കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തച്ഛന്‍ 15 വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസ് എംഎല്‍എ; രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് കങ്കണ

Google Oneindia Malayalam News

ദില്ലി: തന്റേതായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തി പലപ്പോഴും വിവാദത്തില്‍ ചെന്ന് ചാടിയിട്ടുള്ള താരമാണ് കങ്കണ റണൗട്ട്. ബോളിവുഡില്‍ സ്വജനപക്ഷപാതവും പണത്തിന്റേയും സ്വാധീനത്തിന്റെ അടിസ്ഥാനത്തിലില്‍ വിവേജനമുണ്ടെന്ന് തുറന്ന് പറഞ്ഞ് കങ്കണ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴിത തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചുള്ള തുറന്ന് പറിച്ചിലുകള്‍ നടത്തിയിരിക്കുകയാണ് താരം.

18 ല്‍ നിന്നും 21 ലേക്ക് ഉയര്‍ത്തുമോ സ്ത്രീ വിവാഹപ്രായം? മോദി നല്‍കുന്ന സൂചന, നിയമ ചരിത്രം,ബാലവിവാഹം18 ല്‍ നിന്നും 21 ലേക്ക് ഉയര്‍ത്തുമോ സ്ത്രീ വിവാഹപ്രായം? മോദി നല്‍കുന്ന സൂചന, നിയമ ചരിത്രം,ബാലവിവാഹം

സ്വപ്‌ന ദുബായിലേക്ക് 10 കോടിയുടെ വിദേശ കറന്‍സികള്‍ കടത്തി, വന്ദേഭാരത് വിമാനത്തില്‍.... സ്വപ്‌ന ദുബായിലേക്ക് 10 കോടിയുടെ വിദേശ കറന്‍സികള്‍ കടത്തി, വന്ദേഭാരത് വിമാനത്തില്‍....

 രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക്

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും ഓഫറുകള്‍ ലഭിച്ചിരുന്നുവെന്ന് കങ്കണ പറഞ്ഞു. എന്നാല്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടിലാണ് കങ്കണ. ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റിനും അവര്‍ വിശദീകരണം നല്‍കി.

 കോണ്‍ഗ്രസ് ടിക്കറ്റ്

കോണ്‍ഗ്രസ് ടിക്കറ്റ്

ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലാണ് കങ്കണ റണൗത്ത് ആദ്യമായി അഭിനയിക്കുന്നത്. ഈ സിനിമയിലൂടെ മികച്ച നടിക്കുള്ള രണ്ട് പുരസ്‌കാരങ്ങളും കങ്കണക്ക് ലഭിച്ചിരുന്നു. ആദ്യമായി സിനിമയില്‍ എത്തിയത് മുതല്‍ തനിക്ക് പ്രധാനപ്പെട്ട പാര്‍ട്ടികളില്‍ നിന്നും തെരഞ്ഞെടുപ്പ് ടിക്കറ്റുകള്‍ ലഭിച്ചിരുന്നുവെന്നാണ് കങ്കണ പറയുന്നത്.

രാഷ്ട്രീയ സ്വാധീനം

രാഷ്ട്രീയ സ്വാധീനം

'ഞാന്‍ മോദിജിയെ പിന്തുണക്കുന്നത് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ വേണ്ടിയാണെന്ന ധരിച്ചുവച്ചിരിക്കുന്ന എല്ലാവര്‍ക്കും കൂടിയാണിത്. 15 വര്‍ഷം തുടര്‍ച്ചയായി എന്റെ മുത്തച്ഛന്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു. എന്റെ കുടുംബത്തിന് മികച്ച രാഷ്ട്രീയ സ്വാധീനമുണ്ട്. ഗ്യാങ്‌സറ്ററിന് ശേഷം എല്ലാവര്‍ഷവും എനിക്ക് കോണ്‍ഗ്രസില്‍ നിന്നും ടിക്കറ്റുകള്‍ ലഭിച്ചിരുന്നു.' കങ്കണ പറഞ്ഞു.

ബിജെപിയില്‍ നിന്നും

ബിജെപിയില്‍ നിന്നും


മണികര്‍ണികക്ക് ശേഷം തനിക്ക് ബിജെപിയില്‍ നിന്ന് പോലും ഓഫറുകള്‍ വന്നിരുന്നുവെന്ന് താരം പറയുന്നു. എന്നാല്‍ താന്‍ കലാകാരിയാണ്. രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അതിനാല്‍ തനിക്കെതിരെ ഉയരുന്ന ഇത്തരം ആരോപണങ്ങളും ട്രോളുകളും അവസാനിപ്പിക്കേണ്ടതുണ്ടെന്നും താരം പറയുന്നു.

മോദിക്ക് പിന്തുണ

മോദിക്ക് പിന്തുണ

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തെ കങ്കണ പിന്തുണച്ചിരുന്നു. ശക്തമായ ആശയങ്ങള്‍, കാഴ്ച്ചപ്പാട് എന്നിവയൊക്കെ കൊണ്ടാണ് നരേന്ദ്രമോദി നിലകൊള്ളുന്നത് എന്നായിരുന്നു കങ്കണയുടെ പ്രതികരണം. ഒരു മഹത്തായ നാളെയെ കുറിച്ച് പോലും സ്വപ്‌നം കാണാന്‍ ധൈര്യം വേണം. ഒരു രാഷ്ട്രമെന്ന് നിലയില്‍ ഞങ്ങള്‍ മോദിജിക്കൊപ്പമാണ്. അതിനേക്കാള്‍ വിലയേറിയ മറ്റൊന്നുമില്ല. അക്ഷരാര്‍ത്ഥത്തില്‍ ഇന്ന് താന്‍ ചന്ദ്രനേക്കാല്‍ മീതെയാണെന്നും കങ്കണ കുറിച്ചിരുന്നു.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

വൈകാതെ താന്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുടെ ബയോപിക് തലൈവിയില്‍ കാണുവെന്നും കങ്കണ പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞു. അതിനിടെ ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണം കങ്കണ മുന്നോട്ട് വെച്ചിരുന്നു. സത്യം അറിയാന്‍ ഞങ്ങള്‍ അര്‍ഹരാണെന്ന് കങ്കണ പറഞ്ഞു. സുശാന്തിന്റെ മരണത്തിന് ശേഷം നിരവധി വിവാദ പ്രസ്താവനകള്‍ കങ്കണ നടത്തിയിരുന്നു.

English summary
Actress Kangana Ranaut said she not to enter politics and obsessed with her work as an artist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X