'പ്രേമത്തില്‍' അധോലോക നായകന്‍ അബുസലീമും വീണു, ഭീഷണി മുഴക്കി കാമുകി അബുവിനെ സ്വന്തമാക്കുന്നു
മുംബൈ: അബുസലീമിനെ വിവാഹം കഴിയ്ക്കണമെന്ന് പറഞ്ഞ് ആത്മഹത്യ ഭീഷണി മുഴക്കിയ 25കാരിയ്ക്ക് മുന്‍പില്‍ അധോലോകനായകന്‍ കീഴടങ്ങി. 2014 ജനവരിയില്‍ അബുസലീം നിക്കാഹ് കഴിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പെണ്‍കുട്ടിയാണ് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതയാകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അബുസലീമുമായി നിക്കാഹ് കഴിഞ്ഞതോടെ താന്‍ സമൂഹത്തില്‍ നിന്ന് ഏറെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നെന്നും പെണ്‍കുട്ടി കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറഞ്ഞു. മുംബൈ ടാഡ കോടതിയിലാണ് അപേക്ഷ നല്‍കിയത്.
യുവതിയുടെ അപേക്ഷ പരിഗണിച്ച് വിവാഹം കഴിയ്ക്കാന്‍ അനുമതി നല്‍കണമെന്ന് അബുസലീമും കോടതിയെ അറിയിച്ചു. ലഖ്‌നൗവിലേയ്ക്ക് വിചാരണയ്ക്കായി കൊണ്ടു പോകുന്നതിനിടെ ഫോണിലൂടെയാണ് അബുസലീം പെണ്‍കുട്ടിയെ നിക്കാഹ് ചെയ്തതെന്ന് വാര്‍ത്ത പരന്നു.ഇതേത്തുടര്‍ന്നുണ്ടായ പൊലീസ് അന്വേഷണ മാനഹാനിയ്ക്കിടയാക്കിയെന്നും യുവതി കോടതിയില്‍ പറഞ്ഞു.

നിക്കാഹ് ഉറപ്പിച്ചതോടെ താന്‍ പലതരത്തിലും അവഹേളിയ്ക്കപ്പെട്ടെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. ജൂണ്‍ 15നാണ് യുവതി അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്. വിവാഹത്തിന് അരമണിയ്ക്കൂര്‍ മുന്‍പെങ്കിലും അബുസലീമിനെ രജിസ്ട്രാറുടെ ഓഫീസില്‍ എത്തിയ്ക്കണമെന്നും യുവതി ആവശ്യപ്പെട്ടു.
മറ്റൊരാളെ വിവാഹം കഴിയ്ക്കാന്‍ പറ്റുന്ന സ്ഥിതിയിലല്ല താനെന്നും യുവതി കോടതിയില്‍ പറഞ്ഞു. പെണ്‍കുട്ടി നേരിട്ട അപമാനങ്ങളെ താന്‍ മനസിലാക്കുന്നുവവെന്നും ഇനിയും അപമാനിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്നും വിവാഹം കഴിച്ച് തന്റെ ഭാര്യയാക്കുമെന്നും അബുസലീം പറയുന്നു.2003ലെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അബുസലീം ജയിലിലാണ്.












Click it and Unblock the Notifications