ഖത്തര്‍ പ്രതിസന്ധി ഇന്ത്യയെ ബാധിക്കുമോ? സുഷമാ സ്വരാജ് പറയുന്നത്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സമീപകാലത്തൊന്നുമില്ലാത്ത രീതിയില്‍ കലങ്ങിമറിഞ്ഞിരിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങളിലെ രാഷ്ട്രീയം. ഖത്തറിനെതിരെ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത്, യമന്‍ തുടങ്ങിയ രാജ്യങ്ങള്‍ നയതന്ത്ര തലത്തില്‍ ശക്തമായ നടപടി സ്വീകരിച്ചതോടെ ഗള്‍ഫിലുള്ള ലക്ഷക്കണക്കിന് മലയാളി പ്രവാസികളും ആശങ്കയിലാണ്.

ഒരു രാജ്യത്തെ മാത്രം ആശ്രയിച്ചല്ല ഗള്‍ഫിലെ വ്യാപാരരംഗം നിലകൊള്ളുന്നത് എന്നതാണ് ആശങ്കയ്ക്കടിസ്ഥാനം. എന്നാല്‍, ജിസിസി പ്രശ്‌നങ്ങള്‍ ഇന്ത്യയെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറയുന്നത്. അത് അവരുടെ ആഭ്യന്തരകാര്യം മാത്രമാണ്. എന്നാല്‍, ഇന്ത്യക്കാരെ ഇത് ബാധിക്കുമെങ്കില്‍ ഇടപെടുമെന്നും മന്ത്രി ഉറപ്പുനല്‍കി.

sushma

ഇസ്ലാം തീവ്രവാദികളെ പ്രത്യേകിച്ചും മുസ്ലീം ബ്രദര്‍ഹുഡ് പോലുള്ള സംഘടനകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ടെന്ന് ആരോപിച്ചാണ് ജിസിസി രാജ്യങ്ങള്‍ ഖത്തറിനെതിരെ തിരിഞ്ഞത്. യമന്‍, ലിബിയ പോലുള്ള രാജ്യങ്ങളും ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്നത് സ്ഥിതിഗതി ഗുരുതരമാക്കുന്നു. എണ്ണവിതരണ രാജ്യങ്ങളിലുണ്ടായ ഭിന്നിപ്പ് ലോക രാജ്യങ്ങളെ എത്രമാത്രം ബാധിക്കുമെന്നതാണ് പ്രധാനവിഷയം.

തുടക്കത്തില്‍ മലയാളി പ്രവാസികളെ ഇപ്പോഴത്തെ രാഷ്ട്രീയനീക്കം ബാധിക്കില്ലെങ്കിലും നയനന്ത്രതലത്തിലെ പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഖത്തര്‍ വിടാന്‍ നിര്‍ബന്ധിച്ചേക്കും. ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രമായ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന് വേദിയാകാന്‍ ഒരുങ്ങവെയാണ് പുതിയ പ്രശ്‌നങ്ങളെന്നത് ഫിഫയ്ക്കും തലവേദനയായിട്ടുണ്ട്.

English summary
India won’t be impacted by Qatar-Gulf Arab nations conflict, says Sushma Swaraj
Please Wait while comments are loading...