കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധശിക്ഷ റദ്ദാക്കാന്‍ നിയമ കമ്മീഷന്‍; ഭീകരര്‍ ഇളവര്‍ഹിക്കുന്നില്ല!!

സ്വന്തം മാതൃരാജ്യത്തിനെതിരെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് യാതൊരു ഇളവും നല്‍കേണ്ട എന്ന് കേന്ദ്ര മന്ത്രി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കുറ്റവാളികള്‍ക്ക് വധശിക്ഷ നിര്‍ത്തലാക്കാന്‍ നിയമ കമ്മീഷന്റെ ശുപാര്‍ശ. തീവ്രവാദ പ്രവര്‍ത്തനങ്ങളൊഴികെ മറ്റു കുറ്റ കൃത്യങ്ങള്‍ക്ക് ഇനി വധശിക്ഷ നല്‍കരുതെന്നും എന്ന് കേന്ദ്ര മന്ത്രി ഹന്‍സ് രാജ് അഹിര്‍ രാജ്യസഭയില്‍ പ്രഖ്യാപിക്കുകയായിരുന്നു.

xdeath-penalty

ഇന്ത്യന്‍ പീനല്‍കോഡ് സെക്ഷന്‍ 302 പ്രകാരമുള്ള വധശിക്ഷ നിര്‍ത്തലാക്കാനാണ് കമ്മീഷന്‍ അറിയിച്ചത്. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ഈ ഇളവ് നല്‍കാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നില്ല, എന്തെന്നാല്‍ ജീവപര്യന്തം അവരുടെ ലക്ഷ്യങ്ങളില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്നില്ല എന്നും കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു.

സ്വന്തം മാതൃരാജ്യത്തിനെതിരെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് യാതൊരു ഇളവും നല്‍കേണ്ടതില്ലെന്നും എന്ത് ന്യായീകരണം നിരത്തിയാലും അവര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. തീവ്രവാദപ്രവര്‍ത്തനം മറ്റു കുറ്റകൃത്യങ്ങളെ പോലെയല്ലെന്നും അവര്‍ക്ക് ശിക്ഷ ഇളവ് നല്‍കുന്നത് ദേശീയ സുരക്ഷയെ തന്നെ ബാധിക്കുമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

English summary
The commission however recommended that death penalty must remain for cases of terrorism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X