തെലങ്കാനയില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമെന്ന് സർവ്വേ: ബിആർഎസിനെ വീഴ്ത്തി അധികാരം പിടിക്കുമോ
ഹൈദരാബാദ്: തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഭരണകക്ഷിയായ ബി ആർ എസും തമ്മില്‍ കടുത്ത മത്സരമെന്ന് എബിപി ന്യൂസ് സി-വോട്ടർ സർവേ. സർവേ അനുസരിച്ച്, കോണ്‍ഗ്രസ് സംസ്ഥാനത്ത് വോട്ടുകളിലും സീറ്റുകളിലും കാര്യമായ നേട്ടമുണ്ടാക്കും. മറുവശത് ബി ആർ എസ് ശക്തമായ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും സർവ്വെ അവകാശപ്പെടുന്നു.
വോട്ടുകളുടെ കാര്യത്തിൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 46.9 ശതമാനം വോട്ടുമായി ആധിപത്യം പുലർത്തിയ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആർഎസ് ഈ വർഷവും 40.5 ശതമാനം വോട്ടുകൾ നേടി ഇത്തവണയും ആധാപത്യം സ്ഥാപിക്കും. അതേസമയം ഇത്തവണ വോട്ട് വിഹിതത്തിലെ ഇടിവെ 6.4 ശതമാനമാണ്.

സർവേ പ്രകാരം കോൺഗ്രസിന് അനുകൂലമായി വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി 28.3 ശതമാനം വോട്ട് നേടിയിരുന്നു, എന്നാൽ നിലവിലെ പ്രവചനം സൂചിപ്പിക്കുന്നത് 39.4 ശതമാനം വോട്ടുകൾ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ്. അതായത് 11.1 ശതമാനം പിന്തുണയുടെ വർധനവ്. ഈ കുതിച്ചുചാട്ടം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 7.0 ശതമാനം വോട്ട് നേടിയ ബി ജെ പിയും ഇത്തവണ നേട്ടമുണ്ടാക്കും. നിലവിലെ പ്രവചനം ബിജെപി 14.3 ശതമാനം വോട്ട് നേടുമെന്നാണ്. മറ്റുള്ളവരുടെ വോട്ടു വിഹിതത്തില്‍ ഇത്തവണ വലിയ കുറവുണ്ടാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മറ്റുള്ളവർ 17.8 ശതമാനം വോട്ടുകൾ നേടിയിരുന്നു. എന്നാൽ നിലവിലെ പ്രവചനത്തില്‍ അത് 5.8 ശതമാനം മാത്രമാണ്.
മറ്റ് പാർട്ടികളെക്കാൾ ലീഡ് നിലനിറുത്തുമ്പോൾ തന്നെ ബിആർഎസ് സഖ്യത്തിന് ഇത്തവണ വലിയ തോതില്‍ സീറ്റുകൾ നഷ്ടമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ആർ എസ് 88 സീറ്റുകൾ നേടിയിരുന്നു. എന്നാല്‍ ഇത്തവണ അവർക്ക് 55 സീറ്റുകള്‍ മാത്രായിരിക്കും ലഭിക്കുക. സർവേ പ്രകാരം കോണ്‍ഗ്രസ് 49 സീറ്റുകളുമായി രണ്ടാമത് എത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളായിരുന്നു പാർട്ടിക്ക് ലഭിച്ചത്. 30 സീറ്റുകളുടെ വർധനവ് കോണ്‍ഗ്രസ് ഉണ്ടാക്കുമെന്നതാണ് ശ്രദ്ധേയം.
സീറ്റുകളുടെ കാര്യത്തില്‍ ബിജെപിയും നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർക്ക് ഒരു സീറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്, എന്നാൽ സംസ്ഥാനത്ത് അവരുടെ വർദ്ധിച്ചുവരുന്ന സ്വാധീനം പ്രതിഫലിപ്പിച്ചുകൊണ്ട് എട്ട് സീറ്റുകൾ വരെ അവർക്ക് ലഭിക്കുമെന്ന് സർവ്വെ പറയുന്നു.












Click it and Unblock the Notifications