കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരത് കുമാറിന്റെ പുതിയ നീക്കം അപ്രതീക്ഷിതം!! കവിതയുമായി ചര്‍ച്ച... ബിആര്‍എസിലേക്ക് മാറിയേക്കും

നേരത്തെ തമിഴ്‌നാട്ടില്‍ എംഎല്‍എ ആയിട്ടുള്ള നടനാണ് ശരത് കുമാര്‍. കവിതയുമായുള്ള അദ്ദേഹത്തിന്റെ ചര്‍ച്ച മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്‌

Google Oneindia Malayalam News

ഹൈദരാബാദ്: തമിഴകത്ത് വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്കാണ് വഴി തെളിയുന്നത്. കമല്‍ഹാസന്‍ കോണ്‍ഗ്രസുമായി അടുക്കുന്നു എന്നാണ് വാര്‍ത്ത. അതേസമയം, കമല്‍ഹാസന് മുമ്പേ രാഷ്ട്രീയത്തിലിറങ്ങിയ നടന്‍ ശരത് കുമാര്‍ ബിആര്‍എസുമായി കൈകോര്‍ത്തേക്കുമെന്നും വാര്‍ത്തകള്‍ വരുന്നു. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്നിവയുടെ പശ്ചാത്തലത്തിലാണ് പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍.

കോണ്‍ഗ്രസും ബിആര്‍എസും വിരുദ്ധ ചേരിയില്‍ നിലയുറപ്പിച്ചിരിക്കെയാണ് സിനിമാ താരങ്ങള്‍ക്കിടെയിലെ ചേരിമാറ്റം എന്നതും എടുത്തുപറയേണ്ടതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

തിളങ്ങി നിന്ന ജീവിതം

തിളങ്ങി നിന്ന ജീവിതം

69കാരനായ ശരത് കുമാര്‍ പഴശിരാജ ഉള്‍പ്പെടെയുള്ള ഒട്ടേറെ മലയാള സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ചില സിനിമകളില്‍ പാടുകയും ചെയ്തിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരുകാലത്ത് തിളങ്ങി നിന്ന ബോഡി ബില്‍ഡറായിരുന്നു ശരത് കുമാര്‍. പിന്നീട് മാധ്യമപ്രവര്‍ത്തകനായി. 1986ലാണ് ശരത് കുമാര്‍ സിനിമാ രംഗത്തെത്തിയത്.

വരവ് തെലുങ്ക് ചിത്രത്തിലൂടെ

വരവ് തെലുങ്ക് ചിത്രത്തിലൂടെ

തെലുങ്ക് ചിത്രം സമജാംലോ സ്ത്രീ ആയിരുന്നു ശരത് കുമാറിന്റെ ആദ്യ സിനിമ. നെഗറ്റീവ് വേഷങ്ങളിലാണ് ആദ്യം അഭിനയിച്ചതെങ്കിലും പിന്നീട് നടനായി തിളങ്ങി. തമിഴ് സിനിമയില്‍ സൂപ്പര്‍ സ്റ്റാറായി. 2007ലാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. അഖിലേന്ത്യാ സമത്വ മക്കള്‍ കക്ഷി ആയിരുന്നു പാര്‍ട്ടി. കെ കാമരാജിന്റെ ആദര്‍ശങ്ങളില്‍ ഊന്നിയാണ് തന്റെ പ്രവര്‍ത്തനം എന്ന് ശരത് കുമാര്‍ പ്രഖ്യാപിച്ചിരുന്നു.

തമിഴ്‌നാട് നിയമസഭയിലേക്ക്

തമിഴ്‌നാട് നിയമസഭയിലേക്ക്

തെങ്കാശി മണ്ഡലത്തില്‍ നിന്ന് തമിഴ്‌നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവ് കൂടിയാണ് ശരത് കുമാര്‍. 2006 മുതല്‍ 2015 വരെ തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിന്റെ അധ്യക്ഷനായിരുന്നു. തുടര്‍ച്ചയായി മൂന്ന് തവണയാണ് അദ്ദേഹം ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ മാസം അദ്ദേഹം കുറച്ച് ദിവസം ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. ആശുപത്രി വിട്ട ശേഷം വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുകയാണ് ശരത് കുമാര്‍.

കവിതയ്ക്ക് മുഖ്യ റോള്‍

കവിതയ്ക്ക് മുഖ്യ റോള്‍

ഹൈദരാബാദിലെത്തിയ ശരത് കുമാര്‍ തെലങ്കാന നിയമസഭാംഗം കവിതയുമായി ചര്‍ച്ച നടത്തി. തെലങ്കാന ഭരണകക്ഷിയായ ബിആര്‍എസിന്റെ പ്രമുഖ നേതാവായ കവിത മുഖ്യമന്ത്രി കെ ചന്ദ്രശേഖറ റാവു (കെസിആര്‍) വിന്റെ മകളാണ്. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിയുടെ സ്വാധീനം ശക്തിപ്പെടുത്താനുള്ള ചന്ദ്രശേഖര റാവുവിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കവിതയാണ്.

ദേശീയ തലത്തിലേക്ക്

ദേശീയ തലത്തിലേക്ക്

തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) ആയിരുന്നു ചന്ദ്രശേഖറ റാവുവിന്റെ പാര്‍ട്ടിയുടെ നേരത്തെയുള്ള പേര്. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ തീരുമാനിച്ച ചന്ദ്രശേഖറ റാവു പാര്‍ട്ടിയടെ പേര് ഭാരതീയ രാഷ്ട്ര സമിതി എന്നാക്കി മാറ്റി. ശേഷം സാധ്യമാകുന്ന സംസ്ഥാനങ്ങളിലൊക്കെ പാര്‍ട്ടി ഘടകം രൂപീകരിക്കാന്‍ തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് കവിതയുമായി ശരത് കുമാര്‍ ചര്‍ച്ച നടത്തിയത്.

നിര്‍ണായകം ഈ ചര്‍ച്ച

നിര്‍ണായകം ഈ ചര്‍ച്ച

നിലവിലെ രാഷ്ട്രീയ സാഹചര്യം ശരത് കുമാറും കവിതയും ചര്‍ച്ച ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയതലത്തിലും തെലങ്കാനയിലും ചന്ദ്രശേഖര റാവുവിന്റെ പ്രധാന എതിരാളി ബിജെപിയാണ്. ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ എതിര്‍ത്താണ് ചന്ദ്രശേഖര റാവുവിന്റെ വരവ്. അടുത്തിടെ ബിജെപി-കോണ്‍ഗ്രസ് ഇതര പാര്‍ട്ടി നേതാക്കളുടെ സംഗമത്തിന് നേതൃത്വം നല്‍കി ചന്ദ്രശേഖര റാവു ഹൈദരാബാദില്‍ കൂറ്റന്‍ പരിപാടി സംഘടിപ്പിച്ചിരുന്നു.

'കമല്‍ഹാസന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും; ജനുവരി 30ന് വമ്പന്‍ പരിപാടി...' വിശദീകരണം ഇങ്ങനെ'കമല്‍ഹാസന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും; ജനുവരി 30ന് വമ്പന്‍ പരിപാടി...' വിശദീകരണം ഇങ്ങനെ

സഖ്യം മാറുമോ

സഖ്യം മാറുമോ

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എന്നിവരെയെല്ലാം ചേര്‍ത്ത് പിടിച്ചാണ് ചന്ദ്രശേഖറ രാവുവിന്റെ നീക്കം. തമിഴ്‌നാട്ടില്‍ സ്റ്റാലിനൊപ്പമല്ല ശരത് കുമാര്‍. അതേസമയം, ശരത് കുമാര്‍-കവിത ചര്‍ച്ച പുതിയ രാഷ്ട്രീയ സമവാക്യത്തിന്റെ സൂചനയാണ് എന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ ബിആര്‍എസിനൊപ്പം ശരത് കുമാറുമുണ്ടാകുമെന്നാണ് അനൗദ്യോഗിക വിവരം.

സ്വര്‍ണവില പവന് 220 രൂപ!! ആലോചിക്കാന്‍ പോലുമാകില്ല; ഇന്ന് 2 ലിറ്റര്‍ പെട്രോളിന് കൊടുക്കണം...സ്വര്‍ണവില പവന് 220 രൂപ!! ആലോചിക്കാന്‍ പോലുമാകില്ല; ഇന്ന് 2 ലിറ്റര്‍ പെട്രോളിന് കൊടുക്കണം...

English summary
Actor Sarath Kumar Meets BRS Leader Kavitha Amid Her Leading in Party Expansion in South India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X