കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛേ ദിന്‍...കുടിവെള്ളം ലിറ്ററിന് 50 പൈസ മാത്രം

  • By Meera Balan
Google Oneindia Malayalam News

വാരണാസി: തീര്‍ഥാടകരുടെ കേന്ദ്രമാണ് വാരണാസി. ഒട്ടേറെ ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ദിവസേന എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും കുറവില്ല. തീര്‍ത്ഥാടനട നഗരം നേരിടുന്ന വെല്ലുവിളികളില്‍ ഒന്ന് കുടിവെള്ള പ്രശ്‌നം തന്നെയാണ്. വാരണാസിയിലെ ആസി ഘട്ടില്‍ കുറഞ്ഞ നിരക്കില്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനൊരുങ്ങികയാണ്. ഒരു ഫ്രഞ്ച് കമ്പനിയും എന്‍ജിഒ ആയ സുലഫ് ഇന്റര്‍നാഷണലും ചേര്‍ന്നാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. ഒരു ലിറ്റര്‍ വെള്ളത്തിന് 50 പൈസ നിരക്കിലാണ് വില്‍പ്പന നടത്താന്‍ ഉദ്ദേശിയ്ക്കുന്നത്.

പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കുടിവെള്ളത്തിന് വന്‍ തുക നല്‍കുന്ന സഞ്ചാരികള്‍ക്ക് വെറും അന്‍പത് പൈസയ്ക്ക് ഒരു ലിറ്റര്‍ കുടിവെള്ളം വാങ്ങാന്‍ സാധിയ്ക്കും. അതിനൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗംഗാജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റുന്നതാണ് പദ്ധതിയെന്ന സുലഭ് സ്ഥാപകന്‍ ബിന്ദേശ്വര്‍ പതക് പറയുന്നു. ദിവസേന എണ്ണായിരം ലിറ്റര്‍ വെള്ളം പഌന്റില്‍ ഉത്പ്പാദിപ്പിയ്ക്കാനാണ് തീരുമാനം.

Water

മൂന്ന് മാസത്തിനുള്ളില്‍ പ്ളാന്റ് യാഥാര്‍ത്ഥ്യമാകും. ഫ്രഞ്ച് കമ്പനിയായ 100 ഫോണ്ടെയ്ന്‍സുമായി ചേര്‍മ്മാണ് പഌന്റ് നിര്‍മ്മിയ്ക്കുന്നത്. 20 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി മുതല്‍ മുടക്കുന്നത്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാന, മുര്‍ഷിദ ബാദ്, നദിയ എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ പഌന്റ് സ്ഥാപിച്ചിരുന്നു.

English summary
'Acche din' for Varanasi soon, drinking water at 50 paise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X