ്വപ്നം. അതാനായി തനിക്ക് മുന്നിൽ വന്ന എല്ലാ പ്രതിസന്ധികളും അവൾ നേരിട്ടു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പരീക്ഷയായ യു പി എസ്‌ സി പോലും താണ്ടി കടന്നു. ഈ പെൺകുട്ടിയ്ക്ക് മുന്നിൽ പ്രതിസന്ധികൾ ഒരുപാട് ആയിരുന്നു. ഇന്ന്, തന്റെ സ്വപ്നം നിറവിലെത്തി നിൽക്കുന്ന നിമിഷത്തിൽ ആർത്തി നമുക്ക് മുന്നിൽ വ്യത്യസ്തയാവുകയാണ്... പ്രചോദനം ആയി മാറുകയാണ്.. ഒന്നല്ല പല രീതിയിൽ..

ഡെറാഡൂണിലെ പ്രസ്റ്റീജിയസ് ഗേൾസ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ആർത്തി ദോഗ്ര. തുടർന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം സ്വന്തമാക്കി. തുടർന്ന്, താൻ തിരഞ്ഞെടുത്ത പാത അവരുടെ ജീവിതത്തിന് തന്നെ വഴിത്തിരിവായി മാറുകായായിരുന്നു.

ആ മാസ്മരിക ശബ്ദം ഇനിയില്ല, കെകെ അന്തരിച്ചു, മരണം കൊൽക്കത്തയിലെ സംഗീത പരിപാടിക്കിടെആ മാസ്മരിക ശബ്ദം ഇനിയില്ല, കെകെ അന്തരിച്ചു, മരണം കൊൽക്കത്തയിലെ സംഗീത പരിപാടിക്കിടെ

ഐ എ എസാനായി 2005 - ൽ ശ്രമിച്ചിരുന്നു ആർത്തി ദോഗ്ര. ഇത് ആദ്യ ശ്രമം ആയിരുന്നു. ഫലം വന്നപ്പോൾ 56-ാം റാങ്കോടെ ആർത്തി ഐ എ എസ് നേടി എന്ന വാർത്തയായിരുന്നു പുറം ലോകം കേട്ടത്. എന്നാൽ, അക്കാലത്ത് പൊക്കം ഇല്ലെന്ന് എതിർപ്പ് വ്യക്തമാക്കിയ പലരും ഇന്ന് ആർത്തിയുടെ പ്രവർത്തന മികവിന് കയ്യടിക്കുന്നത് കാണാൻ കഴിയും.

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി നിരവധി പദ്ധതികൾ ആയിരുന്നു ഈ വനിതാ കളക്ടർ പ്രാവർത്തികമാക്കിയത്. ശാരീരിക വൈകല്യമുള്ളവർക്ക് വോട്ടു ചെയ്യാൻ ബൂത്തുകളിലേക്ക് എത്താൻ വീൽ ചെയറുകൾ, അനാഥ കുഞ്ഞുങ്ങള്‍ക്കായി പുതിയ പദ്ധതികൾ എന്നിങ്ങനെ വിവിധ പദ്ധതികൾക്ക് നാൽപത്തിയൊന്നുകാരിയായ ഈ ആർത്തി തുടക്കം കുറിച്ചിരുന്നു.

പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം കൂട്ടിയ നായികമാര്‍ ആരൊക്കെ? ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ആ ശബ്ദത്തിന് വിട മാസ്മരിക ഗായകൻ കൃഷ്ണകുമാർ അന്തരിച്ചു

അതേസമയം, സാധാരണ കുട്ടികളെ പോലെ അല്ലെന്നും പെൺകുട്ടയുടെ വൈകല്യങ്ങളെ ചൂണ്ടിക്കാട്ടിയും വിദ്യാഭ്യാസം സാധ്യമല്ലെന്നും പറഞ്ഞ് പലയിടങ്ങിൽ നിന്ന് ഏറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നു. ഡോക്ടർമാരെയും ഇത്തരത്തിൽ വിധി എഴുതി. പലരും പുച്ഛിച്ച് തള്ളി. എന്നാൽ, ഈ പ്രതിസന്ധിയിൽ നിന്നും ആർത്തി ഇപ്പോൾ നേടിയെടുത്തിരിക്കുന്നത് ചെറിയ നേട്ടങ്ങൾ ഒന്നുമല്ല.

English summary
Aarti Dogra, is an IAS officer, her inspiring different life story goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X