സുഷമ പറഞ്ഞത് കളവ്! മോദി സര്‍ക്കാര്‍ വഞ്ചിച്ചു? ടോംഉഴുന്നാലിലിന്റെ പുതിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ട്‌പോയി ബന്ദിയാക്കിയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിലന്റെ പുതിയ വീഡിയോ പുറത്ത്. മോചനത്തിന് സഹായം അഭ്യര്‍ഥിച്ചു കൊണ്ടുള്ള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. യെമനില്‍ നിന്നുള്ള വാര്‍ത്ത വെബ്‌സൈറ്റുകളാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

തന്റെ മോചനത്തിനായി സര്‍ക്കാര്‍ ചെയ്തതെല്ലാം പരാജയമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഏപ്രില്‍ 15നാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഭീകരര്‍ ആവശ്യങ്ങളുമായി സര്‍ക്കാരിനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ സര്‍ക്കാരില്‍ നിന്ന് നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചതെന്നുമാണ് അദ്ദേഹം പറയുന്നത്. അതേസമയം വീഡിയോയുടെ ആധികാരികത വ്യക്തമല്ല.

 മോശം പ്രതികരണം

മോശം പ്രതികരണം

തന്റെ മോചനത്തിനായി സര്‍ക്കാര്‍ ചെയ്തതൊക്കെ പരാജയമാണെന്നാണ് ടോം ഉഴുന്നാലില്‍ പറയുന്നത്. ഭീകരര്‍ അവരുടെ ആവശ്യങ്ങള്‍ അറിയിച്ചു കൊണ്ട് സര്‍ക്കാരിനെയും അബുദാബിയിലെ കത്തേലിക്ക ബിഷപ്പുമാരെയും സമീപിച്ചിരുന്നുവെന്നും എന്നാല്‍ അവരുടെ ഭാഗത്തു നിന്ന് നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചതെന്നുമാണ് അദ്ദേഹം പറയുന്നത്.

പരിചരണം വേണം

പരിചരണം വേണം

ഭീകരര്‍ അവര്‍ക്ക് കഴിയുന്ന രീതിയിലൊക്കെ നോക്കുന്നുണ്ടെന്ന് ഉഴുന്നാലില്‍ വ്യക്തമാക്കുന്നു. തന്നെ മോചിപ്പിക്കാന്‍ കഴിയുന്നതൊക്കെ ചെയ്യണമെന്നും അദ്ദേഹം പറയുന്നു. തന്റെ ആരോഗ്യം വളരെ മോശമാണെന്നും തനിക്ക് പരിചരണം ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ദയവായി മോചിപ്പിക്കണം

കഴിഞ്ഞ മാസം ഏപ്രില്‍ 15നാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. 2017 ഏപ്രില്‍ 15 എന്ന് കാര്‍ഡ് ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്നെ മോചിപ്പിക്കാന്‍ ചെയ്യാവുന്നതൊക്കെ ചെയ്യണമെന്ന് കുടുംബത്തോടും അദ്ദേഹം അഭ്യര്‍ഥിക്കുന്നുണ്ട്. തന്നെ മോചിപ്പിച്ചാല്‍ ദൈവം അനുഗ്രഹിക്കുമെന്നും അദ്ദേഹം പറയുന്നു.

 തട്ടിക്കൊണ്ട് പോയത് 2016ല്‍

തട്ടിക്കൊണ്ട് പോയത് 2016ല്‍

ഒരു വര്‍ഷത്തിലേറെയായി ഭീകരരുടെ തടവിലാണ് ഫാ. ടോം ഉഴുന്നാലില്‍. 2016 മാര്‍ച്ചിലാണ് അഏദനിലുള്ള വൃദ്ധ പുനരധിവാസ കേന്ദ്രത്തില്‍ നിന്ന് ടോം ഉഴുന്നാലിലിനെ ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ ശേഷമാണ് അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയത്.

 പിന്നില്‍ ഭീകരര്‍

പിന്നില്‍ ഭീകരര്‍

തട്ടിക്കൊണ്ട് പോയതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. തട്ടിക്കൊണ്ട് പോകലിന്റെ ലക്ഷ്യവും വ്യക്തമല്ല. എന്നാല്‍ സംഭവത്തിനു പിന്നില്‍ ഭീകരരാണെന്നാണ് വിവരങ്ങള്‍.

 എവിടെയാണെന്നറിയില്ല

എവിടെയാണെന്നറിയില്ല

മോദി സര്‍ക്കാരിന് ഏറെ വെല്ലുവിളിയായ വിഷയമാണ് ടോം ഉഴുന്നാലിലിന്റെ മോചനം. മോചനം വൈകുന്നതില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഫാദറിനെ മോചിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.എന്നാല്‍ ഫാദര്‍ എവിടെയാണെന്നത് സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തതയില്ല. ആരാണ് തട്ടിക്കൊണ്ട് പോയതെന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല. യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തതും സുസ്ഥിര സര്‍ക്കാര്‍ ഇല്ലാത്തതും വെല്ലുവിളിയാണ്.

English summary
An Indian priest kidnapped after an attack on a care home in Yemen's southern port city of Aden last year has appealed for help in a video recording carried by a Yemeni news website.
Please Wait while comments are loading...