കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാക്കൂബ് മേമനുശേഷം ഒരു സ്ത്രീയെ തൂക്കിലേറ്റുമോ?

  • By Anwar Sadath
Google Oneindia Malayalam News

ഇന്‍ഡോര്‍: വധശിക്ഷയ്‌ക്കെതിരെ പലഭാഗത്തുനിന്നും എതിര്‍പ്പുകള്‍ ഉയരുമ്പോഴും അക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തിരുത്തല്‍ വരുത്താന്‍ തയ്യാറല്ല. തീവ്രവാദക്കേസുകളില്‍ അടക്കം വധശിക്ഷ ആവശ്യമാണെന്നാണ് ഭൂരിപക്ഷംപേരും അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് യാക്കൂബ് മേമന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാതിരുന്നതും.

മേമനുശേഷം അടുത്തത് ആരാണെന്ന ചര്‍ച്ചയും ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. ഒട്ടേറെപേര്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി കാത്തിരിക്കുമ്പോള്‍ ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് നെഞ്ചിടിപ്പോടൈ കോടതിയുടെ കനിവിനായി ചിലര്‍ കാത്തിരിക്കുന്നു. കൊലക്കയര്‍ കാത്തിരിക്കുന്നവരെല്ലാം പുരുഷന്മാര്‍ ആയിരിക്കുമ്പോള്‍ ഒരു സ്ത്രീയും ഇക്കൂട്ടത്തിലുണ്ടെന്നത് ശ്രദ്ധേയമാണ്.

ഇന്‍ഡോറില്‍ നിന്നുള്ള നേഹ വര്‍മ എന്ന സ്ത്രീയാണ് വധശിക്ഷ ലഭിച്ച സ്ത്രീ. കവര്‍ച്ചയ്ക്കിടെ മൂന്നു സ്ത്രീകളെ കൊല ചെയ്‌തെന്നതാണ് ഇവര്‍ക്കും സഹായികളായ മറ്റു മൂന്നുപേര്‍ക്കും എതിരെയുള്ള കുറ്റം. ഇന്‍ഡോറിലെ ഒരു കീഴ്‌ക്കോടതിയാണ് ഇവര്‍ക്ക് ആദ്യം വധശിക്ഷ വിധിക്കുന്നത്. ജില്ലാ കോടതിയും ഹൈക്കോടതിയും ഇത് ശരിവെച്ചു.

കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ് ഉള്ളത്. സുപ്രീംകോടതിയും വധശിക്ഷ ശരിവെച്ചാല്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കേണ്ടിവരും. 2011 ജൂണ്‍ 19ന് ആണ് ഒരു വീട്ടില്‍ കവര്‍ച്ചയ്ക്കിടെ 3 പേരെ ഇവര്‍ കൊലപ്പെടുത്തിയത്. 1.5 ലക്ഷം രൂപ അവിടെനിന്ന് കവരുകയും ചെയ്തു. ഇന്‍ഷൂറന്‍സ് ഏജന്റായിരുന്ന നേഹ കാമുകനൊപ്പം ആര്‍ഭാടമായുള്ള ജീവിതം കൊതിച്ചാണ് കവര്‍ച്ചയ്ക്ക് പരിപാടിയിട്ടതെന്ന് പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു.

English summary
Accused of triple-murder, Neha Verma likely to be the first woman to be hanged in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X