Get Updates
Get notified of breaking news, exclusive insights, and must-see stories!

'വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് എത്താൻ എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം വേണം'; പ്രധാനമന്ത്രി

ന്യൂഡൽഹി: എല്ലാ സംസ്ഥാനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ 'വികസിത് ഭാരത് 2047' എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതി ആയോഗിന്റെ ഒമ്പതാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ പ്രസ്‌താവന. കേരളവും തമിഴ്‌നാടും ഉൾപ്പെടെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയും മമത ബാനർജി ഇറങ്ങി പോവുകയും ചെയ്‌തതിന് ഇടയിലാണ് പ്രധാനമന്ത്രി സംസ്ഥാനങ്ങളുടെ പിന്തുണ തേടുന്നത്.

'നമ്മൾ ശരിയായ ദിശയിലാണ് നീങ്ങുന്നത്. 100 വർഷത്തിലൊരിക്കൽ ഉണ്ടാകുന്ന മഹാമാരിയെ ഞങ്ങൾ പരാജയപ്പെടുത്തി. നമ്മുടെ ജനങ്ങൾ ആവേശവും ആത്മവിശ്വാസവും നിറഞ്ഞവരാണ്. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ വികസിത് ഭാരത് 2047 എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാകും. വികസിതമായ സംസ്ഥാനങ്ങൾ കൂടി ചേരുമ്പോൾ വികസിതമായ ഭാരമായി മാറും' പ്രധാനമന്ത്രി മോദി പറഞ്ഞു.

pmmodinitiaayog

'വികസിത് ഭാരത് 2047 ഓരോ ഇന്ത്യക്കാരന്റെയും അഭിലാഷമാണ്. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ ലക്ഷ്യം കൈവരിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് സജീവമായ പങ്ക് വഹിക്കാനാകും," അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ വികസന വിഷയങ്ങളും നയപരമായ കാര്യങ്ങളും ചർച്ച ചെയ്യുന്നതിനായി ശനിയാഴ്‌ച ചേർന്ന നീതി ആയോഗ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു.

'ഇത് മാറ്റത്തിന്റെയും സാങ്കേതികവും ഭൗമരാഷ്ട്രീയവുമായ അവസരങ്ങളുടെയും പതിറ്റാണ്ടാണ്. ഇന്ത്യ ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും നമ്മുടെ നയങ്ങൾ അന്താരാഷ്ട്ര നിക്ഷേപങ്ങൾക്ക് അനുയോജ്യമാക്കുകയും വേണം. ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള ചവിട്ടുപടിയാണിത്" അദ്ദേഹം പറഞ്ഞു.

അതേസമയം, എൻഡിഎ സഖ്യകക്ഷി കൂടിയായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും നിരവധി പ്രതിപക്ഷ മുഖ്യമന്ത്രിമാരും ശനിയാഴ്‌ചത്തെ യോഗത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. നിതീഷിന് പകരം അദ്ദേഹത്തിന്റെ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയുമാണ് ഡൽഹിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്. അദ്ദേഹം പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമല്ല.

പ്രതിപക്ഷ നിരയിൽ നിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുത്തെങ്കിലും, ബംഗാളിൽ കേന്ദ്ര ഫണ്ട് നിഷേധിക്കുന്ന വിഷയം ഉന്നയിച്ചപ്പോൾ മൈക്ക് നിശബ്‌ദമാക്കിയെന്ന് ആരോപിച്ച് അവർ ഇറങ്ങിപ്പോവുകയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

ഇവർക്ക് പുറമെ ആന്ധ്ര മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരാണ് യോഗത്തിൽ നിന്നും വിട്ടുനിന്നത്. കേന്ദ്ര ബജറ്റിൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന കാരണത്താലായിരുന്നു ഈ ബഹിഷ്‌കരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+