കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെയ്യാത്ത കുറ്റത്തിന് നാലു വർഷം അഴികൾക്കുളളിൽ, തല്‍വാര്‍ ദമ്പതികള്‍ ജയില്‍ മോചിതരായി

കോടതിവിധി ആരുഷിയുടെ മാതാപിതാക്കളുടെ നിഷ്‌കളങ്കതയ്ക്കുള്ള സമ്മാനമാണെന്നും അവരത് അര്‍ഹിക്കുന്നതാണെന്നും അഭിഭാഷകനായ തന്‍വീര്‍ അഹമ്മദ് മീര്‍ പ്രതികരിച്ചു

  • By Ankitha
Google Oneindia Malayalam News

ഗാസിദാബാദ്: ആരുഷി തൽവാർ കെലപാതക കേസിൽ ജയിലിലായിരുന്ന തൽവാർ ദമ്പതികൾ ജയിൽ മോചിതരായി. നീണ്ട നാലു വർഷത്തിനു ശേഷമാണ് രാജേഷ് തൽവാറും നൂപുര തൽവാറും ദസ്ന ജയിൽ നിന്ന് പുറത്ത് വരുന്നത്.‌ ഇരുവരും നിരപരാധികളാണെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിയെ തുടർന്നാണ് തൽവാർ ദമ്പതിമാർ ജയിൽ മോചിതരാകുന്നത്.

 മോദി സർക്കാരിന്റെ ഭരണം ഭീകരം, സർക്കാരിനെതിരെ ജനങ്ങൾ ഉണരണം, ആഞ്ഞടിച്ച് യശ്വന്ത് സിന്‍ഹ മോദി സർക്കാരിന്റെ ഭരണം ഭീകരം, സർക്കാരിനെതിരെ ജനങ്ങൾ ഉണരണം, ആഞ്ഞടിച്ച് യശ്വന്ത് സിന്‍ഹ

അരുഷി വധക്കേസിലെ കോടതി വിധി ആരുഷിയുടെ മാതാപിതാക്കളുടെ നിഷ്‌കളങ്കതയ്ക്കുള്ള സമ്മാനമാണെന്നും അവരത് അര്‍ഹിക്കുന്നതാണെന്നും അഭിഭാഷകനായ തന്‍വീര്‍ അഹമ്മദ് മീര്‍ പ്രതികരിച്ചു. കോടതിയിൽ നിന്ന് പുറത്തു പോയാലും എല്ലാ മാസവും ജയിലിലെത്തുമെന്നു ദമ്പതിമാർ ഉറപ്പ് നൽകിയിട്ടുണ്ട്. സഹതടവുകരുടെ ദന്തപരിശോധനയ്ക്കും ചികിത്സയ്ക്കും വേണ്ടിയാണ് ഇവർ ജയിലിലെത്തുക.

ശത്രുക്കളുടെ നെഞ്ചിടുപ്പ് കൂടി, പുതിയ യുദ്ധകപ്പൽ ഐഎന്‍എസ് കില്‍തണ്‍ സേനയിൽ ശത്രുക്കളുടെ നെഞ്ചിടുപ്പ് കൂടി, പുതിയ യുദ്ധകപ്പൽ ഐഎന്‍എസ് കില്‍തണ്‍ സേനയിൽ

arushi

2008ലാണ് പതിനാല് വയസ്സുകാരിയായ ആരുഷിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം വീട്ടുജോലിക്കാരനായ ഹാംരാജിന്റെ മൃതദേഹവും വീടിന്റെ ടെറസ്സില്‍ നിന്ന് കണ്ടെടുത്തു. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ സംശയിച്ച് രാജേഷും നൂപുറം ചേര്‍ന്ന് കൊല നടത്തി എന്നതായിരുന്നു പോലീസിന്റെ നിഗമനം.

English summary
Rajesh and Nupur Talwar, the parents of Aarushi Talwar, were released today from Dasna jail, four days after the Allahabad High Court acquitted them in the double murder case of their daughter and domestic help Hemraj.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X