അമിത് ഷായ്‌ക്കൊപ്പം ഒരേസമയം ദേശീയപതാക വീശി 75000 ത്തിലേറെ പേര്‍; പാകിസ്ഥാന്‍ റെക്കോഡ് തകര്‍ത്ത് ഇന്ത്യ
പാട്‌ന: ഒരേ സമയം ദേശീയ ഏറ്റവും കൂടുതല്‍ ദേശീയ പതാക വീശി എന്ന റെക്കോഡ് ഇനി ഇന്ത്യയുടെ പേരില്‍. 18 വര്‍ഷം മുന്‍പ് പാകിസ്ഥാന്‍ സ്വന്തം പേരിലാക്കിയ റെക്കോഡാണ് ഇന്ത്യ തിരുത്തി കുറിച്ചത്. ബിഹാറിലെ ഭോജ്പൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങിലാണ് റെക്കോഡ് തിരുത്തിയത്. അമിത് ഷാ പങ്കെടുത്ത ചടങ്ങില്‍ 78,000 ത്തിലധികം ഇന്ത്യക്കാര്‍ ഒരേസമയം ദേശീയ പതാക വീശി.
ബ്രിട്ടീഷുകാര്‍ക്കെതിരായ 1857 ലെ കലാപത്തിലെ നായകന്മാരില്‍ ഒരാളായ വീര്‍ കുന്‍വര്‍ സിങ്ങിന്റെ 164-ാം ചരമവാര്‍ഷികത്തില്‍ 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു ഇത്. കേന്ദ്രമന്ത്രിമാരായ ആര്‍ കെ സിംഗ്, നിത്യാനന്ദ് റായ്, ഉപമുഖ്യമന്ത്രിമാരായ തര്‍കിഷോര്‍ പ്രസാദ്, രേണുദേവി, സുശീല്‍ കുമാര്‍ മോദി എന്നിവരുള്‍പ്പെടെ ബിഹാറിലെ ബി ജെ പി നേതാക്കളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്ന് അഞ്ച് മിനിറ്റ് മുഴുവന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി.

ഈ സമയമൊക്കെയും പിന്നണിയില്‍ 'വന്ദേമാതരം' മുഴങ്ങിയിരുന്നു. അമിത് ഷായുടെ സാന്നിധ്യത്തില്‍ 75000 ത്രിവര്‍ണ പതാകകള്‍ ഒരേസമയം ഉയര്‍ത്തുമെന്നായിരുന്നു ബി ജെ പിയുടെ പ്രഖ്യാപിച്ചിരുന്നത്. 2004 - ല്‍ ലാഹോറില്‍ നടന്ന ചടങ്ങില്‍ 56,000 പാക്കിസ്ഥാനികള്‍ ദേശീയ പതാക വീശിയതാണ് ഇതിന് മുമ്പ് പാകിസ്ഥാന്റെ പേരിലുള്ള റെക്കോഡ്.
അതേസമയം പരിപാടിയില്‍ സംസാരിക്കവെ ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവിനെതിരെ അമിത് ഷാ ആഞ്ഞടിച്ച് രംഗത്തെത്തി. ലാലു പ്രസാദ് യാദവിന്റെ പോസ്റ്ററുകള്‍ ഇല്ലാതെ തേജസ്വി യാദവ് ബിഹാറിലുടനീളം കറങ്ങിയത് കൊണ്ട് ജംഗിള്‍ രാജ് ഓര്‍മ്മകള്‍ ഇല്ലാതാകില്ലെന്ന് അമിത് ഷാ പറഞ്ഞു.
ഇതാണല്ലേ ക്ലാസിക് ബ്യൂട്ടി....സ്വാസികയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
ബീഹാറിലെ ജംഗിള്‍ രാജ് ഇല്ലാതാക്കുന്നതില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം ബി ജെ പി വഹിച്ച പങ്കിനെയും അമിത് ഷാ അനുസ്മരിച്ചു. രണ്ട് വര്‍ഷത്തിനിടെ അമിത് ഷായുടെ ആദ്യ ബീഹാര്‍ സന്ദര്‍ശനമായിരുന്നു ഇത്. സി എ എ - എന്‍ പി ആര്‍- എന്‍ ആര്‍ സി വിവാദത്തിന് ശേഷം 2020 ജനുവരിയില്‍ വൈശാലി ജില്ലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ ബീഹാര്‍ പര്യടനം.












Click it and Unblock the Notifications