'ദിലീപിനെ സംബന്ധിച്ച് ഇതൊരു വിജയമോ, ആഹ്ലാദിക്കാനുള്ള വകയോ ഒന്നുമല്ല..' ശ്രീജിത്ത് പെരുമന പറയുന്നു
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ജഡ്ജി ഹണി എം. വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയത് ദിലീപിനെ സംബന്ധിച്ച് ഒരു വിജയോ, ആഹ്ലാദിക്കാനുള്ള വകയോ ഒന്നുമല്ല മറിച്ച് വിചാരണ വൈകിപ്പിച്ചുകൊണ്ട് ദിലീപിനെ ഇല്ലാതെയാക്കാനുള്ള ഗൂഢാലോചനക്ക് ഇനി അൽപം വേഗത വരുമല്ലോ എന്നാശ്വസമാണെന്ന് അഡ്വ. ശ്രീജിത്ത് പെരുമന. ഇപ്പോഴത്തെ ജഡ്ജല്ല ആര് വന്നാലും തെറ്റ് ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യമാണ് ദിലീപിനെ നയിക്കുന്നതെന്നും അത് അദ്ദേഹം പലപ്പോഴും തന്നോടുൾപ്പെടെ പറഞ്ഞിട്ടുമുണ്ടെന്നും ശ്രീജിത്ത് പെരുമന പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്.
ശ്രീജിത്ത് പെരുമനയുടെ പ്രതികരണം വായിക്കാം:
അങ്ങാടിയിൽ തോറ്റതിന് അടുക്കളയിൽ അമ്മയുടെ നെഞ്ചത്ത് കയറി ഭാരതനാട്യം കളിക്കുന്ന സൊ കോൾഡ് ഉർവശി തിയേട്ടഴ്സിന്റെ ഏറ്റവും ഒടുവിലത്തെ ജഡ്ജിനെ മാറ്റൽ നാടകത്തിനാണ് ഇന്ന് തിരശീല വീണിരിക്കുന്നത്..എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി ഉടൻ തന്നെ എറണാകുളം പ്രത്യേക സിബിഐ 3 കോടതിയിൽ നടക്കുന്ന SC118/2018കേസിന്റെ വിചാരണ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റുകയും വിചാരണ തുടരുകയും ചെയ്യേണ്ടതാണ് എന്നതാണ് അസിസ്റ്റന്റ് രജിസ്ട്രാറുടെ ഉത്തരവിൽ പറയുന്നത്.

അതായത് സുപ്രീംകോടതി വരെ പോയി അലമുറയിട്ടിട്ടും ജഡ്ജിയെ ദിലീപ് വിലക്ക് വാങ്ങി എന്ന് " കശുമാങ്ങയുടെ അണ്ടി എന്ന് പറയുമ്പോൾ കാദർക്കാന്റെ കുണ്ടി " എന്ന് മാത്രം കേൾക്കുന്ന മറ്റേ ടീം ഇനിയും പറഞ്ഞുപരത്തും..ഇതിലിപ്പോൾ മറ്റൊരു ചർച്ച കിണറേഷ നടത്തുന്നത് അതൊരു ഓഫീസ് മെമ്മോറാണ്ടം അഥവാ എക്സിക്കുട്ടീവ് ഉത്തരവാണ് അതിന് പിന്നിൽ ദിലീപ് പൈസ കൊടുത്ത ആരോ ആണ് എന്നൊക്കെയാണ്....സൂർത്തുക്കളെ ഇതിനോടൊപ്പമുള്ള ഉത്തരവിൽ അസിസ്റ്റന്റ് രജിസ്ട്രാർ നല്ല വൃത്തിക്ക് എഴുതിയിട്ടുണ്ട് "the High court has decided to direct the district and sessions judge to withdrew the case " എന്ന്.

അതായത് ഹൈക്കോടതിയുടെ തീരുമാനം അറിയിക്കുകമാത്രമാണ് ഒഫീഷ്യൽ മെമ്മോറയേണ്ടതിലൂടെ രജിസ്ട്രി ചെയ്തിട്ടുള്ളത്. അതാത് തികച്ചും നിയമപരവും നിയമപൂർണ്ണവുമായിത്തന്നെ എന്നർത്ഥം. ദിലീപിനെ സംബന്ധിച്ച് ഇതൊരു വിജയോ, ആഹ്ലാദിക്കാനുള്ള വകയോ ഒന്നുമല്ല മറിച്ച് വിചാരണ വൈകിപ്പിച്ചുകൊണ്ട് ദിലീപിനെ ഇല്ലാതെയാക്കാനുള്ള ഗൂഢാലോചനക്ക് ഇനി അൽപം വേഗത വരുമല്ലോ എന്നാശ്വസിക്കാം. ഇപ്പോഴത്തെ ജഡ്ജല്ല വേന്ദ്രൻറെ അപ്പൻ മുത്തുപ്പട്ടർ വന്നാലും തെറ്റ് ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യമാണ് അദ്ദേഹത്തെ നയിക്കുന്നത്. അത് അദ്ദേഹം പലപ്പോഴും എന്നോടുൾപ്പെടെ പറഞ്ഞിട്ടുമുണ്ട്.

എന്തായാലും കോടതി മാറ്റലും, ജഡ്ജിനെ മാറ്റലുമൊക്കെ കഴിഞ്ഞ സ്ഥിതിക്ക് കയ്യിലുള്ള തെളിവുകളും, സാക്ഷികളും വെച്ച് മാന്യം മര്യാദക്ക് വിചാരണ നടത്തി തെളിയിച്ച് പ്രതികൾക്ക് ശിക്ഷ മേടിച്ച് കൊടുക്കാനുള്ള പണി നോക്കുകയാണ് പ്രോശിക്കൂഷ്യൻ ചെയ്യേണ്ടത്.
അതെങ്ങനെയാ പൾസർ അങ്ങുന്നല്ലേ ലവന്മാരുടെ കൺകണ്ട ഡൈബവും ഉപദേശിയും
അഡ്വ ശ്രീജിത്ത് പെരുമന.

കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കുമ്പോഴായിരുന്നു വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ കേസ് പരിഗണിക്കുന്നതില്‍ നിന്നും മാറ്റണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതി ജഡ്ജിക്ക് കീഴില്‍ തനിക്ക് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അതിജീവിതയുടെ കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications