കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാടിന് ഓക്സിജൻ ലഭ്യമാക്കാനുള്ള നടപടി നാളെ തന്നെ സ്വീകരിക്കണം; കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി

Google Oneindia Malayalam News

ചെന്നൈ; തമിഴ്നാടിന് മതിയായ അളവിൽ ഓക്സിജൻ ലഭ്യമാക്കാനുള്ള നടപടികൾ നാളെ തന്നെ അടിയന്തരമായി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി.സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമം സംബന്ധിച്ച ഹർജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. എല്ലാ സംസ്ഥാനങ്ങൾക്കും ഓക്സിജൻ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും പ്രാണവായു ലഭിക്കാതെ മരിക്കേണ്ട സാഹചര്യം രാജ്യത്ത് ഉണ്ടാകരുതെന്നും ഹൈക്കോടതി പറഞ്ഞു.

ഒരു പ്രത്യേക സംസ്ഥാനത്തിലെ ഒരു കോടതിക്കും മറ്റുള്ളവരെ ഒഴിവാക്കികൊണ്ട് എല്ലാ സൗകര്യങ്ങളും ആവശ്യപ്പെടാനാവില്ല. ലഭ്യമായ വിഭവങ്ങളുടെ തുല്യമായ വിതരണം ഉണ്ടായിരിക്കണമെന്നും കോടതി വ്യക്തമാക്കി. ആവശ്യമെങ്കിൽ ചെന്നൈ, കോയമ്പത്തൂർ, മധുര, തുടങ്ങിയ സ്ഥലങ്ങളിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനും കോടതി നിർദ്ദേശിച്ചു. ആർ‌എം‌എൽ, എയിംസ് എന്നിവിടങ്ങളിൽ ചെയ്തതുപോലെ തെക്കൻ സംസ്ഥാനങ്ങളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ ഡി‌ആർ‌ഡി‌ഒയ്ക്ക് കഴിയുമോ എന്നും കോടതി ചോദിച്ചു.

madras high court

ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണം തടസ്സമില്ലാതെ തുടരണമെന്നും ഹൈക്കോടതി അധികാരികളോട് ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാനത്ത് ഓക്സിൻ ക്ഷാമം നേരിടുകയാണെന്നും ഐനോക്സ് ശ്രീപെരുമ്പാദൂരിൽ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന വാതകം പോലും ആന്ധ്രാപ്രേദശ്, തെലങ്കാന എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിടുകയാണെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു.മെയ് 1, മെയ് 2 തീയതികളിൽ കേന്ദ്രം 250 മെട്രിക് ടൺ ഓക്സിജൻ അനുവദിച്ചിരുന്നു.എന്നിരുന്നാലും, ഇപ്പോൾ ഉപഭോഗം പ്രതിദിനം 400-450 മെട്രിക് ടൺ വരെ ഉയർന്നുവെന്നും ആരോഗ്യ സെക്രട്ടറി കോടതിയിൽ വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ ഇനി പുതുയുഗം; എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു- ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Covid 19 patients lying under Banyan tree in Uttar Pradesh

രാജ്യത്ത് കൊവിഡ് പ്രതിദിന രോഗികൾ കൂടുന്നു.. 24 മണിക്കൂറിനിടെ 4,14,188 പേർക്ക് രോഗം..3915 മരണംരാജ്യത്ത് കൊവിഡ് പ്രതിദിന രോഗികൾ കൂടുന്നു.. 24 മണിക്കൂറിനിടെ 4,14,188 പേർക്ക് രോഗം..3915 മരണം

എന്തുകൊണ്ട് മജ്സിയയുടെ കോൾ എടുത്തില്ല; ആരോപണങ്ങൾക്ക് തിങ്കൾ ബാലിന്റെ മറുപടി.. ചാറ്റ് പ്രൂഫും പുറത്ത്എന്തുകൊണ്ട് മജ്സിയയുടെ കോൾ എടുത്തില്ല; ആരോപണങ്ങൾക്ക് തിങ്കൾ ബാലിന്റെ മറുപടി.. ചാറ്റ് പ്രൂഫും പുറത്ത്

അക്ഷര ഹാസന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ ഞെട്ടി ആരാധര്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

English summary
Action should be taken tomorrow to provide oxygen to Tamil Nadu; Madras High Court to the Center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X