തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: 13 കാരി മൂന്നാഴ്ച ഗര്‍ഭിണി!! മകളെ കണ്ടെത്താന്‍ പിതാവിന്‍റെ സാഹസം

  • Written By:
Subscribe to Oneindia Malayalam

ദില്ലി: തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 13കാരി മൂന്ന് മാസം ഗര്‍ഭിണി. സൗത്ത് ദില്ലിയിലെ വീട്ടില്‍ നിന്ന് ഐസ് ക്രീം വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ തട്ടിക്കൊ​ണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. മെയ് ആറിനായിരുന്നു സംഭവം. പെണ്‍കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരിക്കുന്നതിനിടെയാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് കുറ്റവാളികളില്‍ ഒരാള്‍ കഴിഞ്ഞ ആഴ്ച കോടതിയില്‍ കീഴടങ്ങുകയായിരുന്നു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വച്ച് പീഡിപ്പിക്കപ്പെട്ടത്. നിലവില്‍ എന്‍ജിഒയ്ക്കൊപ്പമുള്ള പെണ്‍കുട്ടി മൂന്നാഴ്ച ഗര്‍ഭിണിയാണ്.

വീടിന് സമീപത്തുള്ള 12- 15 പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പിതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപത്തെ ഹോട്ടലുകളില്‍ ഷെഫായി ജോലി നോക്കുന്ന യുവാക്കള്‍ പോലീസ് കേസന്വേഷിക്കാന്‍ തുടങ്ങിയതോടെ രക്ഷപ്പെട്ടുവെന്നും പോലീസ് പറയുന്നു. തുടര്‍ന്ന് ഇവര്‍ ഒളിഞ്ഞിരിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പിതാവ് നടത്തിയ തിരച്ചിലില്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിക്കുകകായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കാനുള്ള ഉത്തരവിനെ തുടര്‍ന്നാണ് മകളെ തിരികെ ലഭിച്ചതെന്നും പിതാവ് പറയുന്നു.

തുടര്‍ന്ന് കുറ്റവാളികളെല്ലാം ജൂലൈ പത്തിന് സാകേത് കോടതിയില്‍ ഹാജരാവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് പീഡനത്തിന് ഇരയായിട്ടുണ്ടെന്നും മൂന്നാഴ്ട ഗര്‍ഭിണിയാണെന്നും കണ്ടെത്തിയത്. കുറ്റവാളിയെ അറസ്റ്റ് ചെയ്ത പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

തന്‍റെ മകളെ കണ്ടെത്തുന്നതിന് പോലീസിന് റെയ്ഡ് നടത്തുന്നതിനായി താന്‍ 45,000 രൂപയോളം ചെലവഴിച്ചുവെന്നും പിതാവ് അവകാശപ്പെടുന്നു. തിരച്ചിലിനിടെ പോലീസിനുള്ള ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് ഈ തുക ചെലവഴിച്ചതെന്നും പിതാവ് ആരോപിക്കുന്നു. പിതാവിന്‍റെ ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് സൗത്ത്- ഈസ്റ്റ് ഡിഡിപി റൊമില്‍ ബാനിയ പറഞ്ഞു.

English summary
For two months, relentless search by her father yielded no result, till one of her abductors surrendered at a city court last week. The girl, a class 8 student, had been allegedly raped during captivity and is now three weeks pregnant. She is presently with an NGO.
Please Wait while comments are loading...