കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസിഡ് ആക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സംവരണം നല്‍കണമെന്ന് സുപ്രീംകോടതി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ആസിഡ് ആക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് സുപ്രീംകോടതി നല്‍കിയത്. മൂന്നാംലിംഗക്കാര്‍ക്ക് നല്‍കുന്ന സംവരണങ്ങള്‍ ഇവര്‍ക്കും നല്‍കാനാണ് തീരുമാനം.

ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കോടതി കേന്ദ്ര സര്‍ക്കാരിന് കൈമാറി. ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്നു സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചതായിരുന്നു. ഇവരുടെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് കോടതി പറയുന്നത്.

acid-attack

ജസ്റ്റിസ് എം.വൈ ഇഖ്ബാല്‍ അധ്യക്ഷനായ ബഞ്ചാണ് ഇതില്‍ വിധി പറഞ്ഞത്. ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ വീട്ടില്‍ ഒതുങ്ങി പോകുകയും പൊതുസമൂഹത്തില്‍ അപമാനിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. ഇവരെ മുഖ്യധാരയിലെത്തിക്കുകയാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി.

മൂന്നാംലിംഗക്കാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കുന്നതോടെ ഇവരെ പുനഃരധിവസിപ്പിക്കുന്നതിനും മുഖ്യധാരയിലെത്തിക്കുന്നതിനും സഹായകമാകുമെന്ന് കോടതി വിലയിരുത്തി. ഇവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നിര്‍ദ്ദേശം നല്‍കണമെന്നും കോടതി പറഞ്ഞു.

English summary
The Supreme Court on Monday asked states and UTs to compensate, rehabilitate and ensure free treatment to acid attack victims as per its guidelines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X