താങ്കളുടെ അസംബന്ധം കേള്‍ക്കാനാണോ അമിത് ഷാ ജീ, ഞങ്ങള്‍ ഹിന്ദി പഠിക്കേണ്ടത് '? പ്രകാശ് രാജ്
ന്യൂഡല്‍ഹി : ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി സൗത്ത് ഇന്ത്യന്‍ താരം പ്രകാശ് രാജ് രംഗത്തെത്തി. എവിടെയാണ് ഞങ്ങള്‍ ഉപയോഗിക്കേണ്ടത് അമിത് ഷാ ജീ, താങ്കളുടെ അസംബന്ധം കേള്‍ക്കാനാണോ, മനസിലാനാണോ ഞങ്ങള്‍ ഹിന്ദി പഠിക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. മറ്റു പല അജണ്ഡകളാണ് നിങ്ങള്‍ മുന്നോട്ട് വക്കുന്നതെന്നും എന്താണ് സംസാരിക്കേണ്ടതെന്നും കഴിക്കേണ്ടതെന്നും തീരുമാനിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്വിറ്ററിലും അദ്ദേഹം തന്റെ പ്രതികരണം കുറിച്ചിരുന്നു'. 'മിസ്റ്റര്‍ ആഭ്യന്തര മന്ത്രീ, വീടുകള്‍ തകര്‍ക്കാന്‍ ശ്രമിക്കരുത്. ഹിന്ദി ഇംപോസിഷന്‍ നിര്‍ത്തുന്നതാണ് നല്ലത്. ഞങ്ങള്‍ നമ്മുടെ വൈവിധ്യത്തെ ഇഷ്ടപ്പെടുന്നു. ഞങ്ങള്‍ മാതൃഭാഷയെ സ്നേഹിക്കുന്നു. ഞങ്ങളുടെ വ്യക്തിത്വത്തെയും സ്നേഹിക്കുന്നു'' - പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു. അമിത് ഷാക്ക് മറുപടിയുമായി കല സംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

സംഗീത സംവിധായകനായ എ ആര് റഹ്മാനും ഈ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. സമൂഹമാധ്യമത്തിലൂടെയാണ് റഹ്മാന് പ്രതിഷേധം അറിയിച്ചത്. തമിഴിലെ 'എ' (ലഴ) എന്ന അക്ഷരമുള്ള വടിയുമായി നില്ക്കുന്ന തമിഴ് ദേവതയുടെ പോസ്റ്ററാണ് റഹ്മാന് പങ്കുവെച്ചത്. പോസ്റ്റിന് താഴെ പിന്തുണ അറിയിച്ച് നിരവിധി പേരാണ് കമന്റ് ചെയ്യുന്നത്.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു. ബിജെപി തെറ്റ് ആവര്‍ത്തിക്കരുത് എന്ന പരാമര്‍ശത്തോടെയാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു ഭാഷ എന്ന ആശയം ഐക്യം കൊണ്ടുവരില്ലെന്നും ഏകത്വവും ഐക്യം കൊണ്ടുവരില്ലെന്നും സ്റ്റാലിന് പ്രതികരിച്ചു.
ഇന്ത്യയുടെ അഖണ്ഡതയെ മുറിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളെ മാത്രമാണോ ബിജെപിക്ക് ആവശ്യമെന്നും അല്ലാത്ത സംസ്ഥാനങ്ങളെ അമിത് ഷാക്ക് വേണ്ടെയെന്നും സ്റ്റാലിന് പ്രതികരിച്ചു.
അമിത്ഷായുടെ പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധം തന്നെ സതേണ്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉയരുന്നു. തമിഴ്നാട്, കേരളം, തെലങ്കാന തുടങ്ങിയ പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതലായും പ്രതിഷേധം ഉയരുന്നത്. അമിത് ഷായുടെ ഈ പരാമര്‍ശം തമിഴ്നാട്ടില്‍ വലിയ രീതിയില്‍ തന്നെ പ്രതിഷേധത്തിന് ഇടവരുത്തിയേക്കും.

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി. ഇത് സംസ്കാരിക തീവ്രവാദമാണെന്നും ഈ തീരുമാനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവായ അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. കുറഞ്ഞ ഒരു പക്ഷം ആളുകള്‍ മാത്രമാണ് ഇന്ത്യയില്‍ ഹിന്ദി സംസാരിക്കുന്നതെന്നും ബി.ജെ.പി 'ഹിന്ദി, ഹിന്ദു, ഹിന്ദുത്വ' എന്ന അജന്‍ഡയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ വിവിധ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇംഗ്ലീഷിന് ബദലായി ഹിന്ദി ഉപയോഗിക്കണമെന്ന അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ തെലങ്കാന ഐടി മന്ത്രി കെ ടി രാമറാവു രംഗത്തെത്തി. നാനാത്വത്തില്‍ ഏകത്വം എന്നതാണ് നമ്മുടെ രാജ്യത്തിന്റെ ശക്തി. ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയന് ആണ്. ഒരു യഥാര്‍ഥ വസുധൈവ കുടുംബം. എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആരോട് പ്രാര്‍ഥിക്കണം, ഏത് ഭാഷ സംസാരിക്കണം എന്നെല്ലാം തീരുമാനിക്കാന്‍ നമ്മുടെ മഹത്തായ രാഷ്ട്രത്തിലെ ആളുകളെ എന്തുകൊണ്ട് അനുവദിക്കുന്നില്ല? ഭാഷാ ആധിപത്യം ബൂമറാങ്ങായി വരും' കെ ടി രാമറാവു പറഞ്ഞു.
ഹിന്ദി ആളുകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് ആഗോള തലത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് നേരെയുള്ള ദ്രോഹമാകുമെന്നും റാവു പറഞ്ഞു. താനൊരു അഭിമാനിയായ ഇന്ത്യന്പൗരനാണെന്നും, തെലുങ്കു ദേശക്കാരനാണെന്നും, തെലങ്കാനക്കാരന് ആണെന്നും അദ്ദേഹം പ്രതികരിച്ചു. തെലുഗു, ഇംഗ്ലീഷ്, ഹിന്ദി, കുറച്ച് ഉര്‍ദു എന്നീ ഭാഷകള്‍ തനിക്ക് സംസാരിക്കാന്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത സംസ്ഥാനങ്ങളിലുള്ളവര്‍ സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്നായിരുന്നു അമിത് ഷാ അഭിപ്രായപ്പെട്ടത്. പ്രദേശിക ഭാഷകള്‍ക്ക് പകരമായി അല്ലെന്നും ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. പാര്‍ലമെന്റ് ഔദ്യോഗിക ഭാഷാകമ്മറ്റിയിലായിരുന്നു അദ്ദേഹത്തിന്റെ ഇത്തരത്തിലൊരു പ്രതികരണം.
രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാക്കി ഹിന്ദിയെ മാറ്റാന്‍ പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ടെന്നും ഇതിലൂടെ ഹിന്ദിയുടെ പ്രധാന്യം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും യോഗത്തില്‍ അമിത് ഷാ പറഞ്ഞു. രാജ്യത്ത് ഐക്യം നിലനിര്‍ത്താന്‍ ഈ തീരുമാനം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറയുന്നു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് 22000 ഹിന്ദി അധ്യാപകരെ നിയോഗിച്ചിട്ടുണ്ടെന്നും വടക്കേ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളില്‍ പത്താം ക്ലാസ് വരെ സ്കൂളുകളില്‍ ഹിന്ദി നിര്‍ബന്ധിത പാഠ്യവിഷയം ആക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ അറിയിച്ചു.
Recommended Video
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications