Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂറാം ദിനത്തില്‍ കല്ലുകടി; ആദിത്യനാഥിന്റെ പ്രവര്‍ത്തകര്‍ ബലാത്സംഗക്കേസില്‍ അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ നൂറാം ദിവസം ആഘോഷിക്കുന്നതിനിടെ കല്ലുകടിയായി ബിജെപി പ്രവര്‍ത്തകര്‍ ബലാത്സംഗക്കേസില്‍ പിടിയില്‍. മുഖ്യമന്ത്രി ആദിത്യനാഥ് രൂപംനല്‍കിയ ഹിന്ദു യുവവാഹിനിയുടെ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഇവര്‍ പോലീസിനെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്.

ബറേയ്‌ലിയിലെ ഗണേഷ്‌നഗറില്‍ ദീപക് എന്നയാളും അവിനാശ് എന്നയാളും തമ്മിലുണ്ടായ വാക്കേറ്റമാണ് അടിപിടിയില്‍ കലാശിച്ചത്. അവിനാശ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരെ വിളിച്ചുവരുത്തി ദീപക്കിനെ മര്‍ദ്ദിക്കുകയായിരുന്നു. സ്ത്രീകള്‍ക്കെതിരെ കൈയ്യേറ്റം നടത്തുകയും ചെയ്തു. പിന്നീട് ദീപക്കും സഹോദരനും ചേര്‍ന്ന് അവിനാശിനെ പോലീസില്‍ ഏല്‍പ്പിച്ചു.

arrest

ഇതിന് പിന്നാലെ ഒരുസംഘം ബിജെപി പ്രവര്‍ത്തകര്‍ അവിനാശിനെ മോചിപ്പിക്കാനായി പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയായിരുന്നു. ബിജെപി നേതാവ് ഉമേഷ് കതാരിയ പോലീസ് ഉദ്യോഗസ്ഥനെ അടിച്ചതായും പറയുന്നു. പോലീസ് ഇതിന് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനിടെ മറ്റൊരു യുവതി കൂട്ടബലാത്സംഗത്തിന് അവിനാശിനെതിരെ പരാതി നല്‍കിയതോടെ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അവിനാശ്, ജിതേന്ദ്ര, പങ്കജ് എന്നിവരാണ് അറസ്റ്റിലായത്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+