Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ പോലീസ് എന്തൊക്കെ മറച്ചുവെച്ചു...സുശാന്തിനെ കൊന്നതാണ്; മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തല്‍

പട്‌ന: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയില്‍ വീണ്ടും വിവാദം. നടന്റെ മരണത്തില്‍ വലിയ ദുരൂഹതകള്‍ ഉണ്ടെന്ന് ബീഹാര്‍ മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ പറയുന്നു. മുംബൈ കൂപ്പര്‍ ആശുപത്രിയിലെ മുന്‍ ജീവനക്കാരനായ രൂപ്കുമാര്‍ ഷായുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പാണ്ഡെല പ്രതികരിച്ചത്.

ഇപ്പോഴത്തെ സര്‍ക്കാരിന്റെ പിന്തുണയോടെ സത്യം പുറത്തുവന്നിരിക്കുകയാണ്. അവിടെയുള്ള സര്‍ക്കാര്‍ മാറിയത് കൊണ്ട് ഗുണമുണ്ടായിട്ടുണ്ട്. പൂര്‍ണമായ സത്യം പുറത്ത് വരുമെന്നാണ് പ്രതീക്ഷ. ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഗുപ്‌തേശ്വര്‍ പാണ്ഡെ പറഞ്ഞു.

1

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബീഹാര്‍ പോലീസ് രൂപീകരിച്ച അന്വേഷണ സംഘത്തെ നയിച്ചിരുന്നത് ഗുപ്‌തേശ്വര്‍ പാണ്ഡെയായിരുന്നു. ഇത് അദ്ദേഹം വിരമിക്കുന്നതിന് മുമ്പായിരുന്നു. വിരമിച്ചതിന് ശേഷം അദ്ദേഹം ജെഡിയുവില്‍ ചേര്‍ന്നിരുന്നു. ബീഹാറില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരുമായി മുംബൈ പോലീസ് സഹകരിച്ചിരുന്നില്ല.

തീര്‍ത്തും അസാന്മാര്‍ഗികമായിരുന്നു മുംബൈ പോലീസിന്റെ പെരുമാറ്റം. ഇതോടെയാണ് അവരുടെ മേല്‍ സംശയം വന്നത്. മുംബൈ പോലീസ് എന്തോ ഒളിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഗുപ്‌തേശ്വര്‍ പാണ്ഡെ വ്യക്തമാക്കി. മോശം അനുഭവമാണ് മുംബൈയില്‍ ബീഹാര്‍ പോലീസിനുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!

ബീഹാറില്‍ നിന്നയച്ച ഐപിഎസ് ഓഫീസറെ അവര്‍ അവിടെ വീട്ടുതടങ്കലിലാക്കി. തനിക്കോ, തന്റെ ടീമിനോ അന്വേഷണത്തിന് മതിയായ സമയം ലഭിച്ചില്ലെന്നും പാണ്ഡെ പറയുന്നു. പതിനഞ്ച് ദിവസം കൂടി എനിക്ക് കിട്ടിയിരുന്നെങ്കില്‍, തീര്‍ച്ചയായും ആ കേസില്‍ സത്യം പുറത്തുവരുമായിരുന്നു.

പ്രതീക്ഷിച്ച രീതിയില്‍ അല്ല ആ കേസ് കൈകാര്യം ചെയ്തതെന്നും ഗുപ്‌തേശ്വര്‍ പാണ്ഡെ പറഞ്ഞു. അതേസമയം സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ആശുപത്രിയിലെ ജീവനക്കാരനാണ് പുതിയ വെളിപ്പെടുത്തില്‍ നടത്തിയത്. സുശാന്തിനെ കൊലപ്പെടുത്തിയതാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. ഇതാണ് ഇപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്.

കൂപ്പര്‍ ആശുപത്രിയിലെ ജീവനക്കാരനായ ഇയാള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയെങ്കിലും പലതിനും കൃത്യമായ ഉത്തരമില്ല. ബന്ധുക്കള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ എന്തുകൊണ്ട് നിശബ്ദനായി എന്നതിനും രൂപ് ഷായ്ക്ക് മറുപടിയില്ല. സുശാന്തിന്റെ കണ്ണില്‍ ആരോ ഇടിച്ചിട്ടുണ്ടെന്ന് ഷാ പറയുന്നു. അത് തൂങ്ങിയപ്പോള്‍ സംഭവിച്ചതല്ല.

ആരെങ്കിലും കഴുത്ത് ഞെരിച്ചപ്പോള്‍ സംഭവിച്ചതാകാമെന്നും ഇയാള്‍ പറയുന്നു. അതേസമയം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരെ കുറിച്ച് തനിക്കറിയില്ലെന്നാണ് ഇയാള്‍ പറയുന്നത്. അവര്‍ കൊവിഡ് കിറ്റ് ധരിച്ചിരുന്നത് കൊണ്ട് മനസ്സിലായില്ല. സുശാന്തിന്റെ അസ്ഥികള്‍ ഒടിഞ്ഞിരുന്നു. എന്നാല്‍ പുറത്തേക്ക് ഇത് കാണാനില്ലായിരുന്നു. തനിക്കത് മനസ്സിലായെന്നും രൂപ് ഷാ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+